ആലപ്പുഴ ജില്ലയിൽ ഇന്ന് (19-09-2023); അറിയാൻ, ഓർക്കാൻ
അപേക്ഷ ക്ഷണിച്ചു: കുട്ടനാട് ∙ കാവാലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 28. 0477–2726100.....

അപേക്ഷ ക്ഷണിച്ചു: കുട്ടനാട് ∙ കാവാലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 28. 0477–2726100.
വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ പട്ടട, കണ്ണത്ര, ചമ്പക്കുളം ജംക്‌ഷൻ, കുരിശടി, മണിയങ്കരി വെസ്റ്റ്, മുണ്ടകപ്പാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ ജ്യോതിപോളിമർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വിസി പോളിമർ, മത്സ്യാലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും ഊരാളശേരി ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ പുറക്കാട് കൃഷിഭവൻ, കൃഷിഭവൻ കിഴക്ക്, പഴയങ്ങാടി, സിയാന, കളത്തിൽപ്പറമ്പിൽ, കെഎൻഎച്ച്,പള്ളിക്കാവ്, കട്ടക്കുഴി കിഴക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙കെമിക്കൽ, കളരി,പത്തിൽക്കട,പോത്തശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ബുധനൂരിൽ 28–ാം ഓണാഘോഷം
മാന്നാർ ∙ ബുധനൂരിൽ 28–ാം ഓണാഘോഷം 27ന്. സാന്ത്വനം റസിഡന്റ്സ് അസോസിയേഷന്റെ 10–ാം വാർഷികത്തോടനുബന്ധിച്ചാണ് 28–ാം ഓണാഘോഷം നടക്കുന്നത്. തിരുവാതിര, നാടൻപാട്ട്, ഗാനമേള, ചെണ്ട, മൃദംഗം, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നിവ കോർത്തിണക്കി സപ്തകലാസംഗമം സംഘടിപ്പിക്കും. 27ന് 9ന് അസോസിയേഷൻ പ്രസിഡന്റ് വിശ്വനാഥൻ വിശ്വശാന്തി പതാകയുയർത്തും. 10ന് കായിക മത്സരങ്ങൾ, 2ന് കലാമത്സരങ്ങൾ, 4ന് സാംസ്കാരിക സമ്മേളനം ചലച്ചിത്രസംവിധായകൻ എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ബിജു നെടിയപ്പള്ളി അധ്യക്ഷത വഹിക്കും. 6ന് സപ്തകലാസംഗമം കാഥികൻ എം.കെ. രവിപ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വിശ്വനാഥൻ വിശ്വശാന്തി അധ്യക്ഷത വഹിക്കും.