പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്ന 28ന് മുൻപ് പൊളിച്ചുതീരില്ലെന്നു സൂചന. 28ന് മുൻപ് പ്രദേശം പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. റിസോർട്ടിന്റെ പ്രധാന കെട്ടിടമാണ് ഇനി പൊളിച്ചുമാറ്റാനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്ന 28ന് മുൻപ് പൊളിച്ചുതീരില്ലെന്നു സൂചന. 28ന് മുൻപ് പ്രദേശം പൂർവസ്ഥിതിയിലാക്കയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.  റിസോർട്ടിന്റെ പ്രധാന കെട്ടിടമാണ് ഇനി പൊളിച്ചുമാറ്റാനുള്ളത്. മറ്റു നിർമിതികൾ പൂർണമായി പൊളിച്ചെങ്കിലും കൂടുതൽ ഉറപ്പുള്ള പ്രധാന കെട്ടിടം പ്രതീക്ഷിച്ച വേഗത്തിൽ പൊളിക്കാൻ കഴിഞ്ഞില്ല. ഇത് കോടതിയെ അറിയിക്കാനാണ് അധികൃതരുടെ നീക്കം.

സുപ്രീംകോടതി പറഞ്ഞ തീയതിക്കു മുൻപായി കെട്ടിടങ്ങൾ ഉപയോഗശൂന്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രധാന കെട്ടിട മേൽക്കൂരയിൽ ആറോളം ഗോപുരങ്ങളുണ്ട്. ഇതിൽ പരമാവധി ഗോപുരങ്ങൾ 28ന് മുൻപ് പൊളിക്കും. രാത്രിയും പകലും പൊളിക്കൽ നടക്കുന്നുണ്ട്. അതിനിടെ പൊളിക്കൽ നടപടികൾ ചീഫ് സെക്രട്ടറി വി.പി.ജോയി പരിശോധിച്ചു.

ADVERTISEMENT

ഇന്നലെ രാത്രി ഏഴോടെ എത്തിയ ചീഫ് സെക്രട്ടറി ഒരു മണിക്കൂർ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. കലക്ടർ ഹരിത വി. കുമാർ, സബ് കലക്ടർ സൂരജ് ഷാജി, തഹസിൽദാർ കെ.ആർ. മനോജ്, പാണാവള്ളി പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് – റവന്യു ഉദ്യോഗസ്ഥരും പൊലീസും ഒപ്പമുണ്ടായിരുന്നു. കലക്ടർ ഇന്നലെ രാവിലെയും വെള്ളിയാഴ്ച വൈകിട്ടും റിസോർട്ടിലെത്തി പരിശോധന നടത്തിയിരുന്നു.