വീട്ടിൽ നിന്നിറങ്ങിയത് യോഗ പരിശീലിക്കാൻ, ചെന്നെത്തിയത് ഫിറ്റ്നസ് സെന്ററിലും; ബുധനൂരിന്റെ അഭിമാനമായി ‘മസിൽ ഗേൾ’
യോഗ പരിശീലിക്കാൻ എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ചെന്നുനിന്നത് ഫിറ്റ്നസ് സെന്ററിൽ. ഉറച്ച ശരീരം, മസിൽ എന്നിവ സ്വപ്നം കണ്ട എംകോം ബിരുദാനന്തര ബിരുദധാരി ആര്യ ബോഡി ഫിറ്റ്നസിൽ ദേശീയ തലത്തിൽ സെക്കൻഡ് റണ്ണറപ് കിരീടം നേടിയാണു മികവ് കാട്ടിയത്. മാവേലിക്കര നവജീവൻ ഫിറ്റ്നസ് സെന്ററിൽ ദിവസവും 6

യോഗ പരിശീലിക്കാൻ എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ചെന്നുനിന്നത് ഫിറ്റ്നസ് സെന്ററിൽ. ഉറച്ച ശരീരം, മസിൽ എന്നിവ സ്വപ്നം കണ്ട എംകോം ബിരുദാനന്തര ബിരുദധാരി ആര്യ ബോഡി ഫിറ്റ്നസിൽ ദേശീയ തലത്തിൽ സെക്കൻഡ് റണ്ണറപ് കിരീടം നേടിയാണു മികവ് കാട്ടിയത്. മാവേലിക്കര നവജീവൻ ഫിറ്റ്നസ് സെന്ററിൽ ദിവസവും 6 മണിക്കൂർ സമയം ചെലവഴിക്കുന്ന ആര്യയുടെ സ്വപ്നങ്ങൾ ഇനി രാജ്യാന്തര വേദികളാണ്. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി മഠത്തിൽ സി.ജി.ഉണ്ണിത്താന്റെയും സി.എസ്.മിനിയുടെയും മകളായ ആര്യയ്ക്ക് ചെറുപ്പം മുതൽ തന്നെ ആരോഗ്യമുള്ള ശരീരം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. സ്കൂൾ തലത്തിൽ കായികമേളയിലും മറ്റും പങ്കെടുക്കാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
ഫിറ്റ്നസ് സെന്ററിൽ പോകണമെന്നു വാശി പിടിച്ചപ്പോൾ പഠനം കഴിഞ്ഞു മതി എന്ന നിലപാട് മാതാപിതാക്കൾ സ്വീകരിച്ചു. എംകോം കോഴ്സ് പൂർത്തിയാക്കിയതിനു പിന്നാലെ യോഗ പരിശീലിക്കണം എന്നു പറഞ്ഞു പ്രായിക്കരയിലെ ഫിറ്റ്നസ് സെന്ററിലാണ് എത്തിയത്. 2 ആഴ്ചയ്ക്കുള്ളിൽ വീട്ടുകാരുടെ ചെവിയിൽ ആര്യയുടെ പഠനം ഫിറ്റ്നസ് സെന്ററിലാണു എന്ന വാർത്തയെത്തി. ചെറിയ എതിർപ്പ് ഉയർന്നെങ്കിലും സഹോദരൻ ശംഭു പിന്തുണച്ചു. സുഹൃത്തായ ജോബിനാണു ബോഡി ബിൽഡിങ് മേഖലയിൽ മത്സരങ്ങളെ പരിചയപ്പെടുത്തിയത്.
2022ൽ ആലപ്പുഴ ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു മിസ് ആലപ്പുഴ കിരീടം നേടി. വിദേശ ജോലി സ്വപ്നം കാണുന്ന ആര്യ അതിനിടെ ഇംഗ്ലിഷ് ഭാഷ പഠിക്കാൻ ചേർന്നതോടെ ഫിറ്റ്നസ് പരിശീലനത്തിന് താൽക്കാലികമായി അവധി നൽകി. സുഹൃത്തുക്കളായ സാംസൺ, ലിവിൻ എന്നിവരുടെ നിർബന്ധത്താൽ 2022 അവസാനത്തോടെ നവജീവൻ ജിമ്മിൽ പരിശീലനം പുനരാരംഭിച്ചു. രാഹുലിന്റെ നേതൃത്വത്തിലുള്ള ജിമ്മിലെ പരിശീലകരുടെ പിന്തുണയോടെ ജനുവരിയിൽ ആലപ്പുഴ ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വീണ്ടും പങ്കെടുത്തു. രണ്ടാംസ്ഥാനം നേടിയ ആര്യ തൃശൂരിൽ നടന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ വിജയിച്ചു.
വിശാഖപട്ടണത്തു നടന്ന ദക്ഷിണേന്ത്യ ചാംപ്യൻഷിപ്പിൽ മിസ് സൗത്ത് ഇന്ത്യ പട്ടം നേടി. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ സാമ്പത്തികം വില്ലനായപ്പോൾ ബോഡി ബിൽഡിങ് പരിശീലകൻ ജയറാം യാത്രക്കൂലി നൽകി പ്രോത്സാഹിപ്പിച്ചു. പണം തിരികെ വേണ്ട, ഭാവിയിൽ ഇതേപോലെ മറ്റൊരാളെ സഹായിക്കാൻ മടിക്കരുത് എന്നതായിരുന്നു ഉപദേശം.നാഷനൽ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ആര്യ വുമൻ ബിക്കിനി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. പാര ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യ ആയി 2023ൽ തിരഞ്ഞെടുക്കപ്പെട്ട ഹരിപ്പാട് വെട്ടുവേനി ആലുംമൂട്ടിൽ വടക്കതിൽ പി.കൃഷ്ണകുമാറും പരിശീലനത്തിന് സഹായിച്ചെന്ന് ആര്യ പറയുന്നു.
English Summary: The native of Budhanur was the second runner-up at the national level in body fitness