പരാതി നൽകാം : ആലപ്പുഴ ∙ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയിലേക്കുള്ള പരാതികൾ ഏപ്രിൽ 15നകം ‌നൽകണമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിൽ തീരസദസ്സ് എന്ന പോർട്ടലിലാണു പരാതികൾ സമർപ്പിക്കേണ്ടത്.

പരാതി നൽകാം : ആലപ്പുഴ ∙ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയിലേക്കുള്ള പരാതികൾ ഏപ്രിൽ 15നകം ‌നൽകണമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിൽ തീരസദസ്സ് എന്ന പോർട്ടലിലാണു പരാതികൾ സമർപ്പിക്കേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാതി നൽകാം : ആലപ്പുഴ ∙ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയിലേക്കുള്ള പരാതികൾ ഏപ്രിൽ 15നകം ‌നൽകണമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിൽ തീരസദസ്സ് എന്ന പോർട്ടലിലാണു പരാതികൾ സമർപ്പിക്കേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാതി നൽകാം : ആലപ്പുഴ ∙ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയിലേക്കുള്ള പരാതികൾ ഏപ്രിൽ 15നകം ‌നൽകണമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിൽ തീരസദസ്സ് എന്ന  പോർട്ടലിലാണു പരാതികൾ സമർപ്പിക്കേണ്ടത്. നേരിട്ടോ   മത്സ്യഭവനുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായോ പരാതി നൽകാം.

ചൈൽഡ് വെൽഫെയർ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് : ആലപ്പുഴ∙ ജില്ല ചൈൽഡ് വെൽഫെയർ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനമായി. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. അന്തിമ വോട്ടർപട്ടിക ഏപ്രിൽ 3ന് പ്രസിദ്ധീകരിക്കും. ജില്ലാ കൗൺസിലിലെ ആജീവനാന്ത അംഗങ്ങൾക്കു മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. നാമനിർദേശങ്ങൾ സ്ഥാനാർഥിയോ നാമനിർദേശം ചെയ്യുന്നയാളോ  പിന്താങ്ങുന്ന ആളോ ഏപ്രിൽ 10ന് വൈകിട്ട് 4.30 നുള്ളിൽ വരണാധികാരിയുടെ ഓഫിസിൽ നേരിട്ടോ ശിശു പരിപാലന കേന്ദ്രം, റെയിൽവേ സ്റ്റേഷൻ റോഡ്, ആലപ്പുഴ എന്ന വിലാസത്തിൽ റജിസ്റ്റേഡ് ആയോ എത്തിക്കണം. നാമനിർദേശ പത്രികകൾ വരണാധികാരിയുടെ ഓഫിസിൽ നിന്ന് ഏപ്രിൽ നാല് മുതൽ സൗജന്യമായി ലഭിക്കും.നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 11ന് 11ന് വരണാധികാരിയുടെ ഓഫിസിൽ നടക്കും. അന്തിമ സ്ഥാനാർഥി പട്ടിക ഏപ്രിൽ 12ന് 5ന് പ്രസിദ്ധീകരിക്കും.

ADVERTISEMENT

ധ്യാനം നാളെ : മാവേലിക്കര ∙ വടക്കേത്തലയ്ക്കൽ മഹാകുടുംബ യോഗം മാവേലിക്കര ശാഖ വാർഷിക ധ്യാനം നാളെ  രാവിലെ 10നു തഴക്കര എം.എസ്.സെമിനാരിയിൽ നടക്കും. സെമിനാരി മാനേജർ ഫാ.പി.ടി.തോമസ് ധ്യാനം നയിക്കും.   വവ

അവധിക്കാല ക്യാംപിന് തുടക്കം : ആലപ്പുഴ∙ ദിശ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല ഫുട്ബോൾ, കിഡ്സ് ഗെയിംസ്, അത്‌ലറ്റിക്സ് എന്നീ കോച്ചിങ് ക്യാംപുകളുടെ ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവഹിച്ചു. ആശ്രമം വാർഡ് കൗൺസിലർ ഗോപിക വിജയപ്രസാദ് അധ്യക്ഷയായി. ദേശീയ, സംസ്ഥാന അത്‌ലറ്റിക് മെഡൽ ജേതാക്കളെ റോട്ടറി ഡിസ്ട്രിക്ട് ചീഫ് ജനറൽ ഓർഗനൈസർ ബേബികുമാരൻ മെമന്റോ നൽകി ആദരിച്ചു. ചീഫ് കോച്ചായ സ്റ്റീഫൻ വിളഞ്ഞൂർ, പി.പി.വിനയൻ, അനസ് മോൻ, മനോഷ് പൊന്നപ്പൻ, എസ്.ടി.ഷാജു എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ബാഡ്മിന്റൻ പരിശീലന ക്യാംപ് : ആലപ്പുഴ ∙ ബീച്ചിലെ ലൈറ്റ് ഹൗസിന് സമീപമുള്ള ആൽപയിറ്റ് സ്പോർട്സ് സെന്ററിൽ ഏപ്രിൽ 1 മുതൽ 15 വരെ ഷട്ടിൽ ബാഡ്മിന്റൻ പരിശീലന ക്യാംപ് നടക്കും. 5 മുതൽ 19 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വൈകിട്ട് 4.30 മുതൽ 6 വരെയാണ് പരിശീലനം. 7356358999

കായിക പരിശീലന ക്യാംപ് : ആലപ്പുഴ  സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ബിആർസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർഥികളുടെ കായിക പരിശീലന ക്യാംപ് ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT

റെയിൽവേ ഗേറ്റ് അടച്ചിടും :ആലപ്പുഴ∙ കുമ്പളം- തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 19-ാം നമ്പർ ലവൽ ക്രോസിൽ (പിഎസ് ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ കായൽ (നം.18), തഴപ്പു (നം.21) ഗേറ്റുകൾ വഴി പോകണം. ആലപ്പുഴ∙ തുറവൂർ- ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 30-ാം നമ്പർ ലവൽ ക്രോസിൽ (സിഎംഎസ് ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ ഏപ്രിൽ 2 ന് വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ പുതിയകാവ് (നം.29), തങ്കി (നം.31) ഗേറ്റുകൾ വഴി പോകണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT