മാലിന്യം അടിഞ്ഞുകൂടി; നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം
ആലപ്പുഴ∙ മാലിന്യം അടിഞ്ഞുകൂടിയ വെള്ളക്കെട്ടുകൾ നഗരത്തിനു ഭീഷണിയായി. അനധികൃതമായും അലക്ഷ്യമായും നിക്ഷേപിച്ച മാലിന്യങ്ങൾ കനത്ത മഴയിൽ ഒഴുകി അടിഞ്ഞതിനെ തുടർന്നാണു വെള്ളക്കെട്ട് ഉണ്ടായതെന്നു നാട്ടുകാർ. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ ഇന്നലെയും വീടുകൾ മുങ്ങി. പോളയും

ആലപ്പുഴ∙ മാലിന്യം അടിഞ്ഞുകൂടിയ വെള്ളക്കെട്ടുകൾ നഗരത്തിനു ഭീഷണിയായി. അനധികൃതമായും അലക്ഷ്യമായും നിക്ഷേപിച്ച മാലിന്യങ്ങൾ കനത്ത മഴയിൽ ഒഴുകി അടിഞ്ഞതിനെ തുടർന്നാണു വെള്ളക്കെട്ട് ഉണ്ടായതെന്നു നാട്ടുകാർ. നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ ഇന്നലെയും വീടുകൾ മുങ്ങി. പോളയും മാലിന്യങ്ങളും ആണ് അടിഞ്ഞുകൂടി കിടക്കുന്നത്.
ചെറുതും വലുതുമായ തോടുകൾ ചെളി കോരി ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി നഗരസഭാ അധികൃതർ ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല. കനത്ത മഴയിൽ നഗരം വെള്ളക്കെട്ടിൽ അകപ്പെടുന്നതു മുൻകൂട്ടി കാണാൻ അധികൃതർക്കു കഴിഞ്ഞില്ലെന്നു ആക്ഷേപമുണ്ട്.
അതേസമയം മാലിന്യം നീക്കം ചെയ്യാനും ജനങ്ങൾക്ക് അടിയന്തര സേവനം ലഭ്യമാക്കാനും ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ല. കഴിഞ്ഞ വർഷംവരെ 200 ലേറെ ശുചീകരണ തൊഴിലാളികളും കൂടാതെ തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരും ഉണ്ടായിരുന്നു. എംപ്ലോയ്മെന്റിൽ നിന്നും 84 പേരെ ശുചീകരണ തൊഴിലാളികളായി സ്ഥിരമായി നിയമിച്ചപ്പോൾ 135 താൽക്കാലിക ജീവനക്കാരെ പറഞ്ഞയച്ചു. കോടതി നടപടിയെ തുടർന്നു 60 പേർ പുറത്താണ്.
തൊഴിലുറപ്പ് തൊഴിലാളികൾക്കു ശമ്പളം നൽകുന്നതിനും സർക്കാർ ഫണ്ടില്ല. ആകെയുള്ള നൂറോളം തൊഴിലാളികളെ വച്ച് 52 വാർഡുകളിലെ ശുചീകരണം അസാധ്യമെന്ന നിലപാടിലാണ് അധികൃതർ. കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതിക്കു വേണ്ടി സർക്കാരിനെ സമീപിക്കുമെന്നു നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു.
നഗരത്തിൽ ഇന്ന് മെഗാ ശുചീകരണം
സർക്കാർ നിർദേശ പ്രകാരം ഇന്ന് നഗരത്തിൽ മെഗാ ശുചീകരണം നടത്തും. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസ് സേന പങ്കെടുക്കുന്ന ശുചീകരണം രാവിലെ 9 മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ ശവക്കോട്ടപാലം വരെ നടക്കും. എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. എംഎൽഎമാർ, കലക്ടർ, എസ്പി തുടങ്ങിയവരും പങ്കെടുക്കും.