രാജ്യത്തെ ആദ്യ സോളർ ക്രൂസ് ഏപ്രിലിൽ, നിർമാണച്ചെലവ് 3.95 കോടി; ‘സീ അഷ്ടമുടി’ മാർച്ച് 10ന്
ആലപ്പുഴ ∙ രാജ്യത്തെ ആദ്യ സോളർ ക്രൂസ് ‘സൂര്യാംശു’ ഏപ്രിൽ അവസാനത്തോടെ സജ്ജമാകും. അവസാനഘട്ട ജോലികൾക്കും പരിശോധനകൾക്കുമായി ഫ്രാൻസിൽ നിന്നു വിദഗ്ധർ എത്തേണ്ടതിനാലാണു ബോട്ട് കമ്മിഷൻ ചെയ്യുന്നത് ഏപ്രിൽ വരെ വൈകുന്നത്. ക്രൂസിന്റെ കൺട്രോൾ സിസ്റ്റം ഫ്രഞ്ച് നിർമിതമായതിനാലാണു ഫ്രാൻസിൽ നിന്നുള്ള വിദഗ്ധരെ

ആലപ്പുഴ ∙ രാജ്യത്തെ ആദ്യ സോളർ ക്രൂസ് ‘സൂര്യാംശു’ ഏപ്രിൽ അവസാനത്തോടെ സജ്ജമാകും. അവസാനഘട്ട ജോലികൾക്കും പരിശോധനകൾക്കുമായി ഫ്രാൻസിൽ നിന്നു വിദഗ്ധർ എത്തേണ്ടതിനാലാണു ബോട്ട് കമ്മിഷൻ ചെയ്യുന്നത് ഏപ്രിൽ വരെ വൈകുന്നത്. ക്രൂസിന്റെ കൺട്രോൾ സിസ്റ്റം ഫ്രഞ്ച് നിർമിതമായതിനാലാണു ഫ്രാൻസിൽ നിന്നുള്ള വിദഗ്ധരെ തന്നെ എത്തിച്ചു പരിശോധന നടത്തുന്നത്. അവസാനഘട്ട പ്രവർത്തനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 3.95 കോടിയാണു ക്രൂസിന്റെ നിർമാണച്ചെലവ്. മുകൾനിലയിൽ (അപ്പർ ഡെക്ക്) യോഗങ്ങളും ചെറുപാർട്ടികളും നടത്താനുള്ള സ്ഥലമുണ്ടാകും.
രാജ്യത്തെ ആദ്യ സൗരോർജ ടൂറിസം ബോട്ടായ ‘ഇന്ദ്ര’ മാർച്ച് അവസാനം എറണാകുളത്തു സർവീസ് തുടങ്ങും. സീ കുട്ടനാട് മാതൃകയിൽ ഒരു ദിവസം രണ്ടു സർവീസുകളാണ് നടത്തുക. ഇതിനു പുറമേ, ഇത്തവണത്തെ ബജറ്റിൽ ടൂറിസം മേഖലയിൽ സർവീസ് നടത്താൻ രണ്ടു ബോട്ടുകൾക്കു കൂടി തുക അനുവദിച്ചിട്ടുണ്ട്.
എവിടെയാകും പുതിയ ബോട്ടുകൾ സർവീസ് നടത്തുകയെന്നു തീരുമാനിച്ചിട്ടില്ല. സീ കുട്ടനാട്, വേഗ ബോട്ടുകൾക്കു വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടർന്നാണു കൂടുതൽ ഇടങ്ങളിൽ ടൂറിസം സർവീസിനു സംസ്ഥാന ജലഗതാഗത വകുപ്പ് തയാറെടുക്കുന്നത്.
‘സീ അഷ്ടമുടി’ മാർച്ച് 10ന്
കൊല്ലം ജില്ലയിൽ അഷ്ടമുടിയിൽ ‘സീ കുട്ടനാട്’ മാതൃകയിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇറക്കുന്ന ബോട്ട് മാർച്ച് 10നു കമ്മിഷൻ ചെയ്യും. 1.7 കോടിയോളം രൂപ ചെലവിട്ടാണ് ഇരുനില ബോട്ട് സജ്ജമാക്കുന്നത്. താഴത്തെ നിലയിൽ 60 സീറ്റുകളും മുകൾ നിലയിൽ 30 സീറ്റുകളുമാണ് ഉള്ളത്. ബോട്ടിലെ ഫാനും ലൈറ്റും സൗരോർജത്തിലാകും പ്രവർത്തിക്കുക. ദിവസവും രണ്ടു ട്രിപ്പുകൾ നടത്താനാണ് ആലോചന. കുടുംബശ്രീയുടെ ആഹാരവും ഉണ്ടാകും.