ആലപ്പുഴ∙ മനുഷ്യനെ ബാധിക്കുന്ന മാരക രോഗാണുക്കളിൽ പെടുന്ന ‘നെഗ്ലേറിയ ഫൗളെറി’ എന്ന, തലച്ചോറിനെ തിന്നുന്ന അമീബ മൂലമുള്ള അപൂർവ മസ്തിഷ്കജ്വരം ജില്ലയിൽ വീണ്ടും റിപ്പോർട്ട് ചെയ്തത് അസ്വസ്ഥത പരത്തുന്നു. അതേസമയം, ഈ അമീബ വളരെ വിരളമായേ തലച്ചോറിൽ എത്തി രോഗമുണ്ടാക്കുകയുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മനുഷ്യനെ ബാധിക്കുന്ന  മാരക രോഗാണുക്കളിൽ പെടുന്ന ‘നെഗ്ലേറിയ ഫൗളെറി’ എന്ന, തലച്ചോറിനെ തിന്നുന്ന അമീബ മൂലമുള്ള അപൂർവ മസ്തിഷ്കജ്വരം ജില്ലയിൽ വീണ്ടും റിപ്പോർട്ട് ചെയ്തത് അസ്വസ്ഥത പരത്തുന്നു. അതേസമയം, ഈ അമീബ വളരെ  വിരളമായേ തലച്ചോറിൽ എത്തി രോഗമുണ്ടാക്കുകയുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.

പൂച്ചാക്കൽ പാണാവള്ളി സ്വദേശിയായ പതിനഞ്ചുകാരൻ ഗുരുദത്തിന്റെ മരണം ഈ അമീബ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ പ്രതിരോധ, ബോധവൽക്കരണ നടപടി തുടങ്ങി.  2016 മാർച്ചിൽ പള്ളാത്തുരുത്തി സ്വദേശി അക്ബർ (16)  ഇതേ രോഗം ബാധിച്ചു മരിച്ചു. മരിച്ചവർ രണ്ടും കൗമാര പ്രായക്കാരാണ്. ഇന്ത്യയിൽ 15 പേർക്കാണു രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജീവൻ രക്ഷിക്കാൻ സാധ്യത തീരെ കുറവാണ് എന്നതാണ് ആശങ്ക ഉളവാക്കുന്നത്.

ADVERTISEMENT

ലക്ഷണം 5 ദിവസത്തിനകം അറിയാം

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണു പൊതുവേ കാണുന്നത്. സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാൻ സാധിക്കൂ. 46 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുകൂല സാഹചര്യം. മലിനമായ ജലാശയങ്ങളിലും ശുദ്ധീകരിക്കാത്ത നീന്തൽകുളങ്ങളിലും ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുതലായിരിക്കും. ഇ കോളിയാണ് നെഗ്ലേറിയ ഫൗളെറി അമീബയുടെ ഇഷ്ടഭക്ഷണം.

ADVERTISEMENT

ഉപ്പുവെള്ളത്തിലും തണുത്ത വെള്ളത്തിലും ഈ അമീബ ജീവിക്കില്ല. ക്ലോറിന് ഇവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വെള്ളത്തിൽ അമീബയുടെ സാന്നിധ്യം അറിയാൻ വഴിയില്ല. അമീബയുള്ള വെള്ളം കുടിച്ചാൽ രോഗബാധ വരില്ല. നീന്തുക, മുങ്ങാംകുഴി ഇടുക, ഏറെ നേരം വെള്ളത്തിൽ കിടക്കുക തുടങ്ങിയവ ചിലപ്പോൾ രോഗത്തിലേക്കു നയിക്കും. തലച്ചോറിൽ എത്തുന്ന അമീബ പെറ്റുപെരുകി കോശങ്ങളെ തിന്നു നശിപ്പിക്കും. അമീബ ബാധയുടെ ലക്ഷണം 5 ദിവസത്തിനകം അറിയാം. തലവേദന, പനി, വിശപ്പില്ലായ്മ, ഛർദി, തൊണ്ടവേദന, പരസ്പരവിരുദ്ധമായി സംസാരിക്കുക തുടങ്ങിയവയാണു ലക്ഷണങ്ങൾ.

മുൻകരുതലെടുക്കാം

ADVERTISEMENT

മലിനജലത്തിൽ കുളിക്കാതിരിക്കുക. ഇത്തരം വെള്ളം കൊണ്ടു നസ്യം ചെയ്യാതിരിക്കുക. നീന്തൽക്കുളം, ശുദ്ധജല ടാങ്കുകൾ എന്നിവ കൃത്യമായി ക്ലോറിൻ ഉപയോഗിച്ചു ശുദ്ധീകരിക്കണം. നീന്തുന്നവർ നോസ് ക്ലിപ് ഉപയോഗിക്കുക.

മൂന്നു പേർ നിരീക്ഷണത്തിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

പൂച്ചാക്കൽ∙ ഗുരുദത്തിനൊപ്പം അതേ തോട്ടിൽ കുളിച്ച മൂന്നു സുഹൃത്തുക്കൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആർക്കും ഇതുവരെ രോഗലക്ഷണം ഇല്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച അറിയിപ്പ് മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ചയുടൻ   ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന്  പ്രതിരോധ പ്രവർത്തങ്ങൾ തുടങ്ങിയെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.

മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ജില്ലാ വെക്ടർ കൺട്രോൾ ടീം പ്രദേശത്ത്  പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പ്രദേശത്തെ അൻപതിലധികം വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ– പഞ്ചായത്ത് വകുപ്പ് അധികൃതർ ബോധവൽക്കരണം നടത്തി. വാർഡ്തല സാനിറ്റേഷൻ കമ്മിറ്റിയും റാപ്പിഡ് റെസ്പോൺസ് ടീമും യോഗം ചേർന്നു സ്ഥിതി വിലയിരുത്തി. കുറച്ചു ഭാഗങ്ങളിൽ ക്ലോറിനേഷനും നടത്തി.

പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. റൂബിൻ ജോസഫ്, പഞ്ചായത്ത് അംഗം എസ്.രജനി, ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.വിനോദ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary : Brain-disease amoeba returns; Preventive action started