രണ്ടും കൽപിച്ച് ഈ ജലസംഭരണി ; പള്ളിത്തോട് ഇല്ലിക്കൽ ജംക്‌ഷനു സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള ശുദ്ധജല സംഭരണി അപകടാവസ്ഥയിൽ
തുറവൂർ∙ പള്ളിത്തോട് ഇല്ലിക്കൽ ജംക്‌ഷനു സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള ശുദ്ധജല സംഭരണി അപകടാവസ്ഥയിൽ. സംഭരണിയെ താങ്ങിനിർത്തുന്ന തൂണുകളിലെ കമ്പികൾ ദ്രവിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കത്തിൽ തീരമേഖലയിലെ ശുദ്ധജല വിതരണത്തിന് സ്ഥാപിച്ച സംഭരണി ജപ്പാൻ ശുദ്ധജല പദ്ധതി നടപ്പായതോടെ ഉപേക്ഷിച്ചു. സ്കൂൾ

തുറവൂർ∙ പള്ളിത്തോട് ഇല്ലിക്കൽ ജംക്‌ഷനു സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള ശുദ്ധജല സംഭരണി അപകടാവസ്ഥയിൽ. സംഭരണിയെ താങ്ങിനിർത്തുന്ന തൂണുകളിലെ കമ്പികൾ ദ്രവിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കത്തിൽ തീരമേഖലയിലെ ശുദ്ധജല വിതരണത്തിന് സ്ഥാപിച്ച സംഭരണി ജപ്പാൻ ശുദ്ധജല പദ്ധതി നടപ്പായതോടെ ഉപേക്ഷിച്ചു. സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന പാതയോരത്ത് സ്ഥിതി ചെയ്യുന്ന സംഭരണി ഏതു സമയവും നിലം പതിക്കാവുന്ന വിധത്തിലാണെന്ന് നാട്ടുകാർ പറഞ്ഞു. ഉപയോഗ ശൂന്യമായ ജലസംഭരണി പൊളിച്ചു മാറ്റുകയോ സുരക്ഷിതത്വം ഉറപ്പാക്കി പുനർനിർമിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
''കുട്ടികൾ അടക്കമുള്ളവർ യാത്രചെയ്യുന്ന പ്രധാന പാതയിലാണ് ജലസംഭരണി. തീരമേഖലയിലായതിനാൽ ഉപ്പുകാറ്റേറ്റു തൂണിന്റെ കോൺക്രീറ്റ് അടർന്ന് ഇരുമ്പ് കമ്പികൾ ദ്രവിക്കുന്നു. ടാങ്ക് പൊളിച്ചു മാറ്റണം.'' കെ.എം.മഹേഷ്, പൊതുപ്രവർത്തകൻ