കായംകുളം∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിയാത്ത എ.എം. ആരിഫും എംപിയും എംഎൽഎയും ചേർന്ന് കായംകുളത്ത് ട്രെയിനിന് സ്വീകരണം നൽകുന്ന നടപടി ജനവഞ്ചനയാണെന്ന് കെപിസിസി സെക്രട്ടറി ഇ. സമീർ ആരോപിച്ചു. പുനലൂർ മുതൽ ആറാട്ടുപുഴവരെയും കരുനാഗപ്പള്ളി മുതൽ കരുവാറ്റ വരെയും ചെങ്ങന്നൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്  സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിയാത്ത എ.എം. ആരിഫും എംപിയും എംഎൽഎയും ചേർന്ന് കായംകുളത്ത് ട്രെയിനിന് സ്വീകരണം നൽകുന്ന നടപടി ജനവഞ്ചനയാണെന്ന് കെപിസിസി സെക്രട്ടറി ഇ. സമീർ ആരോപിച്ചു. പുനലൂർ മുതൽ ആറാട്ടുപുഴവരെയും കരുനാഗപ്പള്ളി മുതൽ കരുവാറ്റ വരെയും ചെങ്ങന്നൂർ മാവേലിക്കര അടക്കമുള്ള പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങൾ ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്രയ്ക്ക് വേണ്ടി ആശ്രയിക്കുന്ന റെയിൽവേ ജംക്‌ഷനിൽ ട്രെയിനിന് സ്റ്റോപ്പ് നഷ്ടപ്പെട്ടത് എംപിയുടെ അലംഭാവത്താലാണെന്നും ആരോപിച്ചു. 

∙  രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനും കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കാത്തത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെപിസിസി മെംബർ യു. മുഹമ്മദ് ആരോപിച്ചു. കായംകുളത്ത് സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിന് എംപിയും എംഎൽഎയും ഒരു നടപടിയും എടുത്തിട്ടില്ല.  വന്ദേ ഭാരത് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും കെ.സി.വേണുഗോപാൽ എംപിക്കും നിവേദനം നൽകിയതായി യു. മുഹമ്മദ് പറഞ്ഞു.  

ADVERTISEMENT

∙വന്ദേഭാരത് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേയുടെ നടപടിയിൽ കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധിച്ചു. ശക്തമായ  സമരപരിപാടികൾ നടത്തുമെന്ന്  മണ്ഡലം പ്രസിഡന്റ് അൻസാരി കോയിക്കലേത്ത് അറിയിച്ചു.  

∙ വന്ദേഭാരത് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കൊല്ലം,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ മധ്യഭാഗത്തുള്ള റെയിൽവേ സ്റ്റേഷനാണെന്ന പരിഗണന ലഭിച്ചില്ലെന്നും ഫോറം ആരോപിച്ചു. ധർണ നഗരസഭ മുൻ വൈസ് ചെയർമാൻ യു. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.ഹാരിസ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ബി.ദിലീപൻ, ശ്രീജിത്ത്‌ പത്തിയൂർ, സഞ്ജീവ് അമ്പലപ്പാട്, കവിയത്രി മായാ വാസുദേവ്, ദീപക് എരുവ, ഉദയകുമാർ ചേരാവള്ളി, മക്ബൂൽ മുട്ടാണിശേരി, താഹ വൈദ്യൻ വീട്ടിൽ, ഹാഷിം സേട്ട്, സമീർ കോയിക്കലേത്ത്, പ്രഭാത്.ജി.കുറുപ്പ്, മായാസഞ്ജു, റോയി പുള്ളിക്കണക്കൻ, എം.എസ്.നൗഷാദ്, സജീർ കുന്നുകണ്ടം, സുരേഷ്കുമാർ ഓലക്കട്ടിയമ്പലം, പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര റെയിൽവേ  മന്ത്രിക്കും റെയിൽ ഡിവിഷൻ മാനേജർക്കും സോഷ്യൽ ഫോറം നിവേദനവും അയച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local