ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത് 16 ജനപ്രതിനിധികൾ
ആലപ്പുഴ∙ സാക്ഷരതാമിഷൻ ഇന്നലെ തുടങ്ങിയ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത് 16 ജനപ്രതിനിധികൾ. എട്ടു കേന്ദ്രങ്ങളിലായി 1733 പേരാണു ജില്ലയിൽ തുല്യതാ പരീക്ഷയെഴുതുന്നത്. പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിലച്ച ദമ്പതികളും സഹോദരങ്ങളും ഒരുമിച്ചാണു പരീക്ഷയെഴുതാനെത്തിയത്. മക്കൾക്കൊപ്പം പഠിച്ച ചില മാതാപിതാക്കൾ

ആലപ്പുഴ∙ സാക്ഷരതാമിഷൻ ഇന്നലെ തുടങ്ങിയ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത് 16 ജനപ്രതിനിധികൾ. എട്ടു കേന്ദ്രങ്ങളിലായി 1733 പേരാണു ജില്ലയിൽ തുല്യതാ പരീക്ഷയെഴുതുന്നത്. പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിലച്ച ദമ്പതികളും സഹോദരങ്ങളും ഒരുമിച്ചാണു പരീക്ഷയെഴുതാനെത്തിയത്. മക്കൾക്കൊപ്പം പഠിച്ച ചില മാതാപിതാക്കൾ പരീക്ഷാകേന്ദ്രങ്ങളിൽ ‘ചരിത്രമെഴുതി.’
പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും തുല്യതാ ക്ലാസുകളിൽ പങ്കെടുത്താണ് ജനപ്രതിനിധികൾ പരീക്ഷയ്ക്കൊരുങ്ങിയത്. ആലപ്പുഴ നഗരസഭയിലെ 4 കൗൺസിലർമാർ പരീക്ഷയെഴുതുന്നു. സിമി ഷാഫിഖാൻ, ഹെലൻ ഫെർണാണ്ടസ് , മേരി ലീന, മോനിഷ മോഹൻ എന്നിവരാണ് ഇന്നലെ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ പരീക്ഷ എഴുതുന്നത്. പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിതാമോൾ, ചെങ്ങന്നൂർ നഗരസഭാംഗം സിനി ബിജു,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം രശ്മി സുഭാഷ് , മാവേലിക്കര നഗരസഭാംഗം ജയശ്രീ അജയകുമാർ, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം ആർ.സുമ, ബുധനൂർ പഞ്ചായത്ത് അംഗം വി.വി. ഉഷാകുമാരി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സതി മണി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തംഗം എസ്. സുനിത, പുറക്കാട് പഞ്ചായത്തംഗം വി. ബിന്ദുമോൾ, തൈക്കാട്ടുശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് കെ. പോൾ, എഴുപുന്ന പഞ്ചായത്തംഗം പി.എസ്. ലത എന്നിവരും പരീക്ഷയെഴുതുന്നുണ്ട്.
അമ്മയും മക്കളും ദമ്പതിമാരും
മാവേലിക്കര ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2 അമ്മമാർ അവരുടെ മക്കൾക്കൊപ്പമാണു പരീക്ഷയെഴുതുന്നത്. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പി. ശ്രീകുമാരി, മകൾ എച്ച്. ശരണ്യ എന്നിവരും ശോഭന, മകൾ അഞ്ജു എന്നിവരും ഇക്കുറി തുല്യതാപരീക്ഷ എഴുതുന്നുണ്ട്. ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ടി.എ.ആന്റണി മകൻ ആൻസനൊപ്പം പരീക്ഷയെഴുതുന്നു.
സഹോദരങ്ങളായ ആലാ സ്വദേശി എം.കെ.ബിന്ദു, രാജി എസ്. സിന്ധു എന്നിവർ ഒരുമിച്ചാണ് പരീക്ഷ എഴുതുന്നത്. ചെങ്ങന്നൂർ സ്വദേശികളായ ഇരട്ടസഹോദരങ്ങൾ വി.എസ്.സുനീഷ്, വി.എസ്.സുധീഷ് എന്നിവരും സുധിഷീന്റെ ഭാര്യ നീതു കൃഷ്ണയും പ്ലസ് വൺ പരീക്ഷ എഴുതുന്നു. കുമാരപുരം പൊത്തപ്പള്ളി രമണാലയത്തിൽ എൻ. രമേശൻ, ഭാര്യ ആർ.ലത, തൈക്കാട്ടുശേരി ചേന്നംവീട്ടിചിറ സുരേഷ്കുമാർ, ഭാര്യ അമ്പിളി തുടങ്ങിയവർ ഒരുമിച്ച് പരീക്ഷയെഴുതുന്നു.
മുതിർന്ന പഠിതാവിന് 74 വയസ്സ്
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയിലെ മുതിർന്ന പഠിതാവ് പള്ളിപ്പുറം ചാണിക്കടവ് വെളി സി.വി. സുരേന്ദ്രൻ. (74) തിരുനല്ലൂർ കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റാണ്. 2019ൽ തുല്യതാ പരീക്ഷയിലൂടെയാണ് എസ്എസ്എൽസി വിജയിച്ചത്. ഹയർസെക്കൻഡറി പരീക്ഷ വിജയിച്ചാലും തുടർന്നു പഠിക്കാനാണ് ആഗ്രഹം. മലയാള മനോരമ വിശാഖപുരം ഏജന്റാണ്.