ചെങ്ങന്നൂർ ∙ നാടിന്റെ വികസനത്തിന് പുതിയ തൊഴിൽ സംരംഭങ്ങൾ അനിവാര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തിൽ മത്സ്യഫെഡിന്റെ മൂല്യവർധിത ഉൽപാദന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനായി. മത്സ്യഫെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙  നാടിന്റെ വികസനത്തിന് പുതിയ തൊഴിൽ സംരംഭങ്ങൾ അനിവാര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തിൽ മത്സ്യഫെഡിന്റെ മൂല്യവർധിത ഉൽപാദന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനായി.  മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. സഹദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‍ കെ.ആർ. രാധാഭായി, മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ,  ബ്ലോക്ക് പഞ്ചായത്തംഗം ജെബിൻ പി. വർഗീസ്, പഞ്ചായത്തംഗം കെ.സി. ബിജോയി, കെഎസ്‌സിഎംഎംസി ചെയർമാൻ എം.എച്ച്. റഷീദ്, മത്സ്യഫെഡ് ജനറൽ മാനേജർ എം.എസ് ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

മത്സ്യബന്ധന വകുപ്പിന്റെ മേൽ നോട്ടത്തിൽ 5.20 കോടി രൂപ ചെലവിലാണ് മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തിൽ മൂല്യവർധിത ഉൽപാദന കേന്ദ്രം നിർമിക്കുന്നത്.  മത്സ്യ മൂല്യവർധിത ഉൽപന്നങ്ങൾക്കു പുറമേ പ്രാദേശികമായി സംഭരിക്കുന്ന മരച്ചീനിയിൽ നിന്നുള്ള വിവിധതരം ഉൽപന്നങ്ങളും യൂണിറ്റിൽ നിർമിക്കും. മത്സ്യത്തൊഴിലാളികൾക്ക് ന്യായവില ഉറപ്പുവരുത്തിന്നതിനൊപ്പം മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങ് വിളകൾ കൃഷി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതാണ് പദ്ധതി.