ചന്ദ്രയാൻ-3 ശാസ്ത്ര സംഘാംഗം ഡോ.സുരേഷ് കുമാർ ക്ഷേത്ര ദർശനത്തിനെത്തി
ചെങ്ങന്നൂർ ∙ ചന്ദ്രയാൻ -3 ശാസ്ത്ര സംഘത്തിൽ പ്രമുഖ അംഗം ഡോ.സുരേഷ് കുമാർ നെടുവരംകോട് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ലിക്വഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡപ്യൂട്ടി ഡയറക്ടറായ സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ്, ചന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ച ലോഞ്ച്

ചെങ്ങന്നൂർ ∙ ചന്ദ്രയാൻ -3 ശാസ്ത്ര സംഘത്തിൽ പ്രമുഖ അംഗം ഡോ.സുരേഷ് കുമാർ നെടുവരംകോട് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ലിക്വഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡപ്യൂട്ടി ഡയറക്ടറായ സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ്, ചന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ച ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിലെ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയത്.
വിക്ഷേപണ വാഹനത്തിനായി എൽപിഎസ്്സിയിൽ നിർമിച്ച രാജ്യത്തെ ഏറ്റവും വലിയ ലിക്വഡ് ബൂസ്റ്റർ സ്റ്റേജായ എൽ 110ന്റെ നിർമാണത്തിലും നിർണായക പങ്കു വഹിച്ചു. മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സുരേഷ് കുമാർ 1987-ൽ ആണ് ഐഎസ്ആർഒയിൽ സയന്റിസ്റ്റായി ചേരുന്നത്. ഡോക്ടറേറ്റും എംബിഎയും നേടിയിട്ടുണ്ട്.ഐഎസ്ആർഒയിൽ ടീം എക്സലൻസ് അവാർഡ് രണ്ടു തവണ ലഭിച്ചു.
ചെങ്ങന്നൂർ നെടുവരംകോട് മോഴാന്ത്ര കുടുംബാംഗമാണ്. മുഞ്ഞനാട്ടുതറയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെയും സരസമ്മയുടെയും മകനാണ്.ഭാര്യ ജയലക്ഷ്മി ഐഎസ്ആർഒയിൽ ഫ്ലൈറ്റ് കംപ്യൂട്ടർ വിഭാഗത്തിന്റെ ഗ്രൂപ്പ് ഡയറക്ടറാണ്. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് ഇ.കെ.രാമചന്ദ്രൻ നായർ, ശാഖാ പ്രസിഡന്റ് എം.ഇ.രാമചന്ദ്രൻ, മാതൃസമിതി ഭാരവാഹികളായ പങ്കജാക്ഷിയമ്മ, ലത എന്നിവർ ചേർന്നു സ്വീകരിച്ചു.