കുട്ടനാട് ∙ ജില്ലയിൽ രണ്ടാംകൃഷിയുടെ(ഒന്നാംവിള) നെല്ല് സംഭരണവും വിളവെടുപ്പും 55% പൂർത്തിയായി.ജില്ലയിൽ ഇത്തവണ 9122 ഹെക്ടർ സ്ഥലത്താണു രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. ഇന്നലെ മാത്രം 84 ടൺ നെല്ലാണു സിവിൽ സ്പ്ലൈസ് വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു സംഭരിച്ചത്.ഇതുവരെ ആകെ 17513 ടൺ നെല്ലാണു സിവിൽ സപ്ലൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ ജില്ലയിൽ രണ്ടാംകൃഷിയുടെ(ഒന്നാംവിള) നെല്ല് സംഭരണവും വിളവെടുപ്പും 55% പൂർത്തിയായി. ജില്ലയിൽ ഇത്തവണ 9122 ഹെക്ടർ സ്ഥലത്താണു രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. ഇന്നലെ മാത്രം 84 ടൺ നെല്ലാണു സിവിൽ സ്പ്ലൈസ് വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു സംഭരിച്ചത്. ഇതുവരെ ആകെ 17513 ടൺ നെല്ലാണു സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ചത്. 20 മില്ലുകളാണു നെല്ല് സംഭരിക്കാൻ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ 14 മില്ലുകാരാണു   നെല്ല് സംഭരിക്കുന്നത്. ജില്ലയിൽ എടത്വ പഞ്ചായത്തിൽ മാത്രമാണു രണ്ടാംകൃഷിയുടെ വിളവെടുപ്പും സംഭരണവും പൂർത്തിയായത്. കൈനകരി, നെടുമുടി, പുറക്കാട്, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണു വിളവെടുപ്പും സംഭരണവും പുരോഗമിക്കുന്നത്.

സെപ്റ്റംബർ പകുതിയോടെയാണ് ജില്ലയിൽ രണ്ടാംകൃഷിയുടെ വിളവെടുപ്പും സംഭരണവും തുടങ്ങിയത്. ഈ മാസം അവസാനത്തോടെ ഭൂരിഭാഗം പാടശേഖരങ്ങളിലെയും വിളവെടുപ്പു പൂർത്തിയാകും. ഡിസംബർ അവസാന വാരത്തിലോ ജനുവരി ആദ്യ വാരത്തിലോ മാത്രമേ ജില്ലയിലെ വിളവെടുപ്പും സംഭരണവും പൂർത്തിയാവൂ. സംഭരിച്ച നെല്ലിന്റെ വില കർഷകർക്കു നൽകിത്തുടങ്ങി. പിആർഎസ് വായ്പ സംവിധാനത്തിലാണു നെല്ലുവില വിതരണം ചെയ്യുന്നത്.  ഇന്നലെ വരെ ലഭിച്ച മുഴുവൻ പിആർഎസിന്റെയും പേ ഓർഡറും ബാങ്കുകൾക്കു കൈമാറി. ഇന്നലെ 21 കർഷകരുടെ 50 ലക്ഷം രൂപയുടെ പേ ഓർഡറാണു കൈമാറിയത്. ഇതുവരെ 2370 കർഷകരുടെ 18.3 കോടി രൂപയുടെ പേ ഓർഡറാണു പാസായിട്ടുള്ളത്.

ADVERTISEMENT

കേരള ബാങ്ക് മുഖം തിരിച്ചെന്ന് കർഷകർ 
എടത്വ ∙  കേരള ബാങ്ക് കർഷകരോട് മുഖം തിരിഞ്ഞ സമീപനം കാട്ടുന്നതായി പരാതി. നിലവിൽ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി കൃഷി വായ്പയായി 4 ശതമാനം പലിശ നിരക്കിൽ ഏക്കറിന് 3 ലക്ഷം രൂപ വരെ സ്വർണം പണയമായി സ്വീകരിച്ച് നൽകിയിരുന്നു. അത് ഇപ്പോൾ നിർത്തിയിരിക്കുകയാണ്. നെല്ലു നൽകിയ വകയിൽ പണം ലഭിക്കാത്ത സാഹചര്യത്തിൽ ഇത്തരം വായ്പ കർഷകർക്ക് ആശ്വാസകരമായിരുന്നു. പുഞ്ചക്കൃഷി ആരംഭിച്ചതോടെ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. കൃഷിയുടെ ആരംഭത്തിലാണ് ഏറ്റവും കൂടുതൽ ചെലവ് വരുന്നത്.പുഞ്ചക്കൃഷിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. ഈ സമയത്താണ് വായ്പ അനിവാര്യമായി വരുന്നത്. 

കഴിഞ്ഞ പുഞ്ചക്കൃഷി സമയത്ത് നെല്ലിന്റെ വില ലഭിക്കണമെങ്കിൽ കേരള ബാങ്കുകളിൽ അക്കൗണ്ട് തുറക്കണം എന്ന കർശന നിർദേശം വന്നതിനാൽ നിരവധി കർഷകരാണ് മറ്റു ബാങ്കുകൾ ഉപേക്ഷിച്ച് കേരള ബാങ്കിൽ അക്കൗണ്ട് എടുത്തത്. ഇനി വായ്പ ലഭിക്കണമെങ്കിൽ വീണ്ടും മറ്റു ബാങ്കുകളിൽ അക്കൗണ്ട് എടുക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ മാസം വരെ കാർഷിക വായ്പ നൽകിയിരുന്നു. മുകളിൽ നിന്നുള്ള നിർദേശം കാരണമാണ് സ്വർണപ്പണയ കാർഷിക വായ്പ നിർത്തിവച്ചതെന്നാണ് അധികൃതർ പറയുന്നത്.