അവർ കൺനിറയെ കടൽ കണ്ടു, തിരയെണ്ണി; സാധിച്ചത് ഏറെക്കാലത്തെ ആഗ്രഹം
ആലപ്പുഴ∙ ‘തീരത്തെത്തിയപ്പോൾ ആദ്യം അൽപം അമ്പരപ്പ്, പിന്നെ കടലിന്റെ അഗാധതയിലേക്ക് നോക്കി ചെറുപുഞ്ചിരി. കരയെ ഉമ്മവയ്ക്കുന്ന തിരകൾ എണ്ണൽ, ചിലരുടെ കണ്ണുകളിൽ അൽപം കണ്ണീരും’– കാരണം ഇന്നലെ വൈകിട്ട് തുമ്പോളിയിൽ തീരത്തെത്തിയ 18 പേരുടെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കടൽ കാണണമെന്നത്. ശാരീരിക പരിമിതികൾ

ആലപ്പുഴ∙ ‘തീരത്തെത്തിയപ്പോൾ ആദ്യം അൽപം അമ്പരപ്പ്, പിന്നെ കടലിന്റെ അഗാധതയിലേക്ക് നോക്കി ചെറുപുഞ്ചിരി. കരയെ ഉമ്മവയ്ക്കുന്ന തിരകൾ എണ്ണൽ, ചിലരുടെ കണ്ണുകളിൽ അൽപം കണ്ണീരും’– കാരണം ഇന്നലെ വൈകിട്ട് തുമ്പോളിയിൽ തീരത്തെത്തിയ 18 പേരുടെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കടൽ കാണണമെന്നത്. ശാരീരിക പരിമിതികൾ തടസ്സമായി. നടന്നോ വീൽച്ചെയറിലോ തീരത്തെത്താൻ ആകില്ലല്ലോയെന്നു പരിതപിച്ചവർ ഇന്നലെ ആവോളം കടൽ കണ്ടു.
ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിലും കോസ്റ്റ് ഗാർഡും കിടപ്പുരോഗികളുടെ സംഘടനയായ സിദ്ധയും ചേർന്ന് ‘കടൽ തൊടാം’ പരിപാടിയുടെ ഭാഗമായാണു കടൽ കാണാൻ അവസരമൊരുക്കിയത്. കോസ്റ്റ് ഗാർഡ് കമൻഡാന്റ് ഡിഐജി ആർ.രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐഎൽസിസി ചെയർമാൻ സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു.
കിടപ്പുരോഗികളുടെ മാനസ്സിക ഉല്ലാസത്തിനൊപ്പം അവർക്കായി ഡോ. ഭരത് റെഡി, ഡോ. ഭരത് രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും നടത്തി. കോസ്റ്റ് ഗാർഡ് എക്സിക്യൂട്ടീവ് ഓഫിസർ സുഭാഷ് എളമർത്തി, ഫാ. ജോസ് ലാഡ്, ഐഎൽസിസി വൈസ് ചെയർമാൻ കേണൽ ആന്റണി, ജനറൽ സെക്രട്ടറി ജാക്സൻ ആറാട്ടുകുളം, ജില്ലാ പ്രസിഡന്റ് ജോഫിൻ ഏബ്രഹാം, സിദ്ധ സെക്രട്ടറി സി.ബാബു എന്നിവർ പ്രസംഗിച്ചു.