ആലപ്പുഴ ∙ ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡിൽ നവീകരണം പൂർത്തിയായ ഭാഗത്തു വെള്ളം കയറിയ സംഭവത്തിൽ കെഎസ്ടിപി നിർമാണത്തിന്റെ കൺസൽറ്റൻസിയായ വോയൻസ് സൊലൂഷൻസിനോടു വിശദീകരണം തേടി. ഓവുചാൽ നിർമാണത്തിൽ വീഴ്ചയുണ്ടായോയെന്നാണു കെഎസ്ടിപി പരിശോധിക്കുന്നത്. ചീഫ് എൻജിനീയർ തലത്തിലാകും റിപ്പോർട്ട് പരിശോധിക്കുക. വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡിൽ നവീകരണം പൂർത്തിയായ ഭാഗത്തു വെള്ളം കയറിയ സംഭവത്തിൽ കെഎസ്ടിപി നിർമാണത്തിന്റെ കൺസൽറ്റൻസിയായ വോയൻസ് സൊലൂഷൻസിനോടു വിശദീകരണം തേടി. ഓവുചാൽ നിർമാണത്തിൽ വീഴ്ചയുണ്ടായോയെന്നാണു കെഎസ്ടിപി പരിശോധിക്കുന്നത്. ചീഫ് എൻജിനീയർ തലത്തിലാകും റിപ്പോർട്ട് പരിശോധിക്കുക. 

വെള്ളം കയറിയതിനു പരിഹാരം കാണാൻ പുതുതായി പണം അനുവദിക്കില്ലെന്നാണു സൂചന. നിർമിക്കേണ്ടി വന്നാൽ കരാർ കമ്പനി സ്വന്തം നിലയിൽ നിർമാണം നടത്തണം. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അത്തരമൊരു സ്ഥിതിയുണ്ടായാൽ പോലും വെള്ളം കയറാത്ത രീതിയിലാണു റോഡ് നിർമിക്കുന്നതെന്നായിരുന്നു അവകാശവാദം. എന്നാൽ 3 ദിവസത്തെ മഴയും നദികളിലൂടെ ഒഴുകിയെത്തിയ അധികജലവും കൂടിയായപ്പോൾ പാറയ്ക്കൽ ഭാഗത്തു വെള്ളം കയറുകയായിരുന്നു. 

ADVERTISEMENT

റോഡ് നിർമാണത്തിന്റെ ഭാഗമായി അടച്ച കലുങ്കുകൾ തുറക്കാൻ വൈകിയതാണു വെള്ളം കയറാൻ കാരണമെന്നാണു വിലയിരുത്തൽ. റോഡ് ഉയർന്നതോടെ, റോഡിന്റെ ഇരുവശത്തെയും പാടങ്ങളിലെ ജലനിരപ്പ് തമ്മിൽ ഉയരവ്യത്യാസമുണ്ടായി. കലുങ്ക് തുറന്നിരുന്നെങ്കിൽ വെള്ളം ഒഴുകി മാറിയേനെയെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് എസി റോഡ് ഡിസൈൻ ചെയ്തതും നിർമിക്കുന്നതും. റോഡ് ഉയർത്തി നിർമിച്ചതിനാൽ മഴക്കാലത്തു സ്ഥിരമായി വെള്ളം കയറുന്ന പല ഭാഗത്തും ഇത്തവണ വെള്ളം കയറിയിരുന്നില്ല.

കരാർ കാലാവധി കഴിഞ്ഞാലും 3 പാലങ്ങളുടെ പണി തീരില്ല

ADVERTISEMENT

എസി റോഡിന്റെ നിർമാണക്കരാർ കാലാവധി അവസാനിക്കുന്ന നവംബറിലും മൂന്നു പാലങ്ങളുടെ നിർമാണം പൂർത്തിയാകില്ല. പള്ളാത്തുരുത്തി പാലം, പണ്ടാരക്കളം മേൽപാലം, കിടങ്ങറ–മുട്ടാർ ബോ സ്ട്രിങ് പാലം എന്നിവയുടെ നിർമാണമാണു വൈകുക. ഇവയൊഴികെയുള്ള ഭാഗം നവംബർ–ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കാനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യമിടുന്നത്. 24 കിലോമീറ്റർ നീളമുള്ള റോഡിന്റെ പകുതിയിലധികം ഭാഗത്തു മൂന്നു പാളി ടാറിങ് പൂർത്തിയായിട്ടുണ്ട്. ഓടയുടെയും നടപ്പാതയുടെയും പണികളും പകുതി കടന്നു.

കിടങ്ങറ–മുട്ടാർ പാലത്തിന്റെ നിർമാണം തുടങ്ങിയെങ്കിലും ബോ സ്ട്രിങ് പാലം നിർമിക്കാൻ സമയമെടുക്കും. പണ്ടാരക്കളം പാലത്തിന്റെ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. പാലത്തിനു മുകളിലൂടെ കടന്നുപോകുന്ന 110 കെവി ലൈൻ കെഎസ്ഇബി ഉയർത്തിയാൽ മാത്രമാകും മേൽപാലം പണി തുടരാനാകുക. എന്നാൽ ലൈനും ടവറുകളും ഉയർത്തിപ്പണിയുന്നതിനു തന്നെ മാസങ്ങളെടുക്കും. 

ADVERTISEMENT

പള്ളാത്തുരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനു ദേശീയ ജലപാത അതോറിറ്റി തടസ്സമുന്നയിച്ചിരുന്നു. തുടർന്നു പുതുക്കിയ ഡിസൈന് അനുമതി ലഭിച്ചെങ്കിലും പണം അനുവദിച്ചു നിർമാണം തുടങ്ങേണ്ടതുണ്ട്. കായലിനു കുറുകെയുള്ള പാലമായതിനാൽ നിർമാണത്തിനു സമയമെടുക്കും.