തൈക്കാട്ടുശ്ശേരിയിൽ നിരീക്ഷണ ക്യാമറകൾ പണിമുടക്കിയിട്ട് മാസങ്ങൾ
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങൾ. പരിഹരിക്കുന്നതിന് നടപടിയില്ല. തൈക്കാട്ടുശേരി പാലം, പി.എസ്. കവല. മണിയാതൃക്കൽ, മാക്കേക്കവല, മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം, വല്യാറ, ചിറയ്ക്കൽ,

പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങൾ. പരിഹരിക്കുന്നതിന് നടപടിയില്ല. തൈക്കാട്ടുശേരി പാലം, പി.എസ്. കവല. മണിയാതൃക്കൽ, മാക്കേക്കവല, മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം, വല്യാറ, ചിറയ്ക്കൽ, പൂച്ചാക്കൽ പാലം തുടങ്ങിയ സ്ഥലങ്ങളിലായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. 3 വർഷം മുൻപാണ് സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫിസിൽ ഇതിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.
രണ്ടു വർഷം പോലും പ്രവർത്തിക്കാതെ ക്യാമറകൾ തകരാറായി. പൊതുമേഖല സ്ഥാപനമായ കെൽട്രോണാണ് ക്യാമറ സ്ഥാപിച്ചത്. നന്നാക്കുന്നതിന് കെൽട്രോണിലേക്കു കത്ത് കൊടുത്തെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർ പറയുന്നെങ്കിലും നടപടി ഉണ്ടാകുന്നില്ല. മാലിന്യം തള്ളൽ, കുറ്റകൃത്യങ്ങൾ, ഗതാഗത നിയമ ലംഘനങ്ങൾ തുടങ്ങിയവ കണ്ടെത്താൻ ക്യാമറകൾ ഉപകരിക്കുമെങ്കിലും ഗൗരവമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
രണ്ടു ക്യാമറകൾ കൂടി വരുന്നു
മാക്കേക്കവലയിൽ രണ്ടു ക്യാമറകൾ ഒരാൾ സ്പോൺസർ ചെയ്തിട്ടുണ്ടെന്നും അത് സ്ഥാപിക്കുന്നതിന്റെ നടപടികൾ ഉടൻ തുടങ്ങുമെന്നും തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ഡി. വിശ്വംഭരൻ പറഞ്ഞു. തുറവൂർ – അരൂർ ആകാശപാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ നിന്നും തെക്കോട്ടുള്ള വാഹനങ്ങൾ അരൂക്കുറ്റി – ചേർത്തല റൂട്ടിലെ മാക്കേക്കവലയിലൂടെ വഴിതിരിച്ചു വിടാൻ തീരുമാനമുണ്ട്.