കുട്ടനാട് ∙ കടുത്ത ശുദ്ധജലക്ഷാമത്തിൽ വലഞ്ഞ് മിത്രക്കരി നിവാസികൾ. മുട്ടാർ ഗ്രാമപഞ്ചായത്ത് 1, 2, 3, 13 വാർഡുകളുടെ ജനങ്ങളാണു കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത്. ജല അതോറിറ്റിയുടെ അശാസ്ത്രീയമായ പൈപ്പ് ലൈൻ സ്ഥാപിക്കലാണ് പ്രദേശത്തെ ശുദ്ധജലക്ഷാമത്തിലേക്കു നയിച്ചതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ കടുത്ത ശുദ്ധജലക്ഷാമത്തിൽ വലഞ്ഞ് മിത്രക്കരി നിവാസികൾ. മുട്ടാർ ഗ്രാമപഞ്ചായത്ത് 1, 2, 3, 13 വാർഡുകളുടെ ജനങ്ങളാണു കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത്.ജല അതോറിറ്റിയുടെ അശാസ്ത്രീയമായ പൈപ്പ് ലൈൻ സ്ഥാപിക്കലാണ് പ്രദേശത്തെ ശുദ്ധജലക്ഷാമത്തിലേക്കു നയിച്ചതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഒന്നാം വാർഡിൽ നിന്നു പതിമൂന്നാം വാർഡിലേക്കു പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ കഴിഞ്ഞ 3 മാസമായി പ്രദേശത്തു ശുദ്ധജലം ലഭിക്കുന്നില്ല.

നീരേറ്റ്പുറത്തുനിന്നുള്ള വെള്ളമാണു പ്രദേശത്ത് പമ്പു ചെയ്തിരുന്നത്. പുതിയ പൈപ്പ് ലൈൻ വലിച്ചതോടെ ഈ പ്രദേശത്ത് വെള്ളം കിട്ടാതായി.വേനൽ കടുത്തതോടെ പ്രദേശത്തെ ഇടത്തോടുകളും കുളങ്ങളും വറ്റിയതിനാൽ ഗാർഹിക ആവശ്യത്തിനു പോലും ശുദ്ധജലം കിട്ടാതെ നെട്ടോട്ടമോടുകയാണ് ജനങ്ങൾ.

ADVERTISEMENT

നീരേറ്റ്പുറത്തുനിന്നു മാമ്പഴക്കരിയിലേക്കു വലിച്ചിരിക്കുന്ന പ്രധാന പൈപ്പ് ലൈനിലെ വാൽവിൽ കൂടിഒഴുകിയെത്തുന്ന വെള്ളം ശേഖരിച്ചാണു പ്രദേശവാസികൾ ഇപ്പോൾ കുടിവെള്ള ക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നത്.ശുദ്ധജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ പഞ്ചായത്തു നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നു നാട്ടുകാർ പറഞ്ഞു.

ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും പൈപ്പ് ലൈനിലെ ശാസ്ത്രീയമായ നിർമാണവുമാണു മിത്രക്കരി പ്രദേശത്ത് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറികളിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം.

ADVERTISEMENT

എം.കെ.ജോസഫ് മാളിയേക്കൽ   (മുട്ടാർ പഞ്ചായത്ത് മുൻ പ്രസിഡന്റ്)