കായംകുളത്തെ കോടതി കെട്ടിട സമുച്ചയം നിർമാണം അവസാന ഘട്ടത്തിലേക്ക്
കായംകുളം∙ കേരളീയ വാസ്തു ശിൽപകലാ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളുള്ള കോടതി കെട്ടിട സമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. മജിസ്ട്രേട്ട് കോർട്ട് ഹാൾ, നടുമുറ്റം, ഓഫിസ് ബ്ലോക്ക്, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറികൾ, വനിതാ അഭിഭാഷകർക്കുള്ള മുറികൾ,

കായംകുളം∙ കേരളീയ വാസ്തു ശിൽപകലാ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളുള്ള കോടതി കെട്ടിട സമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. മജിസ്ട്രേട്ട് കോർട്ട് ഹാൾ, നടുമുറ്റം, ഓഫിസ് ബ്ലോക്ക്, അദാലത്ത് ഹാൾ, ബാർ അസോസിയേഷൻ ഹാൾ, ലൈബ്രറി, ഗുമസ്തന്മാർക്കുള്ള മുറികൾ, വനിതാ അഭിഭാഷകർക്കുള്ള മുറികൾ, മീഡിയേഷൻ ഹാൾ എന്നിവയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു യു.പ്രതിഭ എംഎൽഎ അറിയിച്ചു. 15 കോടി രൂപ വിനിയോഗിച്ചാണു കെട്ടിട സമുച്ചയം പൂർത്തിയാകുന്നത്. 40,000 ചതുരശ്ര അടി വിസ്തീർണമാണു കെട്ടിടത്തിനുള്ളത്.
കാലങ്ങളായി ജീർണാവസ്ഥയിലായിരുന്ന കോടതി കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടസമുച്ചയം എന്ന കായംകുളത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ചുറ്റുമതിൽ, ഇന്റർലോക്ക് പാകൽ, ലാൻഡ് സ്കേപിങ്, ഇലക്ട്രിഫിക്കേഷൻ, സൗന്ദര്യവൽക്കരണം എന്നീ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് അധികമായി 98 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.