അമൃതാനന്ദമയി ജന്മദിനം: ജല വിളംബര ഘോഷയാത്ര നടത്തി
കുട്ടനാട് ∙ മാതാ അമൃതാനന്ദമയിയുടെ 70–ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ജല വിളംബര ഘോഷയാത്ര നടത്തി. കൊല്ലം അമൃതാനന്ദപുരിയിൽ ഒക്ടോബർ 3ന് ആണു പിറന്നാൾ ആഘോഷം നടക്കുന്നത്. ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ നിന്ന് ആരംഭിച്ച ജലവിളംബര ഘോഷയാത്ര ചങ്ങനാശേരി മഠാധിപതി

കുട്ടനാട് ∙ മാതാ അമൃതാനന്ദമയിയുടെ 70–ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ജല വിളംബര ഘോഷയാത്ര നടത്തി. കൊല്ലം അമൃതാനന്ദപുരിയിൽ ഒക്ടോബർ 3ന് ആണു പിറന്നാൾ ആഘോഷം നടക്കുന്നത്. ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ നിന്ന് ആരംഭിച്ച ജലവിളംബര ഘോഷയാത്ര ചങ്ങനാശേരി മഠാധിപതി സ്വാമിനി നിഷ്ഠാമൃതപ്രാണ ഫ്ലാഗ് ഓഫ് ചെയ്തു. ബ്രഹ്മചാരിണി സുനിതാമൃത ചൈതന്യ ജലഘോഷയാത്രയ്ക്കു നേതൃത്വം നൽകി. ജലഘോഷയാത്രയ്ക്കു പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം തട്ടാശേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ സതീഷ് ആലപ്പുഴ പ്രസംഗിച്ചു.
പുളിങ്കുന്ന് ജങ്കാർ കടവിലെ സ്വീകരണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പത്മജ അഭിലാഷ്, വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പഞ്ചായത്തംഗങ്ങളായ ജോഷി കൊല്ലാറ, ജോസഫ് ജോസഫ് മാമ്പുത്ര, കോ. ഓഡിനേറ്റർ എ.എസ്.വിശ്വനാഥൻ, പി.രാധാകൃഷ്ണൻ നായർ മങ്ങാട്, രത്നമ്മ രാമചന്ദ്രൻ, അർച്ചന ലതീഷ്, പൊന്നമ്മ പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി. മങ്കൊമ്പ് മുത്തുറ്റുവാക്കൽ ഗണപതി ക്ഷേത്രത്തിലെ സ്വീകരണ ചടങ്ങിൽ പഞ്ചായത്തംഗം വിധു പ്രസാദ്, കൽപ്പന രവീന്ദ്രനാഥ്, ശ്രീകുമാർ കടമ്മാട്, ചന്ദ്രികാ ദാസ് വേളൂർ, ഗോപകുമാർ കാക്കളം, രാജൻ പുത്തൻപുരയ്ക്കൽ, അംബികാദേവി കോന്ത്യാട തുടങ്ങിയവർ പ്രസംഗിച്ചു. കാവാലം തട്ടാശേരിയിൽ ആർ.വി.തിലകൻ, പി.എൻ.സാബു, അനിൽ ആശാൻചിറ, ബേബി.തിലകൻ, രേഖ സുനിൽ, രാജൻ മങ്കൊമ്പ്, കുശലകുമാരി, ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.