ഗുണ്ടാ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു
കായംകുളം∙ കൃഷ്ണപുരം കാപ്പിൽകിഴക്ക് മാവിനാൽക്കുറ്റി ജംക്‌ഷന് സമീപം ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശേരിൽ തറയിൽ കടയിൽ കാവിൽ സന്തോഷിന്റെ മകൻ അമ്പാടി (21) ആണ് മരിച്ചത്. സംഭവത്തിൽ കാപ്പിൽമേക്ക് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ്

കായംകുളം∙ കൃഷ്ണപുരം കാപ്പിൽകിഴക്ക് മാവിനാൽക്കുറ്റി ജംക്‌ഷന് സമീപം ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശേരിൽ തറയിൽ കടയിൽ കാവിൽ സന്തോഷിന്റെ മകൻ അമ്പാടി (21) ആണ് മരിച്ചത്. സംഭവത്തിൽ കാപ്പിൽമേക്ക് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് 5.30ന് ആണ് നടുറോഡിൽ ഇരുസംഘങ്ങളും ഏറ്റുമുട്ടിയത്. സംഘട്ടനത്തിനിടെ കഴുത്തിൽ കുത്തേറ്റ അമ്പാടി രക്തം വാർന്ന് റോഡിൽ വീണു. ഇതോടെ ഇരുകൂട്ടരും ചിതറിയോടി. ഇതിനിടെ അതുവഴി വന്ന ഓട്ടോയിൽ അമ്പാടിയെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്പാടിക്കൊപ്പം ഉണ്ടായിരുന്ന സഹോദരൻ അർജുന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗുണ്ടാത്തലവൻ ലിജു ഉമ്മന്റെ സംഘത്തിൽപെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഘട്ടനം നടന്ന സ്ഥലത്തു നിന്ന് ഹോക്കി സ്റ്റിക്ക്, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ശകുന്തളയാണ് അമ്പാടിയുടെ അമ്മ.