എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയ്ക്കുശേഷം നടന്ന പന്ത്രണ്ടുനൊയമ്പ് ഉത്സവത്തിനു സമാപനം കുറിച്ച് ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കും മഞ്ഞനീരാട്ടും നടന്നു. രാവിലെ ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രത്തിൽനിന്നുള്ള കാവടി കരകം വരവും മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും എണ്ണക്കുടം വരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയ്ക്കുശേഷം നടന്ന പന്ത്രണ്ടുനൊയമ്പ് ഉത്സവത്തിനു സമാപനം കുറിച്ച് ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കും മഞ്ഞനീരാട്ടും നടന്നു. രാവിലെ ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രത്തിൽനിന്നുള്ള കാവടി കരകം വരവും മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും എണ്ണക്കുടം വരവും ക്ഷേത്രത്തിലെത്തിയ ശേഷമാണ് ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കും നടന്നത്. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി, മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മാനേജിങ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ട്രസ്റ്റിയും മേൽശാന്തിമാരായ രഞ്ജിത് ബി. നമ്പൂതിരി അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി മേൽശാന്തിമാരായ ജയസൂര്യൻ നമ്പൂതിരി ഹരിക്കുട്ടൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി എന്നിവർ കാർമികരായി. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് മുന്നിലായി തയാറാക്കിയ വാർപ്പുകളിലായി തിളച്ച മഞ്ഞൾ വെള്ളത്തിൽ കവുങ്ങിൻ പൂക്കുല മുക്കി ഭക്തർ പ്രസിദ്ധമായ മഞ്ഞനീരാട്ടും നടത്തി. വൈകിട്ട് നീരേറ്റുപുറം എസ്എൻഡിപി ശാഖായോഗത്തിൽ നിന്നും താലംവരവും നടന്നു. അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, എം.പി.രാജീവ്, പി.കെ.സ്വാമിനാഥൻ, ബിജു തലവടി, അജിത് കുമാർ പിഷാരത്ത്, ഡി. പ്രസന്നകുമാർ എന്നിവർ നേതൃത്വം വഹിച്ചു.