നെടുമുടി കടവിൽ ജില്ലാ പഞ്ചായത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കുട്ടനാട് ∙ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാഗമായി നെടുമുടി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങു ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്‌ഘാടനം ചെയ്തു. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന ഫിഷറീസ് വകുപ്പു പദ്ധതിയാണ് നടപ്പാക്കിയത്. 50,000

കുട്ടനാട് ∙ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാഗമായി നെടുമുടി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങു ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്‌ഘാടനം ചെയ്തു. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന ഫിഷറീസ് വകുപ്പു പദ്ധതിയാണ് നടപ്പാക്കിയത്. 50,000 ആറ്റുമത്സ്യക്കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി പൊതു ജലാശയത്തിന്റെ 15 കടവുകളിലാണ് മത്സ്യവിത്തു നിക്ഷേപിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യലഭ്യത ക്രമാതീതമായി കുറയുന്നതു കണക്കിലെടുത്താണു പദ്ധതി നടപ്പാക്കുന്നത്.
നെടുമുടി കടവിൽ നടന്ന ചടങ്ങിൽ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻനായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വർഗീസ് ജോസഫ് വല്യാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ, പഞ്ചായത്ത് അംഗം പി.കെ.വിനോദ്, ഫിഷറീസ് ഓഫിസർ പി.എസ് സൈറസ്, കോ.ഓർഡിനേറ്റർ ശ്രീജിഷ രമേശ്, പ്രമോട്ടർ ജി.ആർ.ഭുവനേശ്വരി എന്നിവർ പ്രസംഗിച്ചു.