വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30 മുതൽ വിഷം ഗ്ലാസിൽ കലക്കി കുടിച്ചു തുടങ്ങി; പ്രസാദിന്റെ മരണം: സംഭവങ്ങൾ ഇങ്ങനെ
വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ, വെള്ളിയാഴ്ച വീട്ടിലിരുന്ന് ഉച്ചയ്ക്കു 12.30 മുതൽ വിഷം ഗ്ലാസിൽ കലക്കി കുടിച്ചു തുടങ്ങുന്നു. ഉച്ചയ്ക്ക് 1.30ന് ഇതിന്റെ വിഡിയോ പകർത്തി. 2.00 – പ്രസാദ് ഭാരതീയ കിസാൻ സംഘം ജില്ലാ ജനറൽ സെക്രട്ടറി വി.ശിവരാജനെ മൊബൈൽ ഫോണിൽ വിളിച്ചു സാമ്പത്തിക പ്രതിസന്ധിയും കൃഷിയിൽ പരാജയപ്പെട്ട

വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ, വെള്ളിയാഴ്ച വീട്ടിലിരുന്ന് ഉച്ചയ്ക്കു 12.30 മുതൽ വിഷം ഗ്ലാസിൽ കലക്കി കുടിച്ചു തുടങ്ങുന്നു. ഉച്ചയ്ക്ക് 1.30ന് ഇതിന്റെ വിഡിയോ പകർത്തി.
2.00 – പ്രസാദ് ഭാരതീയ കിസാൻ സംഘം ജില്ലാ ജനറൽ സെക്രട്ടറി വി.ശിവരാജനെ മൊബൈൽ ഫോണിൽ വിളിച്ചു സാമ്പത്തിക പ്രതിസന്ധിയും കൃഷിയിൽ പരാജയപ്പെട്ട വിവരവും മരിക്കുമെന്നും അറിയിക്കുന്നു.
2.30 – ശിവരാജൻ അറിയിച്ചതു പ്രകാരം ബിജെപി പ്രവർത്തകർ പ്രസാദിന്റെ വീട്ടിൽ എത്തുന്നു.
2.45 – ഗ്രാമപഞ്ചായത്തംഗം മീര ഗിരീഷും ബിജെപി പ്രവർത്തകരും ചേർന്ന് പ്രസാദിനെ ഓട്ടോറിക്ഷയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
3.15 – മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രസാദിനെ എത്തിച്ചു. പ്രഥമ ശൂശ്രൂഷകൾക്കു ശേഷം 4.45നു 14–ാം വാർഡിലേക്കു മാറ്റി.
രാത്രി 7.45 – പ്രസാദിനെ മെഡിക്കൽ കോളജിൽ നിന്നു ബിജെപി പ്രവർത്തകരും ബന്ധുക്കളും ചേർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. (മെഡിക്കൽ കോളജ് ആശുപത്രി രേഖയിൽ രാത്രി 9.30നു കൊണ്ടുപോയി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.)
8.45 – തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസാദിനെ എത്തിച്ചു.
12.30 – പ്രസാദ് മരിച്ചു.