ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രം. 1300 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ ‍സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും വലയും. 1051 കിടക്കകളാണ് ആശുപത്രിയിൽ

ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രം. 1300 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ ‍സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും വലയും. 1051 കിടക്കകളാണ് ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രം. 1300 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ ‍സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും വലയും. 1051 കിടക്കകളാണ് ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രം. 1300 ജീവനക്കാർ വേണ്ടിടത്ത് ആകെയുള്ളത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ ‍സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും വലയും.

1051 കിടക്കകളാണ് ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്. പക്ഷേ, രോഗികളുടെ എണ്ണം കൂടിയതോടെ നിലവിൽ ഉപയോഗിക്കുന്നത് 1572 കിടക്കകൾ. രോഗികളുടെ എണ്ണത്തിലെ വർധന, മാറിമാറി വന്ന സർക്കാരുകളെ അറിയിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും സ്റ്റാഫ് പാറ്റേൺ പുതുക്കിയിട്ട് 60 വർഷത്തിലേറെയായെന്നും ജീവനക്കാർ ആരോപിക്കുന്നു.

ADVERTISEMENT

1572 രോഗികളിൽ 212 പേർ ഐസിയുവിലാണ്. നോർമൽ വിഭാഗത്തിൽ 462 പേരും ഓക്സിജൻ പിന്തുണ ആവശ്യമായ വിഭാഗത്തിൽ 898 പേരുമുണ്ട്. ചികിത്സാ വിഭാഗം മാറുന്നതിനനുസരിച്ച് നഴ്സിങ് ജീവനക്കാരുടെ എണ്ണത്തിലും വ്യത്യാസം വരും. ജനറൽ വാർഡിൽ 6 രോഗികൾക്ക് ഒരു നഴ്സ് എന്നതാണ് അനുപാതമെങ്കിൽ, മേജർ ഓപ്പറേഷൻ തിയറ്ററിൽ ഒരു രോഗിക്ക് 2 നഴ്സിങ് ജീവനക്കാർ വേണം. ഐസിയുവിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നതാണ് അനുപാതം.

നിലവിൽ ഐസിയുവിൽ 212 രോഗികളുണ്ട്. ഇവർക്കെല്ലാം ഒരു നഴ്സിനെ വീതം നൽകിയാൽ വാർഡുകളിൽ ഓടിയെത്താൻ പോലും നഴ്സിങ് ജീവനക്കാരെ കിട്ടില്ല.‌ 18 വാർഡുകളാണ് ആശുപത്രിയിലുള്ളത്.

സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്:കാത്തിരിപ്പ് നീളും

സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് ഇപ്പോഴും അടഞ്ഞുതന്നെ. 2013ലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ‍ കേന്ദ്ര സർക്കാർ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് അനുവദിക്കുന്നത്. നിർമാണം 2017ൽ തുടങ്ങി. കോവിഡ് സമയത്ത് നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു. ഒടുവിൽ കെട്ടിടനിർമാണം പൂർത്തിയാക്കി മെഷീനുകളും മറ്റും എത്തിച്ചപ്പോൾ സർക്കാർ അനുമതി വില്ലനായി. ഇനിയും സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ പ്രവർത്തനം നീണ്ടുപോയാൽ എത്തിച്ച ഉപകരണങ്ങളെല്ലാം നശിക്കും. ഇവ മാറ്റിവാങ്ങണമെങ്കിൽ ഇനിയും വേണ്ടിവരും ലക്ഷക്കണക്കിനു രൂപ.

ADVERTISEMENT

യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി, പ്ലാസ്റ്റിക് സർജറി ആൻഡ് ജനിറ്റോ യൂറിനറി സർജറി, എൻഡോക്രൈനോളജി തുടങ്ങിയവയാണ് ഇവിടെ വരുന്ന ചികിത്സാവിഭാഗങ്ങൾ. 200 കിടക്കകളും 8 ഓപ്പറേഷൻ തിയറ്ററുകളുമുണ്ട് ഇവിടെ. ഇതിനു പുറമേയാണ്, തീവ്രപരിചരണ വിഭാഗങ്ങൾക്കായുള്ള 50 കിടക്കകൾ. 170 കോടി രൂപയിൽ 150 കോടി കേന്ദ്രസർക്കാരും 30 കോടി സംസ്ഥാന സർക്കാരുമാണ് വഹിച്ചത്.

എന്നു തുടങ്ങുംട്രോമാ കെയർ?

2014ൽ ശിലാസ്ഥാപനം നടത്തിയ ട്രോമാ കെയർ യൂണിറ്റും ഇതുവരെയും ആരംഭിച്ചിട്ടില്ല. കെട്ടിടനിർമാണം പാതിവഴിയിലാണ്. വാഹനാപകട കേസുകൾ കൂടിയ സാഹചര്യത്തിൽ, 30 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി എന്നു തുടങ്ങാനാകുമെന്ന് സർക്കാരിനു പോലും അറിയില്ല. അപകടത്തിൽപെട്ട് എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഇപ്പോഴും.

മെഡിക്കൽ കോളജിലെ മരുന്നുക്ഷാമം;നീതി മെഡിക്കൽസിന് നൽകേണ്ടത് ഒരു കോടി

ADVERTISEMENT

മരുന്നുവിതരണ കമ്പനികൾക്കു കുടിശിക നൽകാൻ ഇനിയും വൈകും. നീതി മെഡിക്കൽസിനും ഒരുകോടിയിലേറെ രൂപ കുടിശികയിനത്തിൽ ആശുപത്രി നൽകാനുണ്ട്. മെഡി ബാങ്ക്, കാരുണ്യ ഫാർമസി എന്നിവർക്കു നൽകേണ്ടത് 7 കോടി രൂപയാണ്. കുടിശിക എട്ടുകോടി എന്നു നൽകുമെന്ന കാര്യത്തി‍ൽ ഇതുവരെയും തീരുമാനമായിട്ടില്ല. 

മന്ത്രി വീണാ ജോർജിന്റെ മിന്നൽ‍ പരിശോധനയ്ക്കു ശേഷവും ഫാർമസിയിൽ മരുന്ന് എത്തിയില്ല. ‘കുറെ നേരം കാത്തുനിന്ന് ഡോക്ടറെ കണ്ട് വാങ്ങിയ മരുന്നു കുറിപ്പടിയാണിത്. പക്ഷേ, ഫാർമസിയിൽ എഴുതിയ 5 മരുന്നിൽ നാലുമില്ല, ഇങ്ങനെയായാൽ മെഡിക്കൽ കോളജ് ആശ്രയിച്ച് വരുന്ന ഞങ്ങളെ പോലെയുള്ളവർ എന്തു ചെയ്യും?’, കഴിഞ്ഞ ദിവസം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ രോഗി ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് മന്ത്രി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മിന്നൽ‍ പരിശോധന നടത്തിയത്. മരുന്നില്ലെന്നു പറഞ്ഞ യുവതിയുടെ മരുന്ന് എഴുതിയ ചീട്ട് അടക്കം ഫോട്ടോ എടുത്തും അവശ്യമരുന്നുകൾ ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ മടക്കം. പക്ഷേ, ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.