സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിന് തുടക്കമായി
ആലപ്പുഴ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ മലപ്പുറത്തിനെതിരെ വാക് ഓവറോടെയാണ് തിരുവനന്തപുരം ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് എയിൽ ഇനി കോഴിക്കോടാണ് തിരുവനന്തപുരത്തിന്റെ എതിരാളികൾ. വനിതകളുടെ ഗ്രൂപ്പ് ബിയിൽ

ആലപ്പുഴ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ മലപ്പുറത്തിനെതിരെ വാക് ഓവറോടെയാണ് തിരുവനന്തപുരം ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് എയിൽ ഇനി കോഴിക്കോടാണ് തിരുവനന്തപുരത്തിന്റെ എതിരാളികൾ. വനിതകളുടെ ഗ്രൂപ്പ് ബിയിൽ എറണാകുളം കണ്ണൂരിനെ 57 -11 പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയിൽ കോട്ടയം കാസർകോടിനെ 71 -11 തോൽപിച്ചു. ആതിഥേയരായ ആലപ്പുഴ കൊല്ലത്തെ 70 -40 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തി.
വനിതകളിൽ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതമാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. പുരുഷ വിഭാഗത്തിൽ കണ്ണൂർ തൃശൂരിനെ 66 -65 പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയിൽ തൃശൂർ പാലക്കാടിനെതിരെ വിജയിച്ചു. സ്കോർ. 73 -65. വൈഎംസിഎയിലെ പിഒ ഫിലിപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ് ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ ക്യാംപ് കോ ഓഡിനേറ്റർ പി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഫിലിപ്പ് സക്കറിയ അധ്യക്ഷത വഹിച്ചു.