എടത്വ ∙ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കൊടിയേറ്റിനെത്തിയത് വിശ്വാസ ലക്ഷങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ നേതൃത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു നടന്നത്. വിശുദ്ധ

എടത്വ ∙ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കൊടിയേറ്റിനെത്തിയത് വിശ്വാസ ലക്ഷങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ നേതൃത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു നടന്നത്. വിശുദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കൊടിയേറ്റിനെത്തിയത് വിശ്വാസ ലക്ഷങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ നേതൃത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു നടന്നത്. വിശുദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കൊടിയേറ്റിനെത്തിയത് വിശ്വാസ ലക്ഷങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ നേതൃത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു നടന്നത്.

വിശുദ്ധ ഗീവർഗീസ് സഹദായെ ബഹുമാനിക്കുമ്പോൾ അദ്ദേഹത്തിന്റെ വിശ്വാസ തീക്ഷ്ണതയും സഹജീവി സ്നേഹവും ഓരോരുത്തരിലും നിറയപ്പെടാൻ പരിശ്രമിക്കുകയും അതിൽ എത്തിപ്പെടുകയും വേണമെന്നും ദേശത്തിന്റെയും ലോകത്തിന്റെയും സമാധാനത്തിനും മതവൈരം മറന്നുള്ള സ്നേഹഭാവത്തിനുമായി കൊടിയേറ്റിനെ കാണണമെന്നും കൊടിയേറ്റു സമയത്തെ ആശീർവാദ പ്രസംഗത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

ADVERTISEMENT

അൾത്താരയിൽ നടന്ന ദിവ്യബലിക്കുശേഷം പൊന്നിൻ കുരിശിന്റെയും മെഴുകുതിരി സ്തൂപങ്ങളുടെയും അകമ്പടിയോടെ കൊടിക്കൂറ മുഖത്തളത്തിലേക്ക് ആനയിക്കുകയായിരുന്നു. പ്രത്യേകം തയാറാക്കിയ പീഠത്തിനു മുകളിൽ നിന്നായിരുന്നു കൊടിയേറ്റ് നടത്തിയത്. കൊടി ഉയർന്നതോടെ വിശ്വാസികൾ പൂക്കളും വെറ്റിലയും കൊടിയിലേക്ക് എറിയുന്നുണ്ടായിരുന്നു.

കൊടിക്കൂറ മുകളിലെത്തി കിഴക്ക് ദർശനമായാണ് നിന്നത്. കൊടിക്കൂറ കൊടിമരത്തിനു മുകളിൽ എത്തി സൂര്യകിരണമേറ്റ് വെട്ടിത്തിളങ്ങി. കൊടിക്കൂറയിൽ നോക്കി തൊഴുകൈകളോടെ വിശുദ്ധ ഗീവർഗീസേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ട് ആയിരക്കണക്കിന് ഭക്തർ ഭക്തിപ്രഭയിൽ മുഴുകി.

ADVERTISEMENT

ഇന്നലെ രാവിലെ മുതൽ തന്നെ വിശ്വാസികൾ മുട്ടിന്മേൽ നീന്തുകയും ഭാരം ചുമന്നു പ്രദക്ഷിണം വയ്ക്കുകയും കൊടിമരത്തിൽ എണ്ണ അഭിഷേകം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി കൊടിയേറ്റു ചടങ്ങ് ദർശിക്കാൻ രണ്ടുനാൾ മുൻപുതന്നെ കന്യാകുമാരി, തൂത്തുക്കുടി, തിരുനൽവേലി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിയിരുന്നു. രാവിലെ മുതൽ തന്നെ വിശ്വാസികളെ കൊണ്ട് പള്ളിയുടെ പരിസരം നിറഞ്ഞു കവ‍‍ിഞ്ഞിരുന്നു.ഇനിയുള്ള 17 ദിനരാത്രങ്ങൾ വിശുദ്ധന്റെ മുന്നിൽ ഉള്ളുരുകി പ്രാർഥിക്കുന്നതിനും വിശുദ്ധൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനുമുള്ള തിരക്കായിരിക്കും.

കൊടിക്കുന്നിൽ സുരേഷ് എംപി. ചടങ്ങിൽ പങ്കെടുത്തു. കൈക്കാരന്മാരായ ബിനോയ് മാത്യു ഉലക്കപ്പാടിൽ, ജോൺ ചാക്കോ വടക്കേറ്റം, ജോസി കുര്യൻ പരുമൂട്ടിൽ, തിരുനാൾ കോ ഓർഡിനേറ്റർ ഫാ. ടോം ആര്യങ്കാല, ജനറൽ കൺവീനർ ജയിസപ്പൻ മത്തായി, കണ്ടത്തിൽ, പബ്ലിസിറ്റി കൺവീനർ സോജൻ സെബാസ്റ്റ്യൻ കണ്ണന്ത്ര, ജോയിന്റ് കൺവീനർമാരായ ജിൻസി ജോളി, എം.ജെ. വർഗീസ്, സിസ്റ്റർ റ്റെസി ആറ്റുമാലിൽ, ജോബി കണ്ണംപള്ളി, വി.ടി. ജോസഫ് വാഴപ്പറമ്പ്, സാം സഖറിയാ വാതല്ലൂർ, ആൻസി ജോസഫ് മുണ്ടകത്തിൽ റോസ്ഭവൻ, തോമസ് ജോർജ് ആലപ്പാട്ട് പറത്തറ, ബീനാമ്മ തോമസ് കളങ്ങര എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

മേയ് 2 ന് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ മലയാളം ലത്തീനിൽ കുർബാന, 3ന് രാവിലെ 7.30ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ മധ്യസ്ഥ പ്രാർഥന ലദീഞ്ഞ്, കുർബാന എന്നിവയ്ക്കു ശേഷം 9.30ന് തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. 4 ന് വൈകിട്ട് 4 ന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിന്റെ കാർമികത്വത്തിൽ സിറോ മലങ്കര വിഭാഗത്തിൽ കുർബാന, 6 ന് 10.30 ന് പാലക്കാട്ട് സുൽത്താൻപേട്ട ബിഷപ് ഡോ. അന്തോണിസ്വാമി പീറ്ററിന്റെ കാർമികത്വത്തിൽ തമിഴ് കുർബാന, പ്രധാന തിരുനാൾ ദിനമായ 7ന് പുലർച്ചെ 4.45 ന് തമിഴ് കുർബാന, 6 ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, കുർബാന, 7.30 ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന.

9 ന് തമിഴ് കുർബാന, 10.30 ന് തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രന്റെ കാർമികത്വത്തിൽ തമിഴ് സീറോ മലബാർ കുർബാന, 12 ന് ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ കുർബാന, 1.30 ന് തമിഴ് കുർബാന, 3 ന് കോട്ടാർ മുൻ ബിഷപ് ഡോ. പീറ്റർ റെമിജിയൂസിന്റെ കാർമികത്വത്തിൽ തമിഴ് കുർബാന, 4 ന് പ്രദക്ഷിണം തുടർന്ന് 14 വരെ രാവിലെ 6 ന്, 7.30 ന്, 10 ന്, 4 ന്, 5.30 ന്, രാത്രി 7 ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, കുർബാന.14 ന് രാത്രി 9.30 ന് തിരുസ്വരൂപം തിരികെ നടയിൽ പ്രതിഷ്ഠിക്കുന്നതോടെ പെരുന്നാൾ സമാപിക്കും.

എടത്വ പള്ളിയിൽ ഇന്ന്

കുർബാന (തമിഴ്) ഫാ. ജനീസ്– പുലർച്ചെ 4.45, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, കുർബാന ഫാ. ജയിംസ് കുന്നിൽ 6.00, മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, കുർബാന ഫാ. ജോൺ കുന്നിൽ 7.45, കുർബാന (തമിഴ് സിറോ മലബാർ) ഫാ. ഡെൻസി മുണ്ടുനടയ്ക്കൽ 10.00, മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, കുർബാന ഫാ. ആശിഷ് അറയ്ക്കൽ 4.00, കുർബാന (തമിഴ്) ഫാ. സൈമൺ 6.00, മധ്യസ്ഥപ്രാർഥന കുരിശടിയിൽ 7.00.