ആലപ്പുഴ∙ ജില്ലയിലെ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ ജോലികൾ ഇഴഞ്ഞു തന്നെ. എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ മേഖലകളിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ മുന്നോട്ടു പോകുമ്പോൾ തുറവൂർ–അമ്പലപ്പുഴ ഭാഗത്തു സ്ഥലമെടുക്കാൻ കല്ലിടൽ പോലും ആയിട്ടില്ല. മിഷൻ 2024ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ജില്ലയിലെ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ ജോലികൾ ഇഴഞ്ഞു തന്നെ. എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ മേഖലകളിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ മുന്നോട്ടു പോകുമ്പോൾ തുറവൂർ–അമ്പലപ്പുഴ ഭാഗത്തു സ്ഥലമെടുക്കാൻ കല്ലിടൽ പോലും ആയിട്ടില്ല. മിഷൻ 2024ൽ ഉൾപ്പെടുത്തി അടുത്ത വർഷം പൂർത്തിയാക്കാനുള്ള പദ്ധതിയാണ് ഇഴയുന്നത്. ഏറ്റെടുക്കേണ്ട സ്ഥലത്തെക്കുറിച്ച് റെയിൽവേ കൃത്യമായ ആശയവിനിമയം നടത്തിയിട്ടില്ലെന്നാണു ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന്റെ വിശദീകരണം. അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള ഭാഗത്ത് ഒരു ട്രാക്ക് മാത്രമായതിനാൽ വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെയുള്ളവ കടന്നു പോകുമ്പോൾ മറ്റു ട്രെയിനുകൾ പിടിച്ചിടേണ്ട സ്ഥിതിയാണ്.

ഫണ്ട് ഉടനെത്തും;  പണി വേഗത്തിലാകും

ADVERTISEMENT

പിഎം ഗതിശക്തി പദ്ധതിക്കു കീഴിലുള്ള നെറ്റ്‌വർക് പ്ലാനിങ് ഗ്രൂപ്പ് അനുമതി നൽകിയതോടെ പദ്ധതിക്കുള്ള ഫണ്ട് ഉടനെ എത്തുമെന്ന് എ.എം. ആരിഫ് എംപി പറഞ്ഞു. അമ്പലപ്പുഴ–തുറവൂർ ഭാഗത്ത് 45.86 കിലോമീറ്റർ ഇരട്ടപ്പാതയാക്കുന്നതിനായി 1262.14 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെ 62 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള 70 കിലോമീറ്ററിൽ ഇരട്ടപ്പാതയാക്കുന്നതിനു 2661 കോടി രൂപയാണു റെയിൽവേ അനുവദിച്ചത്. തുക എത്തുന്നതോടെ ജോലികൾ വേഗത്തിലാകുമെന്നാണു പ്രതീക്ഷയെന്നും എംപി പറഞ്ഞു.

അന്തിമ വിജ്ഞാപനത്തിലേക്ക് അരൂർ–തുറവൂർ

ADVERTISEMENT

അരൂർ–തുറവൂർ ഭാഗത്തു ഭൂമിയേറ്റെടുക്കുന്നതിന്റെ പ്രാരംഭ വിജ്ഞാപനം (11.1) വന്ന ശേഷമുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മൂല്യനിർണയം നടക്കുന്നു. മൂല്യനിർണയം പൂർത്തിയായ ഭാഗങ്ങളിൽ സർവേ സൂപ്രണ്ടിന്റെ അനുമതി ലഭിച്ച ശേഷം 19.1 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാനുള്ള നടപടി പുരോഗമിക്കുന്നു. മൂല്യനിർണയം പൂർത്തിയാക്കിയ ചിലതിനു സൂപ്രണ്ട് അനുമതി നൽകാനുണ്ട്. അവയ്ക്കും ഉടൻ അനുമതി നൽകും.

പ്രാരംഭ വിജ്ഞാപനത്തിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഏകദേശ വിസ്തീർണവും നഷ്ടപരിഹാരത്തിന്റെ ഏകദേശ കണക്കുമാണ് ഉണ്ടാവുക. വിജ്ഞാപനം വന്ന ശേഷം റവന്യു വകുപ്പ് ഏറ്റെടുക്കുന്ന സ്ഥലം കൃത്യമായി കണക്കാക്കി മൂല്യം നിശ്ചയിക്കും. ഭൂമിയിലെ കൃഷിയുടേതു കൃഷിവകുപ്പും മരങ്ങളുടേതു വനം വകുപ്പും കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികളുടേതു റെയിൽവേ എൻജിനീയർമാരുമാണു മൂല്യം കണക്കാക്കുക. എല്ലാം ചേർത്താകും വിശദമായ വിജ്ഞാപനം വരുന്നത്. അരൂർ–തുറവൂർ ഭാഗത്ത് വനം, കൃഷി വകുപ്പുകളുടെ റിപ്പോർട്ട് ലഭിക്കാനുണ്ട്.

ADVERTISEMENT

കായംകുളം സ്റ്റേഷൻ വികസനം : കരാർ ആയെന്ന് ആരിഫ്

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിനു കരാറായെന്ന് എ.എം.ആരിഫ് എംപി പറഞ്ഞു. ആലപ്പുഴ സ്റ്റേഷനിൽ ഉടൻ കരാറാകും. ഇരു സ്റ്റേഷനുകളിലും 8.5 കോടിയുടെ പദ്ധതികളാണു നടപ്പാക്കുന്നത്. ചെന്നൈയിൽ നിന്നുള്ള കൺസൽറ്റൻസിയാണു പദ്ധതി രൂപരേഖ തയാറാക്കുന്നത്. നിലവിലുള്ള സ്റ്റേഷൻ കെട്ടിടം ആധുനിക സൗകര്യങ്ങളോടെ സൗന്ദര്യവൽക്കരണം നടത്തുന്നതാണു പദ്ധതി. 2024 ഫെബ്രുവരിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.