11 വർഷമായി ശാന്തിഭവനിൽ; ഒടുവിൽ മനോജ് സിങ്ങിനെ കൊണ്ടുപോകാൻ മകനെത്തി
അമ്പലപ്പുഴ∙ പുന്നപ്ര ശാന്തി ഭവനിൽ 11 വർഷമായി അന്തേവാസിയായിരുന്ന ബിഹാർ സ്വദേശി മനോജ് സിങ്ങിനെ മകൻ അഭിഷേക് സിങ് തേടിയെത്തി കൂട്ടിക്കൊണ്ടുപോയി. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിഹാർ ചപ്ര സ്വദേശി മനോജ് സിങ് (50) ബിഹാറിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസ്

അമ്പലപ്പുഴ∙ പുന്നപ്ര ശാന്തി ഭവനിൽ 11 വർഷമായി അന്തേവാസിയായിരുന്ന ബിഹാർ സ്വദേശി മനോജ് സിങ്ങിനെ മകൻ അഭിഷേക് സിങ് തേടിയെത്തി കൂട്ടിക്കൊണ്ടുപോയി. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിഹാർ ചപ്ര സ്വദേശി മനോജ് സിങ് (50) ബിഹാറിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മനോജ് സിങ്ങിന്റെ ഭാര്യ വിഭാദേവി 4 വർഷം മുൻപ് മരിച്ചു. പിതാവിനെ കാണാതാകുമ്പോൾ 8 വയസ്സു പ്രായം മാത്രമുണ്ടായിരുന്ന മകൻ അഭിഷേക് സിങ് ഇന്ന് ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ തയാറെടുപ്പിലാണ്. ഗാന്ധിഭവൻ പ്രവർത്തകരാണ് മനോജ് സിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ബിഹാർ പൊലീസിൽ അറിയിച്ചത്. എങ്ങനെ ശാന്തി ഭവനിൽ എത്തിയെന്ന് മനോജ് സിങ്ങിന് ഓർമയില്ല. അഭിഷേകിനൊപ്പം മനോജ് സിങ്ങിന്റെ സഹോദരിയുടെ മകൻ വിശാൽ സിങ്ങും ശാന്തിഭവനിലെത്തിയിരുന്നു.