കൈനകരി പമ്പയാറ്റിൽ സിബിഎൽ മത്സരം 21ന്; ഒരുക്കങ്ങൾ പൂർത്തിയായി
കുട്ടനാട് ∙ കൈനകരി പമ്പയാറ്റിൽ 21നു നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജലോത്സവത്തിനു മുന്നോടിയായി ഇന്നു മുതൽ 20 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. തോമസ് കെ.തോമസ് എംഎൽഎ ചെയർമാനും കലക്ടർ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയാണു നേതൃത്വം വഹിക്കുന്നത്.

കുട്ടനാട് ∙ കൈനകരി പമ്പയാറ്റിൽ 21നു നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജലോത്സവത്തിനു മുന്നോടിയായി ഇന്നു മുതൽ 20 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. തോമസ് കെ.തോമസ് എംഎൽഎ ചെയർമാനും കലക്ടർ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയാണു നേതൃത്വം വഹിക്കുന്നത്. ഇന്നു 9 മുതൽ വിദ്യാർഥികൾക്കായുള്ള കമന്ററി, ക്വിസ് മത്സരങ്ങൾ സംഘാടക സമിതി ഓഫിസിൽ നടക്കും. 3 മുതൽ ജലോത്സവം നടക്കുന്ന ട്രാക്കിൽ വിളംബര ജലഘോഷയാത്ര. നാളെ 2.30നു സാംസ്കാരിക ഘോഷയാത്ര, 4നു സാംസ്കാരിക സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. 6 മുതൽ തോട്ടുവാത്തല ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കലാപരിപാടികൾ, 7.30നു കൊല്ലം കിളിവയൽ നാട്ടരങ്ങ് നാട്ടുകൂട്ടത്തിന്റെ നാടൻപാട്ട്.
20നു 9നു വഞ്ചിപ്പാട്ട് മത്സരം സി.കെ.സദാശിവൻ ഉദ്ഘാടനം ചെയ്യും. തുടർന്നു തിരുവാതിര, നാടൻപാട്ട്. 4നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി സമ്മാനദാനം . വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ ആദരിക്കും. 5നു കൈനകരി വികാസ് ക്ലബ് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 5.30നു തോട്ടുവാത്തല വേദമംഗലം സംഘകലാസമിതി അവതരിപ്പിക്കുന്ന കലാപരിപാടികൾ. തുടർന്നു അശ്വതി പി.കുമാർ അവതരിപ്പിക്കുന്ന നൃത്തം, 7.30നു കൊല്ലം അയനം അവതരിപ്പിക്കുന്ന ‘അവനവൻ തുരുത്ത്’ നാടകം.
21നു 2നു കലക്ടർ പതാക ഉയർത്തുന്നതോടെ ജലോത്സവത്തിനു തുടക്കമാകും. മന്ത്രി സജി ചെറിയാൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് സമ്മാനദാനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. സിബിഎല്ലിൽ മത്സരിക്കുന്ന 9 ചുണ്ടൻവള്ളങ്ങൾ കൂടാതെ വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലെ വള്ളങ്ങളുടെ മത്സരവും നടക്കുമെന്നു പ്രസിഡന്റ് എം.സി.പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.പ്രമോദ്, നോബിൻ പി.ജോൺ, സബിത മനു, എംഎൽഎ പ്രതിനിധി റോചാ സി.മാത്യു തുടങ്ങിയവർ അറിയിച്ചു.