ആലപ്പുഴ∙ വനിതാ –ശിശു ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി നാലു ദിവസത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ചികിത്സപ്പിഴവു മൂലമാണു മരണമെന്ന് ആരോപിച്ച ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. മണ്ണഞ്ചേരി പൊന്നാട് പുത്തൻപുരയ്ക്കൽ നിധീഷിന്റെ ഭാര്യ കുമരകം ചൂളഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വനിതാ –ശിശു ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി നാലു ദിവസത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ചികിത്സപ്പിഴവു മൂലമാണു മരണമെന്ന് ആരോപിച്ച ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. മണ്ണഞ്ചേരി പൊന്നാട് പുത്തൻപുരയ്ക്കൽ നിധീഷിന്റെ ഭാര്യ കുമരകം ചൂളഭാഗം തൈത്തറ പി.ആർ.രജിതയാണ്(33) ഇന്നലെ ഉച്ചയോടെ മരിച്ചത്.

18 നാണ് രജിതയെ വനിത–ശിശു ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 21ന് രാവിലെ 8 ന് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. പ്രസവശേഷം രജിതയ്ക്കു ഹൃദയാഘാതമുണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ചാണ് കൊണ്ടുപോയത്.

ADVERTISEMENT

ഇതിന് ഒന്നര മണിക്കൂറെടുത്തെന്നു ബന്ധുക്കൾ പറഞ്ഞു. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാണെന്നും നില അതീവ ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന്  4 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. നവജാത ശിശുവിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 

ഏവരുടെയും കണ്ണ് നനയിച്ച് പിഞ്ചുകുഞ്ഞ്

ADVERTISEMENT

ആലപ്പുഴ∙ അമ്മ പോയതറിയാതെ, നിധീഷിന്റെ സഹോദരി നിഷയുടെ മാറോട് ചേർന്ന് പുതപ്പിൽ നിദ്രയിലാണ്ട പിഞ്ചു കുഞ്ഞ് ഏവരുടെയും കണ്ണ് നനയിച്ചു. ഏഴ് വയസ്സുള്ള സഹോദരിയായ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന അർച്ചനയും അമ്മയുടെ വിയോഗമറിയാതെ കുഞ്ഞു സഹോദരനെ ലാളിച്ചതും നൊമ്പരക്കാഴ്ചയായി. പ്രസവത്തെത്തുടർന്ന് രജിതയെ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത് മുതൽ നിഷയാണ് കുഞ്ഞിനെ സംരക്ഷിച്ചു വരുന്നത്.

രജിതയുടെ മരണശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സംരക്ഷണയിൽ കഴിഞ്ഞു വന്നിരുന്ന കുഞ്ഞിനെ ഇന്നലെ വൈകിട്ടോടെ കൊണ്ടുപോയതും നിഷയുടെ ഭർതൃഗൃഹമായ മാരാരിക്കുളം കളിത്തട്ട് ജംക്‌ഷനിലെ വീട്ടിലേക്കായിരുന്നു. രജിതയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊന്നാട് എസ്എൻഡിപി ശാഖയിൽ പൊതുദർശനത്തിന് വയ്ക്കും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ADVERTISEMENT

തുടർന്ന് സ്വദേശമായ കുമരകം ചൂളഭാഗത്തെ വീട്ടുവളപ്പിലാണു സംസ്കാരച്ചടങ്ങുകൾ നടത്തുന്നത്. ബന്ധുക്കളുടെ പരാതിയിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പി.പി ചിത്തരഞ്ജൻ എംഎൽഎ ആരോഗ്യമന്ത്രിക്ക് കത്ത് നൽകി. വനിതാ–ശിശു ആശുപത്രിയിലെ ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കൾ പൊലീസിനും അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

വീഴ്ചയില്ലെന്ന് അധികൃതർ

ആലപ്പുഴ∙ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം രജിതയ്ക്കു ഹൃദയാഘാതം ഉണ്ടായെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും വനിതാ–ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി അറിയിച്ചു. ഹൃദയാഘാതം ഉണ്ടായ ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി. ഇവിടെ സാധിക്കുന്നതെല്ലാം ചെയ്ത ശേഷമാണ് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലൻസ് ലഭിക്കാൻ വൈകിയിട്ടില്ല. ജനനി സുരക്ഷാ കാര്യക്രം പദ്ധതിയിൽ ഇവർ റജിസ്റ്റർ ചെയ്തിരുന്നു.

അതിനാലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകൾക്കുള്ള പണം ഈ ഫണ്ടിൽ നിന്ന് അടയ്ക്കാമെന്നു ബന്ധുക്കളെ അറിയിച്ചതെന്നും ഡോ.ദീപ്തി പറഞ്ഞു. രജിതയെ എത്തിക്കുമ്പോൾ തന്നെ ഹൃദയത്തിലെ പമ്പിങ് തീരെ കുറവായിരുന്നെന്നു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാം പറഞ്ഞു. അന്നു തന്നെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടത്തണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.