പുതിയ സഞ്ചാര പാത തുറന്ന് മഠത്തിൽകടവ് പാലം
മാന്നാർ ∙ വരൂ, ഗ്രാമം – കാരാഴ്മ വഴി ഹരിപ്പാടിനും കായംകുളത്തിനും എളുപ്പത്തിൽ പോകാം, മഠത്തിൽകടവ് പാലം സമർപ്പിക്കുന്നതോടെ പുതിയ സഞ്ചാര പാത തുറക്കും. ബുധനൂർ പഞ്ചായത്തിലെ മഠത്തിൽകടവിനെയും(നെൽപ്പുരക്കടവ്) ചെന്നിത്തല പഞ്ചായത്തിലെ കാരാഴ്മയെയും ബന്ധിപ്പിച്ചു കുട്ടംപേരൂർ ആറ്റിൽ വീതിയുള്ള പുതിയ പാലം

മാന്നാർ ∙ വരൂ, ഗ്രാമം – കാരാഴ്മ വഴി ഹരിപ്പാടിനും കായംകുളത്തിനും എളുപ്പത്തിൽ പോകാം, മഠത്തിൽകടവ് പാലം സമർപ്പിക്കുന്നതോടെ പുതിയ സഞ്ചാര പാത തുറക്കും.ബുധനൂർ പഞ്ചായത്തിലെ മഠത്തിൽകടവിനെയും(നെൽപ്പുരക്കടവ്) ചെന്നിത്തല പഞ്ചായത്തിലെ കാരാഴ്മയെയും ബന്ധിപ്പിച്ചു കുട്ടംപേരൂർ ആറ്റിൽ വീതിയുള്ള പുതിയ പാലം വന്നതോടെയാണ് ഈ ഭാഗത്തും പുതിയ ഗതാഗത പാത യാഥാർഥ്യമായത്. പാലത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനു സജ്ജമായി കിടക്കുകയാണ്.എണ്ണയ്ക്കാട് ഉളുന്തി നാടാലയ്ക്കൽ പാതയിലെ പെരിങ്ങിലിപ്പുറം ഗ്രാമം മിൽമ ജംക്‌ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പുതിയ പാതയിലൂടെ സഞ്ചരിച്ചാൽ മഠത്തിൽ കടവ് പാലത്തിലെത്തി ഒരു കിലോമീറ്റർ കൂടി മുൻപോട്ടു സഞ്ചരിച്ചാൽ മാന്നാർ–ചെന്നിത്തല– മാവേലിക്കര സംസ്ഥാന പാതയിലെ കാരാഴ്മ ക്ഷേത്ര ജംക്‌ഷനിലെത്തും.
ഈ പ്രധാനപാതയിലൂടെ വലത്തോട്ടു പോയാൽ ഹരിപ്പാടിനും, തിരുവല്ലയ്ക്കും ഇടത്തോട്ടു പോയാൽ മാവേലിക്കര, കായംകുളത്തിനും എളുപ്പമാർഗം എത്താനാകും. മഠത്തിൽ കടവ് പാലത്തിന്റെ ഉദ്ഘാടനം നടന്നില്ലെങ്കിലും പൊതുജനത്തിനായി പാലം തുറന്നിട്ടിരിക്കുന്നതിനാൽ ഈ എളുപ്പപാതയിലാണ് ജനത്തിന്റെ സഞ്ചാരം. ദിനംപ്രതി ഈ വഴിക്കും നിരവധി വാഹനങ്ങൾ പോകുന്നതായിട്ടാണ് കണക്ക്.വകുപ്പു മന്ത്രിയെത്തി പാലം നാടിനു സമർപ്പിക്കുന്നതോടെ ഈ വഴിക്കും ജില്ലയുമായി എളുപ്പമാർഗം ബന്ധിപ്പിക്കുന്നതിനുള്ള പുതിയ പാത തന്നെ തുറക്കുമെന്നാണ് ജനത്തിന്റെ പ്രതീക്ഷ