ഇരുമ്പുപാലത്തിൽ ഗതാഗതനിരോധനം; ഇനി എക്സ്റേ ജംക്‌ഷൻ വഴി ചുറ്റിക്കറങ്ങണം
ചേർത്തല∙ ചേർത്തല നഗരത്തിലെ ഇരുമ്പുപാലത്തിലുടെ വലിയ വാഹനങ്ങൾക്ക് ഗതാഗതം നിരോധിച്ചതോടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങളും പടിഞ്ഞാറൻ മേഖലയിലേക്ക് കടന്നുപോകേണ്ട വാഹനങ്ങളും ഇനി ചുറ്റിക്കറങ്ങേണ്ടിവരും. എറണാകുളം ഭാഗത്തു നിന്നും നഗരത്തിലേക്ക് വരുന്ന വലിയ

ചേർത്തല∙ ചേർത്തല നഗരത്തിലെ ഇരുമ്പുപാലത്തിലുടെ വലിയ വാഹനങ്ങൾക്ക് ഗതാഗതം നിരോധിച്ചതോടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങളും പടിഞ്ഞാറൻ മേഖലയിലേക്ക് കടന്നുപോകേണ്ട വാഹനങ്ങളും ഇനി ചുറ്റിക്കറങ്ങേണ്ടിവരും. എറണാകുളം ഭാഗത്തു നിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്കും നഗരത്തിൽ നിന്ന് മനോരമക്കവലവഴി സഞ്ചരിക്കേണ്ട കെഎസ്ആർടിസി, സ്വകാര്യ ബസ് ഉൾപെടെയുള്ള വലിയ വാഹനങ്ങൾക്കുമാണ് നഗരത്തിലേക്ക് പ്രവേശിക്കാൻ എക്സ്റേ ജംക്‌ഷൻ വഴി ചുറ്റിക്കറങ്ങേണ്ടിവരുന്നത്.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സെന്റ് മേരീസ് പാലം ഒരുവർഷം മുൻപ് പൊളിച്ച് പുനർ നിർമാണം തുടങ്ങിയെങ്കിലും നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതും ബലക്ഷയമുള്ളതിനാൽ ഇരുമ്പുപാലത്തിലുടെയുള്ള ഗതാഗതം നിരോധിച്ചതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സെന്റ് മേരീസ് പാലം പണി പൂർത്തിയായ ശേഷം ഇരുമ്പുപാലത്തിന്റെ പുനർനിർമാണം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ബലക്ഷയം നേരിട്ടതോടെ മന്ത്രി പി. പ്രസാദിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കിഫ്ബി കൺസൽറ്റന്റ് ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പുപാലത്തിൽ പരിശോധന നടത്തി. വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
പാലത്തിന്റെ 6 ഇരുമ്പ് ഗർഡറുകളിൽ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള 2 ഗർഡറുകൾ തുരുമ്പെടുത്ത് നശിച്ചതായി കണ്ടെത്തി.
വലിയ വാഹനങ്ങൾ കടത്തിവിടുന്നത് അപകട സാധ്യതയാണെന്നും വിലയിരുത്തിയിട്ടുണ്ട്. ചേർത്തലയിലേക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ ഉൾപെടെയുള്ള വലിയ വാഹനങ്ങൾ എക്സറേ ജംക്‌ഷൻ വഴി നഗരത്തിലേക്ക് പ്രവേശിക്കണം. ടൗണിന്റെ കിഴക്കുഭാഗത്ത് നിന്നും ഇരുമ്പുപാലം വഴി കടന്നുപോകേണ്ട കെഎസ്ആർടിസി, സ്വകാര്യ ബസ് ഉൾപെടെ വലിയ വാഹനങ്ങളും എക്സറേ ജംക്‌ഷൻ വഴി കടന്നുപോകേണ്ടിവരും. വലിയ വാഹനങ്ങൾക്ക് ഗതാഗതം നിരോധിച്ചുകൊണ്ടുള്ള 6 സൂചനാ ബോർഡുകൾ സ്ഥാപിക്കും. ചെറു വാഹനങ്ങൾ മാത്രം ഇരുമ്പു പാലത്തിലൂടെ കടത്തിവിടും. മന്ത്രി പി. പ്രസാദ്, നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, വൈസ് പ്രസിഡന്റ് ടി.എസ്. അജയകുമാർ തുടങ്ങിയവരും ഇരുമ്പുപാലത്തിന്റെ ബലക്ഷയവും ഗതാഗതക്രമീകരണങ്ങളും വിലയിരുത്താനെത്തിയിരുന്നു.
ഇരുമ്പുപാലം പുനർനിർമാണം എന്ന്
ബലക്ഷയം മൂലം വലിയ വാഹനങ്ങൾക്ക് ഗതാഗതം നിരോധിച്ച ഇരുമ്പുപാലം പൊളിച്ച് പുനർനിർമിക്കാൻ റോഡ് വികസനം ഉൾപെടെ കിഫ്ബി ഫണ്ടിൽ നിന്നും 20.81 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗത ക്രമീകരണങ്ങൾക്കായി , സെന്റ് മേരീസ് പാലത്തിന്റെ പണി പൂർത്തിയായ ശേഷം ഇരുമ്പുപാലം പൊളിച്ച് പുനർനിർമിക്കാനായിരുന്നു ധാരണ. എന്നാൽ സെന്റ് മേരീസ് പാലത്തിന്റെ പുനർനിർമാണം തുടങ്ങി ഒരുവർഷം കഴിഞ്ഞിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തത് നഗരത്തിലെ ഗതാഗതത്തിനു വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.