ഒന്നാംക്ലാസ് പ്രവേശനം: പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു
ആലപ്പുഴ ∙ ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവ്. ഈ അധ്യയനവർഷം 12,496 വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയെന്നാണ് ആറാം പ്രവൃത്തിദിനത്തിലെ കണക്ക്. കഴിഞ്ഞ വർഷം ഇത് 13,005 കുട്ടികളായിരുന്നു. ഇത്തവണ 509 കുട്ടികൾ കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ

ആലപ്പുഴ ∙ ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവ്. ഈ അധ്യയനവർഷം 12,496 വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയെന്നാണ് ആറാം പ്രവൃത്തിദിനത്തിലെ കണക്ക്. കഴിഞ്ഞ വർഷം ഇത് 13,005 കുട്ടികളായിരുന്നു. ഇത്തവണ 509 കുട്ടികൾ കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ 312 വിദ്യാർഥികളും എയ്ഡഡ് സ്കൂളുകളിൽ 368 വിദ്യാർഥികളും കുറഞ്ഞപ്പോൾ അൺഎയ്ഡഡ് സ്കൂളുകളിൽ 131 പേർ വർധിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ സർക്കാർ സ്കൂളുകളാണ് മുന്നിൽ–6298 പേർ. എയ്ഡഡ് സ്കൂളുകളിൽ 5416 പേരും അൺഎയ്ഡഡ് സ്കൂളുകളിൽ 1052 പേരും പ്രവേശനം നേടി.
ജില്ലയിൽ 335 സർക്കാർ സ്കൂളുകളും 394 എയ്ഡഡ് സ്കൂളുകളും 46 അൺഎയ്ഡഡ് സ്കൂളുകളുമാണുള്ളത്. പുതുതായി പ്രവേശനം നേടിയവരിൽ ആൺകുട്ടികളാണ് കൂടുതൽ. 6332 ആൺകുട്ടികളും 6164 പെൺകുട്ടികളുമാണു ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. സർക്കാർ സ്കൂളുകളിൽ 3225 ആൺകുട്ടികൾ പ്രവേശനം നേടി. എയ്ഡഡിൽ 2563 പേരും അൺഎയ്ഡഡിൽ 544 പേരും. 3073 പെൺകുട്ടികളാണ് സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയത്. എയ്ഡഡിൽ 2583 പേരും അൺഎയ്ഡഡിൽ 508 പേരും പ്രവേശനം നേടി.