മാവേലിക്കര ∙ ജില്ലാ കൃഷിത്തോട്ടത്തിലെ രണ്ടര ഏക്കർ സ്ഥലം കൂടി ഹോർട്ടികോർപിനു നൽകാൻ തീരുമാനം, തൊഴിലാളികൾക്കു തൊഴിൽ നഷ്ടമാകുമെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കോൺഗ്രസും ഫാം വർക്കേഴ്സ് ഫെഡറേഷനും (ഐഎൻടിയുസി) രംഗത്ത്. സംസ്ഥാന കൃഷി വകുപ്പിന്റെ അധീനതയിൽ തഴക്കര പഞ്ചായത്തിലെ കല്ലിമേൽ ആണു ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ ജില്ലാ കൃഷിത്തോട്ടത്തിലെ രണ്ടര ഏക്കർ സ്ഥലം കൂടി ഹോർട്ടികോർപിനു നൽകാൻ തീരുമാനം, തൊഴിലാളികൾക്കു തൊഴിൽ നഷ്ടമാകുമെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കോൺഗ്രസും ഫാം വർക്കേഴ്സ് ഫെഡറേഷനും (ഐഎൻടിയുസി) രംഗത്ത്. സംസ്ഥാന കൃഷി വകുപ്പിന്റെ അധീനതയിൽ തഴക്കര പഞ്ചായത്തിലെ കല്ലിമേൽ ആണു ജില്ലാ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത്.  അത്യുൽപാദന ശേഷിയുള്ള തൈകൾ ഉൽപാദിപ്പിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ 100 ഏക്കർ സ്ഥലം ഏറ്റെടുത്ത് 1964ൽ ആണു കൃഷിത്തോട്ടം ആരംഭിച്ചത്.

പിന്നീട് ഇതിൽ നിന്നു ഒൻപതേമുക്കാൽ ഏക്കർ സ്ഥലം പമ്പ ജലസേചന പദ്ധതി കനാലിനു വിട്ടു നൽകി. ബാക്കിയുള്ള സ്ഥലത്തിൽ രണ്ടര ഏക്കർ സ്ഥലം കെ.ആർ.ഗൗരിയമ്മ കൃഷി മന്ത്രി ആയിരിക്കെ ഹോർട്ടികോർപിനു തേനീച്ച വളർത്തൽ കേന്ദ്രം ആരംഭിക്കാനായി 5 വർഷ കരാറിൽ നൽകിയിരുന്നു. 5 വർഷം കഴിഞ്ഞു സ്ഥലം തിരികെ വാങ്ങിയില്ല. ഇവിടെ ആധുനിക മെഷീനുകൾ ക്രമീകരിച്ചു തേൻ, തേനിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും നിർമാണം ആരംഭിച്ചു പ്രവർത്തിക്കുകയാണ്.

ADVERTISEMENT

ഹോർട്ടികോർപ് പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനാണു രണ്ടര ഏക്കർ സ്ഥലം കൂടി അധികമായി നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് കൃഷിത്തോട്ടത്തിൽ സ്ഥലം അളന്നു തിരിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതിനാലാണു പ്രതിഷേധവുമായി കോൺഗ്രസും ഐഎൻടിയുസിയും രംഗത്ത് എത്തിയത്.

അളക്കാന്‍ എത്തുന്നവരെ തടയും: കോൺഗ്രസ്

ADVERTISEMENT

ജില്ലാ കൃഷിത്തോട്ടം സ്ഥാപിച്ചതിന്റെ ഉദ്ദേശത്തെ നശിപ്പിക്കുന്ന വിധം സ്ഥലം കൈമാറ്റം ചെയ്യാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നു ഫാം വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) പ്രസിഡന്റും കെപിസിസി നിർവാഹക സമിതിയംഗവുമായ കോശി എം.കോശി, ജനറൽ സെക്രട്ടറി സുരേഷ് കുമാർ കളീക്കൽ ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ എന്നിവർ പറഞ്ഞു. ഇന്നു സ്ഥലം അളക്കാൻ എത്തുന്നവരെ തടയും. കൃഷിത്തോട്ടത്തിലെ തൊഴിലാളികളെ വഴിയാധാരമാക്കുന്ന നടപടിക്കെതിരെ 30നു കൃഷിത്തോട്ടത്തിനു മുന്നിൽ ധർണ നടത്തുമെന്നു നേതാക്കൾ പറഞ്ഞു.

സ്ഥിരം തൊഴിലാളികൾ 58 മാത്രം

ADVERTISEMENT

ജില്ലാ കൃഷിത്തോട്ടത്തിൽ നിലവിൽ 90 തൊഴിലാളികളാണു ജോലി ചെയ്യുന്നത്. 1990ൽ കൃഷിത്തോട്ടത്തിന്റെ വിസ്തീർണം, ഉൽപാദനം എന്നിവ കണക്കാക്കി 58 പേരെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചു. ബാക്കിയുള്ളവർ കാഷ്വൽ തൊഴിലാളികളാണ്. കൃഷിത്തോട്ടത്തിന്റെ സ്ഥലം മറ്റു കാര്യങ്ങൾക്കായി നൽകിയാൽ തുടർന്നു വരുന്ന തൊഴിലാളി നിർണയത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന 32 കാഷ്വൽ തൊഴിലാളികൾ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണു ഫാം വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) നേതാക്കൾ പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT