ദേശീയപാതയിൽ ചേർത്തല ഭാഗത്ത് 2 അപകടം
ചേർത്തല ∙ ദേശീയപാത ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ചു.ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. ഇന്നലെ രാത്രി 1.30 നാണ് അപകടം. ബൈക്ക് യാത്രക്കാരനായ തണ്ണീർമുക്കം സ്വദേശി സോണി സെബാസ്റ്റ്യനാണ്(26) പരുക്കേറ്റത്. കോഴിക്കോട്–തിരുവനന്തപുരം

ചേർത്തല ∙ ദേശീയപാത ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ചു.ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. ഇന്നലെ രാത്രി 1.30 നാണ് അപകടം. ബൈക്ക് യാത്രക്കാരനായ തണ്ണീർമുക്കം സ്വദേശി സോണി സെബാസ്റ്റ്യനാണ്(26) പരുക്കേറ്റത്. കോഴിക്കോട്–തിരുവനന്തപുരം കെഎസ്ആർടിസി ബസ് ബൈക്കിന്റെ ഒരുവശത്ത് തട്ടിയതോടെ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ തെറിച്ചുവീണ സോണി സെബാസ്റ്റ്യനെ ചേർത്തല സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചേർത്തല പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
മിനിലോറിയും കാറും കൂട്ടിയിടിച്ചു മറിഞ്ഞു
ചേർത്തല∙ ദേശീയപാത ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം ഇഷ്ടിക കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരായ നാലുപേർക്ക് പരുക്കേറ്റു. എറണാകുളം സ്വദേശികളായ സുധാപത്മനാഭൻ(48), ശങ്കർ നാരായണൻ(14), സന്തോഷ് കുമാർ (59), നിർമല (72) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം. കാറ് തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മിനിലോറി മറിഞ്ഞതോടെ ഇഷ്ടികകൾ റോഡിൽ തെറിച്ചുവീണു അൽപനേരം ഗതാഗതം മുടങ്ങി. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.