അരൂർ– തുറവൂർ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നു; 60 തൂണുകളുടെ പില്ലറുകൾ പൂർത്തിയായി
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത (എലിവേറ്റഡ് ഹൈവ)യുടെ നിർമാണ പ്രവർത്തനങ്ങൾ മഴയും വെയിലും അവഗണിച്ചും തുടരുന്നു. അരൂർ– തുറവൂർ 12.75 കിലോമീറ്ററിൽ 60 തൂണുകളുടെ പില്ലറുകൾ പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ അരൂർ–തുറവൂർ പായിൽ 353 തൂണുകളാണ് നിർമിക്കുന്നത് ഇതിന് മുകളിലായി 24 മീറ്റർ വീതിയിൽ

തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത (എലിവേറ്റഡ് ഹൈവ)യുടെ നിർമാണ പ്രവർത്തനങ്ങൾ മഴയും വെയിലും അവഗണിച്ചും തുടരുന്നു. അരൂർ– തുറവൂർ 12.75 കിലോമീറ്ററിൽ 60 തൂണുകളുടെ പില്ലറുകൾ പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ അരൂർ–തുറവൂർ പായിൽ 353 തൂണുകളാണ് നിർമിക്കുന്നത് ഇതിന് മുകളിലായി 24 മീറ്റർ വീതിയിൽ നാലുവരിപ്പാത ഒരുങ്ങുന്നത്. ഉയരപ്പാതയുടെ നിർമാണത്തിനായി 1668.50 കോടി രൂപയാണ് ചെലവ്.
ഉയരപ്പാതയുടെ തൂണുകൾക്ക് താഴെ നിർമിക്കുന്ന പില്ലറുകളുടെ പണിയും നടക്കുന്നുണ്ട്. അരൂർ മുതൽ തുറവൂർ വരെ 353 തൂണുകളിൽ ഒരു തൂണിന് 8 പില്ലറുകൾ ആവശ്യമാണ്. 12.75 കിലോമീറ്റർ പാതയിൽ തൂണുകൾക്ക് സ്ഥാപിക്കുന്നത് 2984 പില്ലറുകൾ താഴ്ത്തണം. ഭൂമി തുരന്ന് പില്ലറുകൾ താഴ്ത്താൻ പത്തോളം യന്ത്രങ്ങളാണുള്ളത്.
നിലവിലെ സർവീസ് റോഡുകൾ പൂർണമായും നിർമിക്കാതെയാണ് പ്രവൃത്തികൾ ആരംഭിച്ചതെന്ന് ഏറെ ആക്ഷേപമുണ്ട്. ആലപ്പുഴ–എറണാകുളം ജില്ലയുടെ അതിർത്തിയായതിനാൽ ഗതാഗതം വഴി തിരിച്ചുവിടുന്നത് സംബന്ധിച്ച് ഇന്നലെ കൊച്ചിയിൽ ജില്ലാകലക്ടറുടെ സാന്നിധ്യത്തിൽ യോഗം കരാർ ഏറ്റെടുത്തിരിക്കുന്ന അശോക് ബിൽകോൺ കമ്പനി അധികൃതരും മോട്ടർ വാഹന വകുപ്പും യോഗം ചേർന്നിരുന്നു. പാതയുടെ ഇരുവശങ്ങളിലുമായി അധികമായി ഏറ്റെടുത്ത ഒരു മീറ്റർ വരുന്ന ഭാഗം ടാർ ചെയ്യുന്നതിനായി ജോലികൾ നടക്കുകയാണ്. എന്നാൽ ഇടയ്ക്കു പെയ്യുന്ന മഴ മൂലം ജോലികൾ ആരംഭിച്ചിട്ടില്ല.
English Summary: Aroor - Thuravoor Elevated Highway: Construction Continues Despite Challenging Weather