സ്വാതന്ത്ര്യദിനാഘോഷവും അമൃതം തന്നെ
എടത്വ ∙ വിവിധ സംഘടനകളുടെ നേതൃത്വത്തിലും സ്കൂളുകളിലും സ്വതന്ത്ര ദിനാഘോഷ ചടങ്ങുകൾ നടത്തി. ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. സേവന പ്രവർത്തനങ്ങളും നടത്തി. ∙ആനപ്രമ്പാൽ സ്നേഹഭവന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷവും സ്നേഹഭവന്റെ 21-ം വാർഷികവും എടത്വ പൊലീസിന്റെ നേതൃത്വത്തിൽ

എടത്വ ∙ വിവിധ സംഘടനകളുടെ നേതൃത്വത്തിലും സ്കൂളുകളിലും സ്വതന്ത്ര ദിനാഘോഷ ചടങ്ങുകൾ നടത്തി. ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. സേവന പ്രവർത്തനങ്ങളും നടത്തി.
∙ആനപ്രമ്പാൽ സ്നേഹഭവന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷവും സ്നേഹഭവന്റെ 21-ം വാർഷികവും എടത്വ പൊലീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സബ് ഇൻസ്പെക്ടർ അലക്സാണ്ടർ അന്തേവാസികൾക്ക് മധുരപലഹാരവും പ്രഭാതഭക്ഷണവും നൽകി. സെക്രട്ടറി ജോണിക്കുട്ടി തുരുത്തേൽ അധ്യക്ഷത വഹിച്ചു.
∙ചങ്ങങ്കരിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. സെബാൻ പട്ടത്താനം അധ്യക്ഷത വഹിച്ചു. മുപ്പത് വർഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയ സുബേദാർ മേജർ കെ.ജെ സാബുക്കുട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു.
∙ കോൺഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് അൽഫോൻസ് ആന്റണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ സേവ്യർ പതാക ഉയർത്തി.
∙ പച്ച ചെക്കിടിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പച്ച മുരളി സ്റ്റോഴ്സിനു സമീപം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കമ്മിറ്റിയംഗം മുരളീധരൻ പിള്ള പതാക ഉയർത്തി.
∙ തലവടി ആനപ്രമ്പാൽ 1589 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സെക്രട്ടറി രാജീവ് പതാക ഉയർത്തി. പ്രസിഡന്റ് ബി. രമേശ്കുമാർ നാലാങ്കൽ സന്ദേശം നൽകി.
∙ എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാലയിൽ പ്രസിഡന്റ് ബേബി എടത്വ ദേശീയ പതാക ഉയർത്തി. സെക്രട്ടറി ഐസക്ക് രാജു സ്വാതന്ത്രദിന സന്ദേശം നൽകി. സമാപന സമ്മേളനം എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി എസ്. എസ് അക്സ മോൾ ഉദ്ഘാടനം ചെയ്തു.
കുട്ടനാട് ∙ പി.ഡി.ലൂക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ചെയർമാൻ ബാബു പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി.മനോഹരൻ പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറി രാരിച്ചൻ ഉമ്പുക്കാട് അധ്യക്ഷത വഹിച്ചു. കൈനകരി തോട്ടുവാത്തല ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജിമോൾ സജീവ് അധ്യക്ഷത വഹിച്ചു.
എടത്വ ∙ വൈഎംസിഎ യുടെ നേതൃത്വത്തിൽ, ഒരു വർഷം നീണ്ടു നിന്ന ആസാദി കാ അമൃത മഹോത്സവ സമാപനവും സ്വാതന്ത്ര്യ ദിനാഘോഷവും ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി വിദ്യാർഥി നീനു മറിയ ചാക്കോ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഐസക് രാജു ദേശീയ പതാക ഉയർത്തി. ജില്ലാ പഞ്ചായത്തു വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ ഹിരോഷിമ ദിന ഇന്റർ സ്കൂൾ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.