പരുമല പെരുന്നാൾ: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
മാന്നാർ ∙ പരുമല പെരുന്നാളിനോടനുബന്ധിച്ച് മാന്നാർ പൊലീസ് ഇന്നും നാളെയും 2നും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്നു മുതൽ മാവേലിക്കര ഭാഗത്തേക്കുള്ള യാത്രാ ബസുകൾ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഭാഗത്ത് നിർത്തിയും തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ പരുമല പന്നായി പാലത്തിന് സമീപം ബോട്ട് ജെട്ടി ഭാഗത്ത്

മാന്നാർ ∙ പരുമല പെരുന്നാളിനോടനുബന്ധിച്ച് മാന്നാർ പൊലീസ് ഇന്നും നാളെയും 2നും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ഇന്നു മുതൽ മാവേലിക്കര ഭാഗത്തേക്കുള്ള യാത്രാ ബസുകൾ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഭാഗത്ത് നിർത്തിയും തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ പരുമല പന്നായി പാലത്തിന് സമീപം ബോട്ട് ജെട്ടി ഭാഗത്ത് നിർത്തിയും യാത്രക്കാരെ കയറ്റിയിറക്കേണ്ടതാണ്. കൂടുതൽ തിരക്കുളള നാളെയും മറ്റന്നാളും ടിപ്പർ ലോറികളും മറ്റു ചരക്ക് വാഹനങ്ങളും മാന്നാർ ടൗൺ വഴിയുളള ഗതാഗതം ഒഴിവാക്കണം.
പരുമല ജംക്‌ഷൻ വഴി ടൂറിസ്റ്റ് ബസുകൾ പള്ളിയിലേക്കു കടത്തി വിടുന്നതല്ല. ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തു നിന്നും മാന്നാർ സ്റ്റോർ ജംക്‌ഷൻ വഴി വരുന്ന ടൂറിസ്റ്റ് ബസുകൾ മാന്നാർ സ്റ്റോർ ജംക്‌ഷനിലെ ബസ് സ്റ്റാൻഡിൽ ആളിനെ ഇറക്കിയും തിരുവല്ല ഭാഗത്തു നിന്നും വരുന്ന ടൂറിസ്റ്റ് ബസുകൾ സൈക്കിൾ മുക്ക് ഭാഗത്ത് ആളിനെ ഇറക്കിയും തിരികെ പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾ മാന്നാർ നായർ സമാജം സ്കൂളിനു സമീപവും, പന്നായി പാലത്തിനു സമീപവും ക്രമീകരിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തേണ്ടതാണ്. തിരക്കുളള പെരുന്നാൾ ദിനമായ നാളെയും മറ്റന്നാളും മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഭാഗം മുതൽ പന്നായി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് ഒഴിവാക്കേണ്ടതാണ്. അന്നേ ദിവസം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊലീസ് നിർദേശാനുസരണം തിരുവല്ല ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ മാന്നാർ സ്റ്റോർ ജംക്‌ഷനിൽ നിന്നും കിഴക്കോട്ടു പോയി ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്കു പോകേണ്ടതാണെന്ന് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു അറിയിച്ചു.