കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി
കുട്ടനാട് ∙ ചമ്പക്കുളം ഒഴിച്ചുള്ള മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി കുട്ടനാട്ടുകാർക്കു വെള്ളപ്പൊക്ക ദുരിതത്തിനു നേരിയ ശമനം. ചമ്പക്കുളം മേഖലയിൽ ജലനിരപ്പ് ഇപ്പോഴും അപകട നിലയ്ക്കു 18 സെന്റീമീറ്റർ മുകളിലാണു ജലനിരപ്പ്. പള്ളാത്തുരുത്തി മേഖലയിൽ 24 സെന്റീമീറ്ററും നെടുമുടി, മങ്കൊമ്പ് മേഖലയിൽ അപകട

കുട്ടനാട് ∙ ചമ്പക്കുളം ഒഴിച്ചുള്ള മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി കുട്ടനാട്ടുകാർക്കു വെള്ളപ്പൊക്ക ദുരിതത്തിനു നേരിയ ശമനം. ചമ്പക്കുളം മേഖലയിൽ ജലനിരപ്പ് ഇപ്പോഴും അപകട നിലയ്ക്കു 18 സെന്റീമീറ്റർ മുകളിലാണു ജലനിരപ്പ്. പള്ളാത്തുരുത്തി മേഖലയിൽ 24 സെന്റീമീറ്ററും നെടുമുടി, മങ്കൊമ്പ് മേഖലയിൽ അപകട നിലയ്ക്കു 6 സെന്റീമീറ്റർ വീതവും കാവാലത്ത് 4 സെന്റീമീറ്ററും അപകട നിലയ്ക്കു താഴെയാണു ജലനിരപ്പ്.
ജലനിരപ്പ് താഴ്ന്നതോടെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയ പലരും സ്വന്തം വീടുകളിലേക്കു തിരികെ എത്താൻ തുടങ്ങി. വെള്ളം കയറിയ വീടുകൾ ശുചിയാക്കുന്നതടക്കമുള്ള ജോലികളിലാണ് ഇന്നലെ ജനങ്ങൾ കൂടുതൽ സമയം ചെലവഴിച്ചത്. ചില സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അതേ സമയം രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങളിലെയും ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ മടവീഴ്ചയിലും പുറംബണ്ട് കവിഞ്ഞും വെള്ളം കയറിയ പാടശേഖരങ്ങളുടെ പുറംബണ്ടിലും ഉള്ളിലുമായി താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിന് ഇനിയും ശമനമുണ്ടായിട്ടില്ല. 10 ദിവസത്തെ ഇടവേളയ്ക്കുശേഷം കുട്ടനാട്ടിലെ സ്കൂളുകൾ ഇന്നു തുറക്കും. ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്ന സ്കൂളുകളിലെ എൽപി, യുപി വിഭാഗങ്ങൾക്ക് ഇന്നും അവധിയാണ്.
∙ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ ജലനിരപ്പ്. സ്ഥലം നിലവിലെ ജലനിരപ്പ്, അപകടനില ക്രമത്തിൽ. നെടുമുടി: 1.39 (1.45), ചമ്പക്കുളം: 1.23 (1.05), മങ്കൊമ്പ്: 1.29 (1.35), കാവാലം: 1.16 (1.20), പള്ളാത്തുരുത്തി: 1.16 (1.40).