എടത്വ∙ കർഷക ദിനാചരണം ബഹിഷ്കരിച്ചും കരിദിനമാചരിച്ചും കർഷകർ. വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിൽ നൂറുകണക്കിനു കർഷകർ പങ്കെടുത്തു.വിവിധ സംഘടനകൾ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടത്വ കർഷക ഫെഡറേഷൻ നേതൃത്വത്തിൽ നടന്ന കരിദിനാചരണത്തിൽ 50 പാടശേഖരങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു. പഞ്ചായത്തോഫിസ്

എടത്വ∙ കർഷക ദിനാചരണം ബഹിഷ്കരിച്ചും കരിദിനമാചരിച്ചും കർഷകർ. വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിൽ നൂറുകണക്കിനു കർഷകർ പങ്കെടുത്തു.വിവിധ സംഘടനകൾ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടത്വ കർഷക ഫെഡറേഷൻ നേതൃത്വത്തിൽ നടന്ന കരിദിനാചരണത്തിൽ 50 പാടശേഖരങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു. പഞ്ചായത്തോഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ∙ കർഷക ദിനാചരണം ബഹിഷ്കരിച്ചും കരിദിനമാചരിച്ചും കർഷകർ. വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിൽ നൂറുകണക്കിനു കർഷകർ പങ്കെടുത്തു.വിവിധ സംഘടനകൾ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടത്വ കർഷക ഫെഡറേഷൻ നേതൃത്വത്തിൽ നടന്ന കരിദിനാചരണത്തിൽ 50 പാടശേഖരങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു. പഞ്ചായത്തോഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ∙ കർഷക ദിനാചരണം ബഹിഷ്കരിച്ചും കരിദിനമാചരിച്ചും കർഷകർ. വിവിധ കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിൽ നൂറുകണക്കിനു കർഷകർ പങ്കെടുത്തു.വിവിധ സംഘടനകൾ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടത്വ കർഷക ഫെഡറേഷൻ നേതൃത്വത്തിൽ നടന്ന കരിദിനാചരണത്തിൽ 50 പാടശേഖരങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു.  പഞ്ചായത്തോഫിസ് പടിക്കൽ ജെയ്ക്ക് ഇലഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.

ഫെഡറേഷൻ പ്രസിഡന്റ് മോഡി തോമസ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിനു മുന്നോടിയായി എടത്വ കർഷക ഫെഡറേഷൻ സെക്രട്ടറിയുടെ പിച്ചച്ചട്ടി കയ്യിലേന്തിയ ടാബ്ലോ നടത്തി. ചമ്പക്കുളം നെല്ലുൽപാദക ഏകോപന സമിതി സെക്രട്ടറി എം.വി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി., ജോയിച്ചൻ മാമ്പ്ര, റോയ് ഊരാംവേലിൽ, ശ്രീകുമാർ തായങ്കരി, പുഷ്പൻ ഏഴരച്ചിറയിൽ, സോണിച്ചൻ തെക്കേടം, അലക്സ് എട്ടിൽ, ജോർജ് സഖറിയ ചേന്ദങ്കര, വിവിധ പാടശേഖരസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

തകഴി ∙ തകഴിയിൽ ഐക്യ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ തകഴി കൃഷിഭവൻ പരിധിയിലെ മുഴുവൻ പാടശേഖരങ്ങളിലെയും കർഷകരെ പങ്കെടുപ്പിച്ചായിരുന്നു കരിദിനാചരണം നടത്തിയത്. ഐക്യപാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കരിദിനാചരണം.കുന്നുമ്മ പടിഞ്ഞാറ് പാടശേഖരസമിതി സെക്രട്ടറി ഷാജി  മഠത്തിൽ ഉദ്ഘാടനം ചെയ്തു. പി.കെ.വാസുദേവൻ, തങ്കച്ചൻ പാട്ടത്തിൽ, പി.ഡി. അജയകുമാർ, മോഹൻദാസ്   വാണിയപ്പുരയ്ക്കൽ , വർഗീസ് പന്നക്കളം, അശോകൻ  സുരഭി ,ടി.ജി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

എടത്വ ∙ തകഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കരിദിനാചരണം ജില്ല കോൺഗ്രസ് വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെൻസൻ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ജെ. സേവിയർ മോൻസി ജോർജ് കരിക്കമ്പള്ളി, വേണുഗോപാൽ, കുഞ്ഞുമോൾ വിരുപ്പാല, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത്, ഗീതാഞ്ജലി, ജയിംസ് മാലിയിൽ, ബിജു മാലിശേരി, എം.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

എടത്വ ∙ തകഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കരിദിനാചരണം ജില്ല കോൺഗ്രസ് വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെൻസൻ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ജെ. സേവിയർ മോൻസി ജോർജ് കരിക്കമ്പള്ളി, വേണുഗോപാൽ, കുഞ്ഞുമോൾ വിരുപ്പാല, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത്, ഗീതാഞ്ജലി, ജയിംസ് മാലിയിൽ, ബിജു മാലിശേരി, എം.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

എടത്വ ∙ കേരള സർക്കാർ കർഷകരോടു കാണിക്കുന്ന വഞ്ചനയ്ക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസ്‌ എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക വഞ്ചനാദിനം ഡിസിസി വൈസ് പ്രസിഡന്റ്‌ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജംക്‌ഷനിൽ നിന്നാരംഭിച്ച പ്രകടനമായെത്തി കൃഷി ഭവൻ ഉപരോധിക്കുകയും തുടർന്ന് സമ്മേളനം നടത്തുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അൽഫോൻസ് ആന്റണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്‌ മുൻ പ്രസിഡന്റ്‌ വി.കെ.സേവ്യർ, ജനറൽ സെക്രട്ടറിമാരായ വിശ്വൻ വെട്ടത്തിൽ, ആന്റണി കണ്ണംകുളം, ജോസി പറത്തറ, ഷാജി ആനന്താലയം, ബാബു പടിഞ്ഞാറെക്കര, പി.കെ. വർഗീസ്, റോജി ചെറിയാൻ, ബ്ലെസി പനയ്ക്കൽ, ടോം പരുമുട്ടിൽ, ആന്റണി തിരുനിലയം, ബിജോയ്‌ നീലികാട്, ലാലിച്ചൻ നയനാപാടം, തമ്പി കുന്നേൽ, ഷൈജു മണക്കളം, പ്രസാദ്, റോയൻ വെടിക്കാരംപറമ്പ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

∙കർഷകരെ സഹായിക്കാത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കർഷക മോർച്ച നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുട്ടനാട് എംഎൽഎ തോമസ്‌ കെ.തോമസിന്റെ എംഎൽഎ ഓഫിസിന്റെ മുൻപിൽ കർഷകദിനത്തിൽ കർഷകരെ ആദരിച്ചു നടത്തിയ സമരം ബിജെപി ജില്ലാ പ്രസിഡന്റ്‌ എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.ബി.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം.ആർ.സജീവ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനുരുദ്ധൻ, കുട്ടനാട് മണ്ഡലം പ്രസിഡന്റ്‌ വിനോദ് ജി.മഠത്തിൽ, ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശേരി, സെക്രട്ടറി എം.ജെ.ഓമനക്കുട്ടൻ, കർഷക മോർച്ച മണ്ഡലം ജനറൽ സജീവ് രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

∙ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി ഓഫിസിനു മുൻപിൽ നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളയ കെ.സോമൽ, പ്രകാശൻ കളപുരയ്ക്കൽ, വിനോദ്, ബിജു മുലയിൽ, ടി.ആർ.പൊന്നപ്പൻ, സുശീല മോഹൻ, അമ്പിളി അപ്പുജി, പ്രിൻസ് പള്ളിപ്പുറം, ടി.സത്യൻ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

∙കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയനാട് കൃഷിഭവൻ പടിക്കൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.സൂരജ് അധ്യക്ഷത വഹിച്ചു. അലക്സാണ്ടർ വാഴയിൽ, ബിജോമോൻ പുത്തൻകളം, ബാബു കളത്തിൽ, എ.കെ.കുഞ്ചറിയ, സന്തോഷ് തോമസ്, കെ.എം.ജോബ്, അലക്സാണ്ടർ പുത്തൻപുര, സിന്ധു സൂരജ്, ലതീഷ് കണ്ടച്ചാട, രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

∙കോൺഗ്രസ് കാവാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവാലം കൃഷി ഭവനു മുൻപിൽ നടത്തിയ പ്രതിഷേധം ഡിസിസി അംഗം വിജയകുമാർ പൂമംഗലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രഫ. എം.ജി.രാജഗോപാൽ അധ്യക്ഷത വഹിച്ചു. പി.ഉദയകുമാർ, തോമസുകുട്ടി സെബാസ്റ്റ്യൻ, വർഗീസ് മാത്യു തുണ്ടിയിൽ, പി.ഡി.രഘുവരൻ, ദാസയ്യൻ, ജോയ് പോത്താലി, റോയ് മംഗലമുറ്റം, ബേബി പുളിത്തറ, ഗോപാലകൃഷ്ണപിള്ള, സാബു പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

∙കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനകരി കൃഷിഭവനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി അംഗം എസ്.ഡി.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.ജോസഫ് അധ്യക്ഷത വഹിച്ചു. വി.ആർ.ഉത്തമൻ, സിബിച്ചൻ കാളശേരി, നോബിൻ പി.ജോൺ, ഡി.ലോനപ്പൻ, ആശ ജയിംസ്, സന്തോഷ് പട്ടണം, ടി.പി.രാജു, കറിയാച്ചൻ പള്ളിചിറ, ശശിധരൻ സുമാലയം, രാജു കുറുപ്പശേരി എന്നിവർ പ്രസംഗിച്ചു.

∙കോൺഗ്രസ് ചമ്പക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം കൃഷി ഭവനു മുൻപിൽ നടത്തിയ പ്രതിഷേധം സൗത്ത് ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ കൂലിപുരക്കൽ അധ്യക്ഷത വഹിച്ചു. ജോർജ് മണ്ണുപ്പറമ്പ്, സന്തോഷ്‌ തായതുരുത്ത്, ഷാജി മുടന്താഞ്ഞലി, സുഭാഷ് തൈത്തറ, ലാലിച്ചൻ മുക്കാടൻ, ജെസ്റ്റിൻ കൊല്ലംപറമ്പിൽ, പൗലോസ് ജോസഫ്, ജോസ് മാമ്പാറമ്പ്, പഞ്ചായത്ത് അംഗങ്ങളായ ഉഷാ സുഭാഷ്, മറിയാമ്മ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

ചെങ്ങന്നൂർ∙ നെല്ലുവില ലഭിക്കാത്തതിൽ പ്രതിഷേധിച്ചു വിവിധ കൃഷിഭവനുകളിൽ കർഷകർ കർഷകദിനം കരിദിനമായി ആചരിച്ചു.

∙ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ കർഷകരുടെ സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ 180 കോടി രൂപ വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, കോൺഗ്രസ് പ്രവർത്തകരും കറുത്ത ബാഡ്ജ് ധരിച്ച് സർക്കാരിന്റെ കർഷകദിന പരിപാടികൾ ബഹിഷ്കരിച്ചു. വിവിധ കൃഷിഭവനുകളിൽ നടന്ന പരിപാടികളിൽ ചെങ്ങന്നൂർ നഗരസഭാ കൗൺസിലർമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ , ബ്ലോക്ക് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകിയാതായി ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. സജീവൻ അറിയിച്ചു.

മാന്നാർ ∙ അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷക ദിനം കരിദിനമാചരിച്ചു കർഷകരായ ഹരികുമാർ കിം കോട്ടേജ്, അനിൽകുമാർ കാരാഞ്ചേരിൽ, വിജയകുമാർ, രാമചന്ദ്രൻ, ഷുജഹുദീൻ, ബിജു ഇക്ബാൽ, പ്രസാദ് ചേക്കോട്ട് എന്നിവർ പ്രസംഗിച്ചു. നെല്ലിന്റെ വില ലഭിക്കാത്ത സാഹചര്യത്തിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ഈ സ്ഥിതി തുടർന്നാൽ തുടർ വർഷങ്ങളിൽ പാടങ്ങൾ തരിശ് ഇടുമെന്ന് കർഷകർ മുന്നറിയിപ്പു നൽകി.

ചെങ്ങന്നൂർ∙  പാണ്ടനാട് , വെൺമണി, പുലിയൂർ, മുളക്കുഴ പഞ്ചായത്തുകളിൽ പ്രതിഷേധ പരിപാടികൾ നടത്തി. ചെങ്ങന്നൂർ നഗരസഭയിൽ യുഡിഎഫ് അംഗങ്ങൾ കരിദിനം ആചരിച്ചു. മുളക്കുഴയിൽ ബിജെപി പഞ്ചായത്തംഗങ്ങൾ കർഷകദിനാചരണം ബഹിഷ്കരിച്ചു. ബിജെപി അംഗങ്ങളായ പ്രമോദ് കാരയ്ക്കാട്, സ്മിത വട്ടയത്തിൽ, പുഷ്പകുമാരി, പ്രിജിലിയ എന്നിവർ യോഗം ബഹിഷ്കരിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് അംഗങ്ങളായ തോമസ് ഏബ്രഹാം, എം.ബി.ബിന്ദു എന്നിവർ കരിദിനം ആചരിച്ചു.

∙ വെൺമണിയിൽ കർഷകർ പ്രകടനമായി കൃഷിഭവനിലെത്തി. കുത്തിയിരിപ്പ് സമരം നടത്തി. എൻ.ആർ.ശ്രീധരൻ, മുരളീധരൻപിള്ള, സി.പി.നന്ദനൻ, തങ്കച്ചൻ എന്നിവർ നേതൃത്വംനൽകി.

∙ പാണ്ടനാട്ടിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കർഷകർ പ്രതിഷേധവുമായി എത്തി. ശ്യാം പാണ്ടനാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വിജയകുമാർ മൂത്തേടത്ത്, ടി.സി.സുരേന്ദ്രൻ നായർ, ശ്രീകല ശിവനുണ്ണി, ഷൈലജ ജയറാം, പി.എസ്. വിജയമ്മ , മുൻ പഞ്ചായത്തംഗങ്ങളായ ടി.ഡി.മോഹനൻ, സണ്ണി പുഞ്ചമണ്ണിൽ, വിവിധ പാടശേഖര കമ്മിറ്റികളെ പ്രതിനിധീകരിച്ച് സജീവ് പഞ്ചകൈലാസി, പ്രദീപ് കുമാർ (കീഴ്‌വന്മഴി) ഡൊമിനിക്, എം.കെ.തമ്പി (കിളിയന്തറ), ജോസ് പാണ്ടനാട് (വെള്ളൂർ പാടം), രാജേന്ദ്രൻ (ചിറക്കുഴി) യശോധരൻ പാണ്ടനാട് എന്നിവർ പ്രസംഗിച്ചു.

പുലിയൂർ കൃഷിഭവനു മുന്നിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി.

∙ പുലിയൂർ പഞ്ചായത്തിൽ സംയുക്ത കർഷക സമിതിയുടെ ആഹ്വാനപ്രകാരം പാടശേഖരസമിതി അംഗങ്ങൾ കരിദിനം ആചരിച്ചു. കൃഷിഭവന് മുന്നിൽ പ്രതിഷേധിച്ചു. സമിതി നേതാക്കളായ ഏബ്രഹാം, മോഹനൻ പിള്ള, താമരശ്ശേരി മോഹനൻ, സോമൻ ചെറുകര, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. ഓണത്തിന് മുൻപ് മുഴുവൻ ആളുകൾക്കും നെല്ലുവില ലഭിക്കാത്ത പക്ഷം കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.

ചെന്നിത്തല∙ ചെന്നിത്തല പഞ്ചായത്ത്, കൃഷിഭവന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന കർഷകദിനാഘോഷം ബഹിഷ്കരിച്ചാണു ചെന്നിത്തല പഞ്ചായത്തിലെ 15 ബ്ലോക്കിലെയും കർഷകരുടെ നേതൃത്വത്തിൽ കരിദിനാചരണവും പ്രതിഷേധ ധർണയും നടത്തിയത്. കർഷക ദിനം ബഹിഷ്കരിച്ച് കൃഷി ഭവൻ ധർണ നടത്തുമെന്നു കർഷകർ പ്രഖ്യാപിച്ചിരുന്നു. അതു പ്രകാരം കർഷകർ സംഘടിപ്പിച്ചു ചെന്നിത്തല കൃഷി ഭവനിലെത്തിയെങ്കിലും കൃഷിഭവൻ പൂട്ടിയിട്ടിരുന്നതിനാൽ കർഷക ദിനാഘോഷം നടക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് പ്രകടനമായെത്തിയാണ് കർഷകർ ധർണ നടത്തിയത്. പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. റോമിയോ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ്, പഞ്ചായത്തംഗം ഗോപൻ ചെന്നിത്തല, മുൻ പഞ്ചായത്തംഗം തോമസ് കുട്ടി കടവിൽ, സാം ചെറിയാൻ, സി.കെ.ചെറിയാൻ, പ്രസാദ്, കെ.യു.കരുവിള, സ്റ്റീഫൻ തോമസ്, ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. ഓണത്തിനു മുൻപു നെല്ലിന്റെ വില ലഭിച്ചില്ലെങ്കിൽ കൂടുതൽ കർഷകരെ സംഘടിപ്പിച്ചു തിരുവോണ ദിവസം ചെന്നിത്തല ക‍‍‍‍‍‍ൃഷി ഭവനു മുൻപിൽ ഉപവാസ സമരവും, സെക്രട്ടേറിയറ്റ് പടിക്കൽ സമരപരിപാടികൾ നടത്തമെന്നും അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT