ആലപ്പുഴ ∙ അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല, ‌കൊലപാതക ശേഷമുള്ള ആത്മഹത്യാ ശ്രമമാണിതെന്ന് ഒരിക്കലും വിശ്വസിക്കില്ല... വയോധികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി എന്നറിഞ്ഞ് തിരുവമ്പാടി കല്ലുപുരയ്ക്കൽ വീട്ടിലേക്ക് എത്തിയ ബന്ധുക്കൾക്കും

ആലപ്പുഴ ∙ അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല, ‌കൊലപാതക ശേഷമുള്ള ആത്മഹത്യാ ശ്രമമാണിതെന്ന് ഒരിക്കലും വിശ്വസിക്കില്ല... വയോധികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി എന്നറിഞ്ഞ് തിരുവമ്പാടി കല്ലുപുരയ്ക്കൽ വീട്ടിലേക്ക് എത്തിയ ബന്ധുക്കൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല, ‌കൊലപാതക ശേഷമുള്ള ആത്മഹത്യാ ശ്രമമാണിതെന്ന് ഒരിക്കലും വിശ്വസിക്കില്ല... വയോധികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി എന്നറിഞ്ഞ് തിരുവമ്പാടി കല്ലുപുരയ്ക്കൽ വീട്ടിലേക്ക് എത്തിയ ബന്ധുക്കൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല, ‌കൊലപാതക ശേഷമുള്ള ആത്മഹത്യാ ശ്രമമാണിതെന്ന് ഒരിക്കലും വിശ്വസിക്കില്ല. വയോധികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി എന്നറിഞ്ഞ് തിരുവമ്പാടി കല്ലുപുരയ്ക്കൽ വീട്ടിലേക്ക് എത്തിയ ബന്ധുക്കൾക്കും പരിചയക്കാർക്കും ഈ ഒരു കാര്യമേ പറയാൻ ഉണ്ടായിരുന്നുള്ളു. സംഭവം കേട്ട് നടുങ്ങിയിരിക്കുകയാണ് പ്രദേശവാസികളും സമീപത്തെ വ്യാപാരികളും.

തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ലിസിയും കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളിൽ ചെന്ന നിലയിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പൊന്നപ്പനും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി പരിചയക്കാർക്ക് ആർക്കും അറിവില്ല. അതുകൊണ്ടു തന്നെ ഭാര്യ ലിസിയെ കൊലപ്പെടുത്തിയ ശേഷം പൊന്നപ്പൻ ആത്മഹത്യ ചെയ്തതാകാം എന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പരിചയക്കാർ ആരും തന്നെ വിശ്വസിച്ചിട്ടില്ല.

ADVERTISEMENT

ഭാര്യയും ഭർത്താവും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു എന്നാണ് സ്ഥലത്തെത്തിയവർ എല്ലാരും പറയുന്നത്. കുടുംബത്തിന് സാമ്പത്തികമായി ബാധ്യതകൾ ഒന്നും ഉള്ളതായും ആർക്കും അറിവില്ല. വീടിനു സമീപം തന്നെ സ്വന്തമായി അഞ്ച് കെട്ടിടങ്ങൾ ഇവർക്കുണ്ട്. വീടിനു സമീപത്തെ സർജിക്കൽ എക്യുപ്മെന്റ്സ് ഷോപ്പ്, സ്കാനിങ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടമടക്കം ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. വാടകയിനത്തിൽ തന്നെ നല്ലൊരു തുക മാസം ലഭിക്കും. മകനും മരുമകളും ഫെഡറൽ ബാങ്കിലെ ജീവനക്കാരാണ്. ‍

മണിക്കൂറുകൾ മുൻപ് കടയിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങി
സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂർ മുൻപ് പൊന്നപ്പൻ സമീപത്തെ പച്ചക്കറിക്കടയിലെത്തി ഏത്തപ്പഴവും പച്ചമുളകും ഇഞ്ചിയും വാങ്ങിയിരുന്നു. അപ്പോഴും പൊന്നപ്പൻ സന്തോഷവാനായിരുന്നെന്നു വ്യാപാരി പറഞ്ഞു. വഴിയിൽ കണ്ട പരിചയക്കാരോടും ചിരിച്ച് സംസാരിച്ചാണ് വീട്ടിലേക്ക് പോയത്. അതുകൊണ്ടു തന്നെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പൊന്നപ്പന്റെ ഭാഗത്തു നിന്ന് സ്വന്തം ഭാര്യയ്ക്ക് നേരെ ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പരിചയക്കാർ പറയുന്നത്. ലിസി പനി ബാധിച്ച് ഒരാഴ്ചയായി ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ചയാണ് വീട്ടിലെത്തിയത്. ഇരുവർക്കും പ്രമേഹമടക്കം പ്രായത്തിന്റെതായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ അതൊരു കാരണമാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്ന് അടുപ്പമുള്ളവർ പറയുന്നു.

ADVERTISEMENT

ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65)യാണ് ഇരുമ്പു കമ്പി കൊണ്ടു തലയ്ക്കടിയേറ്റു മരിച്ചത്. ഇവരുടെ ഭർത്താവ് പൊന്നപ്പൻ വർഗീസിനെ (73) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ദമ്പതികളുടെ ഏക മകനും ഭാര്യയും 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിൽ പൊന്നപ്പനും ലിസിയും മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

മകൻ വിനയ് പി.വർഗീസ് മാതാപിതാക്കൾക്കുള്ള ഉച്ചഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്തിരുന്നു. അതു കൊണ്ടുവന്നപ്പോൾ ആരും വാതിൽ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് വിനയ്‌ സമീപത്തു താമസിക്കുന്ന ബന്ധു ജോർജിനോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെട്ടു. ജോർജ് അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ലിസി കിടപ്പുമുറിയിലും പൊന്നപ്പൻ സമീപത്തു മറ്റൊരു മുറിയിലുമായിരുന്നു. രക്തം പുരണ്ട ഇരുമ്പു കമ്പി സമീപമുണ്ടായിരുന്നു. ലിസിയുടെ ശരീരമാസകലം മുറിവേറ്റ പാടുണ്ട്.

ADVERTISEMENT

തുടർന്ന് പൊലീസ് സഹായത്തോടെ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ലിസി മരിച്ചതായി സ്ഥിരീകരിച്ചു. പൊന്നപ്പനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഏക മകൻ വിനയ്യും ഭാര്യ മീതുവും ബാങ്ക് ഉദ്യോഗസ്ഥരാണ്.

English Summary:

Mysterious Deaths in Alappuzha: Shocking Details Unveiled, Suicide or Murder?