ഓർമകളിൽ വയലാർ
ചേർത്തല ∙ അനശ്വര കവി വയലാർ രാമവർമയുടെ 48ാം ചരമവാർഷിക ദിനത്തിൽ നാട് പ്രണാമം അർപ്പിച്ചു. വയലാർ രാഘവപ്പറമ്പിൽ പുരോഗമന കലാസാഹിത്യ സംഘം, ഇപ്റ്റ, യുവകലാസാഹിതി എന്നിവ ചേർന്ന് അനുസ്മരണം നടത്തി. രാവിലെ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി, മകൻ വയലാർ ശരത്ചന്ദ്രവർമ എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ

ചേർത്തല ∙ അനശ്വര കവി വയലാർ രാമവർമയുടെ 48ാം ചരമവാർഷിക ദിനത്തിൽ നാട് പ്രണാമം അർപ്പിച്ചു. വയലാർ രാഘവപ്പറമ്പിൽ പുരോഗമന കലാസാഹിത്യ സംഘം, ഇപ്റ്റ, യുവകലാസാഹിതി എന്നിവ ചേർന്ന് അനുസ്മരണം നടത്തി. രാവിലെ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി, മകൻ വയലാർ ശരത്ചന്ദ്രവർമ എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവർ പുഷ്പാർച്ചന നടത്തി.
രാത്രിവരെ കവിക്ക് ആദരം അർപ്പിക്കാൻ ആളുകൾ എത്തിക്കൊണ്ടിരുന്നു. ബിനോയ് വിശ്വം എംപി, എ.എം.ആരിഫ് എംപി, കെഎസ്ഡിപി ചെയർമാൻ സി.ബി.ചന്ദ്രബാബു തുടങ്ങിയവരും സ്മൃതിമണ്ഡപത്തിൽ പ്രണാമം അർപ്പിച്ചു. കവിസമ്മേളനം കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അറുപതോളം കവികൾ കവിയെ പ്രണമിച്ചു കവിത ചൊല്ലി. അനുസ്മരണ സമ്മേളനം സാഹിത്യകാരൻ എസ്.ഹരീഷ് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ.മേദിനി, ചേർത്തല രാജൻ, ആർ.ജയകുമാർ, സജീവ് കാട്ടൂർ, ജിസ് ജോയ്, വി.എസ്.കുമാരി വിജയ, ഗീതാ പുഷ്കരൻ, ആസിഫ് റഹിം, പി.പുഷ്കരൻ, സി.പി.മനേക്‌ഷാ, പി.ടി.രമേശ്, സുരേഷ് കണ്ടനാട്, കെ.വി.ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പുന്നപ്ര – വയലാർ രക്തസാക്ഷി വാരാചരണ കമ്മിറ്റി വയലാർ അനുസ്മരണ സാഹിത്യ സമ്മേളനം നടത്തി. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, എം.കെ.ഉത്തമൻ, കെ.ജയദേവൻ, ഒ.കെ.മുരളീകൃഷ്ണൻ, മാലൂർ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.