ചെട്ടികുളങ്ങര ഭരണി ഉത്സവം ഭക്തിയുടെ ആകാശപ്പൊക്കത്തിൽ
ചെട്ടികുളങ്ങര ∙ കുംഭച്ചൂട് കുളിർനിലാവായി; കാഴ്ചക്കണ്ടത്തിൽ നിന്ന് ആകാശം നോക്കി കെട്ടുകാഴ്ചകൾ നിരന്നു. രാത്രി ജീവതയേറിയെത്തിയ അമ്മ 13 കരകളുടെ തിരുമുൽക്കാഴ്ചകളെ സ്വീകരിച്ച് അനുഗ്രഹിച്ചു. കുത്തിയോട്ടപ്പാട്ടും ആർപ്പുവിളികളും ദേവീസ്തുതികളുമായി കലർന്നു. ചെട്ടികുളങ്ങര ഭരണി ഉത്സവം ഓണാട്ടുകര വരച്ച വർണ
ചെട്ടികുളങ്ങര ∙ കുംഭച്ചൂട് കുളിർനിലാവായി; കാഴ്ചക്കണ്ടത്തിൽ നിന്ന് ആകാശം നോക്കി കെട്ടുകാഴ്ചകൾ നിരന്നു. രാത്രി ജീവതയേറിയെത്തിയ അമ്മ 13 കരകളുടെ തിരുമുൽക്കാഴ്ചകളെ സ്വീകരിച്ച് അനുഗ്രഹിച്ചു. കുത്തിയോട്ടപ്പാട്ടും ആർപ്പുവിളികളും ദേവീസ്തുതികളുമായി കലർന്നു. ചെട്ടികുളങ്ങര ഭരണി ഉത്സവം ഓണാട്ടുകര വരച്ച വർണ
ചെട്ടികുളങ്ങര ∙ കുംഭച്ചൂട് കുളിർനിലാവായി; കാഴ്ചക്കണ്ടത്തിൽ നിന്ന് ആകാശം നോക്കി കെട്ടുകാഴ്ചകൾ നിരന്നു. രാത്രി ജീവതയേറിയെത്തിയ അമ്മ 13 കരകളുടെ തിരുമുൽക്കാഴ്ചകളെ സ്വീകരിച്ച് അനുഗ്രഹിച്ചു. കുത്തിയോട്ടപ്പാട്ടും ആർപ്പുവിളികളും ദേവീസ്തുതികളുമായി കലർന്നു. ചെട്ടികുളങ്ങര ഭരണി ഉത്സവം ഓണാട്ടുകര വരച്ച വർണ
ചെട്ടികുളങ്ങര ∙ കുംഭച്ചൂട് കുളിർനിലാവായി; കാഴ്ചക്കണ്ടത്തിൽ നിന്ന് ആകാശം നോക്കി കെട്ടുകാഴ്ചകൾ നിരന്നു. രാത്രി ജീവതയേറിയെത്തിയ അമ്മ 13 കരകളുടെ തിരുമുൽക്കാഴ്ചകളെ സ്വീകരിച്ച് അനുഗ്രഹിച്ചു. കുത്തിയോട്ടപ്പാട്ടും ആർപ്പുവിളികളും ദേവീസ്തുതികളുമായി കലർന്നു. ചെട്ടികുളങ്ങര ഭരണി ഉത്സവം ഓണാട്ടുകര വരച്ച വർണ ചിത്രമായി.രാവിലെ മുതൽ ക്ഷേത്രപരിസരങ്ങളിലും കാഴ്ചക്കണ്ടത്തിന്റെ കരയിലും ഭക്തർ വന്നു നിറഞ്ഞു തുടങ്ങിയിരുന്നു. പിന്നാലെ കെട്ടുകാഴ്ചകൾ കരകളുടെ ക്രമത്തിൽ ഒന്നൊന്നായി ക്ഷേത്രമുറ്റത്തെത്തിച്ചു. നടുവിൽ കുതിരകളുടെ നിറപ്പൊലിമയും തേരുകളുടെ ശുഭ്രപ്രഭയും വിസ്മയ ഗോപുരങ്ങളായി ഉയർന്നു നിന്നു.
ഭീമന്റെയും ഹനുമാന്റെയും മറ്റും ദാരുശിൽപങ്ങളും മരച്ചക്രങ്ങൾ ഘടിപ്പിച്ച ചട്ടങ്ങളിലേറി കുതിരകൾക്കൊപ്പം നിന്നു.സന്ധ്യയോടെ കെട്ടുകാഴ്ചകളെ വരവേൽക്കാൻ കാഴ്ചക്കണ്ടമൊരുങ്ങി. ഭക്തർ സ്തുതികൾ ചൊല്ലി നാലുകരയിലും തിങ്ങിനിന്നു. നിറപുത്തരിക്കു നെല്ലു വിളയിക്കുന്ന കണ്ടത്തിൽ ആകാശം മുട്ടുന്ന 13 കെട്ടുകാഴ്ചകൾ നിരന്നതോടെ ഭരണി കെട്ടുകാഴ്ചയുത്സവത്തിന്റെ അവസാന ഘട്ടമായി.13 കരകളിൽ നിന്നായി 6 കുതിരകളും 5 തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും പരമ്പരാഗത രീതിയിൽ അതതു കരകളിൽ നിന്നെത്തി. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്ക്കാവ് കരകളിൽ നിന്ന് കുതിരകളും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞിലിപ്ര, മേനാമ്പള്ളി കരകളിൽ നിന്ന് തേരുകളും മറ്റം വടക്ക് കരയിൽ നിന്ന് ഭീമൻ, മറ്റം തെക്കു നിന്ന് ഹനുമാനും പാഞ്ചാലിയുമെത്തി.
ജനത്തിരക്കും വഴിയിലെ തടസ്സങ്ങളും കാരണം രാത്രി വൈകിയാണ് മുഴുവൻ കെട്ടുരുപ്പടികളും ക്ഷേത്രത്തിലെത്തിയത്. രാവിലെ എത്തിത്തുടങ്ങിയ കാഴ്ചക്കാർ അപ്പോഴും പിരിഞ്ഞു പോയിരുന്നില്ല. ആളെണ്ണം കൂടിവരികയും ചെയ്തു. കെട്ടുകാഴ്ചകളുടെ വരവിലല്ല, കാഴ്ചക്കണ്ടത്തിൽ അവ അണിനിരക്കുമ്പോഴാണ്, അമ്മ എഴുന്നള്ളി ഓരോ കരയിലും പ്രസാദിക്കുമ്പോഴാണ് കാഴ്ച സഫലമാകുന്നത്. എത്ര വൈകിയാലും അതു കണ്ടു തൊഴുതേ ഭക്തർ കരകളിലേക്കു മടങ്ങൂ.
പാരമ്പര്യം വിടാത്ത ദാരുശിൽപ നിർമിതിയുടെ കൗതുകം കൂടിയാണ് ലോകമെമ്പാടും നിന്നെത്തുന്ന കാണികൾക്ക് കെട്ടുകാഴ്ച പരിചയപ്പെടുത്തുന്നത്. കുതിരയുടെ മധ്യഭാഗത്ത് പ്രഭട. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ. ആകെ 125 അടിയിലേറെ പൊക്കം.തടിച്ചക്രങ്ങളിൽ ഉറപ്പിച്ച അടിച്ചട്ടത്തിൽ ചതുരാകൃതിയിൽ മൂന്നു തട്ടുകൾ (അടിക്കൂടാരം, ഇടക്കൂടാരം, മേൽക്കൂടാരം) മേൽക്കുമേൽ ചേർന്നതാണ് കെട്ടുകാഴ്ചകളുടെ ഉന്നതി. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിൽ നെറ്റിപ്പട്ടവും തിടമ്പും ദാരുശിൽപങ്ങളും.
ആർപ്പുവിളികൾ അകമ്പടിയേകി; കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തി
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തത്തിക്കളിക്കുന്ന പാവക്കുട്ടികളും ഭദ്രകാളി മുടിയും ചാർത്തിയ ഈരേഴ തെക്ക് കരയുടെ കുതിര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ തിരുനടയിലെത്തി. കുത്തിയോട്ട വായ്ത്താരിക്കും ആർപ്പുവിളികൾക്കുമൊപ്പം ആവേശം ഉച്ചസ്ഥായിയിലായി. ക്ഷേത്രത്തിലെ മണികൾ മുഴക്കിയ ഭക്തിയുടെ സാന്ദ്ര സംഗീതം. അമ്മയ്ക്ക് തിരുമുൽകാഴ്ച സമർപ്പിച്ച ശേഷം കാഴ്ചക്കണ്ടത്തിലേക്ക് ഇറക്കി. കാഴ്ചക്കണ്ടത്തിൽ യഥാസ്ഥാനത്തു കുതിരയെ എത്തിച്ചപ്പോഴേക്കും സമയം ഒൻപതായി.
കരക്കാരുടെ മുഖങ്ങളിൽ സംതൃപ്തിയുടെ ആഹ്ലാദത്തുടിപ്പ്. തുടർന്നു ഈരേഴ വടക്കിന്റെ കെട്ടുകാഴ്ച എത്തുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങി. ക്ഷേത്ര വളപ്പിലും സമീപത്തെ നിരത്തിലും ദേവീദർശനം നടത്തുന്നതിനു ഊഴം കാത്തിരുന്ന കെട്ടുകാഴ്ചകളുടെ കലാചാരുത ആസ്വദിച്ചു ഭക്തർ നടക്കുന്നുണ്ടായിരുന്നു, കാത്തിരിപ്പിന്റെ ആലസ്യം ആസ്വദിച്ച്...