അന്ധകാരനഴി അഴിമുഖത്ത് വീണ്ടും മണൽത്തിട്ട മുറിച്ച പൊഴി അടഞ്ഞു
തുറവൂർ∙ അന്ധകാരനഴി അഴിമുഖത്ത് മണൽ കോരിമാറ്റി പൊഴി മുറിച്ചെങ്കിലും തിരമാലകളിൽ വീണ്ടും മണൽത്തിട്ടയുണ്ടായി പൊഴി അടഞ്ഞു. കഴിഞ്ഞ 3 ദിവസമായി അഴിമുഖത്തെ മണൽത്തിട്ട കോരി മാറ്റാൻ തുടങ്ങിയിട്ട്. അന്ധകാരനഴിയിൽ വടക്കും തെക്കുമായി 2 സ്പിൽവേ പാലങ്ങളുണ്ട്. പാലങ്ങളിലെ ഷട്ടർ ഉയർത്തിയാലെ നീരൊഴുക്ക് സുഗമമാകൂ.

തുറവൂർ∙ അന്ധകാരനഴി അഴിമുഖത്ത് മണൽ കോരിമാറ്റി പൊഴി മുറിച്ചെങ്കിലും തിരമാലകളിൽ വീണ്ടും മണൽത്തിട്ടയുണ്ടായി പൊഴി അടഞ്ഞു. കഴിഞ്ഞ 3 ദിവസമായി അഴിമുഖത്തെ മണൽത്തിട്ട കോരി മാറ്റാൻ തുടങ്ങിയിട്ട്. അന്ധകാരനഴിയിൽ വടക്കും തെക്കുമായി 2 സ്പിൽവേ പാലങ്ങളുണ്ട്. പാലങ്ങളിലെ ഷട്ടർ ഉയർത്തിയാലെ നീരൊഴുക്ക് സുഗമമാകൂ. മണ്ഡലത്തിലെ വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. ചേർത്തല തഹസിൽദാർ മനോജ്, കുത്തിയതോട്, തുറവൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജു ജാസ്മിൻ, മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ എം.കെ.ജയപാൽ, സി.ഒ.ജോർജ്, പട്ടണക്കാട് വില്ലേജ് ഒാഫിസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊഴി മുറിച്ചത്.
വെള്ളക്കെട്ട് മൂലം മേഖലയിലെ 6 പഞ്ചായത്തുകളിൽ അയിരത്തിലേറെ കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. അന്ധകാരനഴി പൊഴി പൂർണമായും തുറക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 3 ദിവസമായി 2 യന്ത്രങ്ങൾ ഉപയോഗിച്ച് പൊഴിയിൽ നിന്നും മണൽ നീക്കാൻ തുടങ്ങി. വേലിയേറ്റ വേലിയിറക്ക സമയത്ത് ഷട്ടറുകൾ യഥാസമയം ഉയർത്തുകയും താഴ്ത്തുകയും ചെയ്യാത്തതാണ് മണൽത്തിട്ട വന്നടിഞ്ഞ് പൊഴി അടയാൻ കാരണം. എന്നാൽ പൊഴി മുറിക്കുമ്പോൾ ലഭിക്കുന്ന മണൽ അവിടെ നിന്നും മാറ്റുവാനുള്ള സൗകര്യം ഒരുക്കണമെന്നും അല്ലെങ്കിൽ കടൽ രൂക്ഷമായാൽ മണ്ണിടിഞ്ഞ് പൊഴി അടയാൻ സാധ്യത ഏറെയാണെന്നും നാട്ടുകാർ പറഞ്ഞു. ലക്ഷങ്ങൾ മുടക്കിയാണ് എല്ലാവർഷവും കാലവർഷ സമയത്ത് ജലസേചന വകുപ്പ് പൊഴി മുറിക്കുന്നത്. എന്നാൽ പൊഴി അടയാത്ത രീതിയിൽ ഒരു നടപടികളും ഇവിടെ ഒരു വർഷവും നടത്താറില്ലെന്ന് ആക്ഷേപമുണ്ട്.