ഓച്ചിറ പരബ്രഹ്മ ക്ഷേത്രം കാളകെട്ടുത്സവം: മികച്ച കെട്ടുകാളകൾക്ക് ഇത്തവണ പുരസ്കാരം

ഓച്ചിറ∙ പ്രസിദ്ധമായ പരബ്രഹ്മ ക്ഷേത്രത്തിലെ 28–ാം ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിന്റെ വിജയത്തിനായി ഏറ്റവും മികച്ച കെട്ടുകാളകൾക്ക് ക്ഷേത്രം പടിഞ്ഞാറെ നട പാരമ്പര്യ അവകാശി കുടുംബം ‘ഐക്കരവള്ളിൽ കൈലാസ നന്ദികേശ്വര പുരസ്കാരം’ ഏർപ്പെടുത്തും. കെട്ടുകാഴ്ച എഴുന്നള്ളിപ്പിലെ അച്ചടക്കം ഉൾപ്പെടെ

ഓച്ചിറ∙ പ്രസിദ്ധമായ പരബ്രഹ്മ ക്ഷേത്രത്തിലെ 28–ാം ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിന്റെ വിജയത്തിനായി ഏറ്റവും മികച്ച കെട്ടുകാളകൾക്ക് ക്ഷേത്രം പടിഞ്ഞാറെ നട പാരമ്പര്യ അവകാശി കുടുംബം ‘ഐക്കരവള്ളിൽ കൈലാസ നന്ദികേശ്വര പുരസ്കാരം’ ഏർപ്പെടുത്തും. കെട്ടുകാഴ്ച എഴുന്നള്ളിപ്പിലെ അച്ചടക്കം ഉൾപ്പെടെ 10 വ്യവസ്ഥകൾ പ്രകാരമാണ് 3 വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനം 50,001 രൂപയും ഫലകവും രണ്ടാം സമ്മാനം 10,001 രൂപയും ഫലകവും മൂന്നാം സമ്മാനം 5,001 രൂപയും ഫലകവുമാണ്.
ക്ഷേത്രത്തിൽ റജിസ്റ്റർ ചെയ്യുന്ന കെട്ടുകാളകളെയാണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നത്. ചലച്ചിത്ര ഛായാഗ്രഹകൻ കെ.പി.നമ്പ്യാതിരി, ചരിത്ര ഗവേഷകനും മുൻ അഡീഷനൽ സെക്രട്ടറിയുമായ ടി.ജെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പ്രഫ. വി.കൃഷ്ണകുമാർ പ്രയാർ, ഫൊട്ടോഗ്രഫർ അബ്ബാ മോഹൻ, സാഹിത്യകാരൻ പി.കെ.അനിൽകുമാർ, മാധ്യമ പ്രവർത്തകൻ ഡി.സജി ഓച്ചിറ എന്നിവരാണ് പുരസ്കാരം നിർണയിക്കുകയെന്ന് ഭാരവാഹികളായ ആർ.കരുണാകര കുറുപ്പ്, കെ.പത്മകുമാർ എന്നിവർ അറിയിച്ചു. 8593022390.