ഗോപി ചേട്ടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിൽ കുട്ടനാട്
കുട്ടനാട് ∙ കുട്ടനാട്ടുകാരുടെ പ്രിയ ഗോപി ചേട്ടന്റെ ആകസ്മികമായ നിര്യാണത്തിന്റെ ഞെട്ടലിലാണ് നാട്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാനുമായിരുന്ന കുന്നങ്കരി പുത്തൻപറമ്പിൽ വീട്ടിൽ കെ.ഗോപിനാഥന്റെ നിര്യാണമാണു പാർട്ടി അനുഭാവികൾക്കൊപ്പം കുട്ടനാടിനെ ആകെ വേദനയിലാക്കിയത്.

കുട്ടനാട് ∙ കുട്ടനാട്ടുകാരുടെ പ്രിയ ഗോപി ചേട്ടന്റെ ആകസ്മികമായ നിര്യാണത്തിന്റെ ഞെട്ടലിലാണ് നാട്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാനുമായിരുന്ന കുന്നങ്കരി പുത്തൻപറമ്പിൽ വീട്ടിൽ കെ.ഗോപിനാഥന്റെ നിര്യാണമാണു പാർട്ടി അനുഭാവികൾക്കൊപ്പം കുട്ടനാടിനെ ആകെ വേദനയിലാക്കിയത്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലും സജീവമായിരുന്നു. കഴിഞ്ഞ 6നു രാമങ്കരിയിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ പന്ന്യൻ രവീന്ദ്രനൊപ്പം വേദി പങ്കിട്ടിരുന്നു. പ്രായം കൂടിയവരും കുറഞ്ഞവരും കെ.ഗോപിനാഥനെ ഗോപി ചേട്ടൻ എന്നാണു വിളിക്കുന്നത്. സ്നേഹപൂർവമായ ആ വിളിയിൽ എല്ലാം അടങ്ങിയിരിക്കുന്നു. കോളജ് വിദ്യാഭ്യാസത്തിനുശേഷം നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമായി.
നിയോജക മണ്ഡലം കമ്മിറ്റിയുടെ അസി. സെക്രട്ടറിയായപ്പോൾ പ്രവർത്തനം താലൂക്കിലാകെ വ്യാപിച്ചു. പിന്നീടു നിയോജക മണ്ഡലം സെക്രട്ടറിയായി. വിവിധ പദവികൾ അലങ്കരിച്ച ഗോപിനാഥൻ നീർത്തട സംരക്ഷണ ജില്ലാ സമിതി അംഗമായും കുട്ടനാട് ഐആർസി അംഗവുമായിരുന്നു. മഹാ പ്രളയത്തിന്റെ നാളുകളിൽ കുട്ടനാട്ടിലെ ജനതയ്ക്ക് ആശ്വാസം പകരുവാൻ മുൻനിര പോരാളിയായി നടത്തിയ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. കാർഷിക മേഖലയിൽ വിളവെടുപ്പ്, സംഭരണം, പ്രകൃതിക്ഷോഭം, മടവീഴ്ച അടക്കമുള്ള വിവിധ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവന്ന നിലയിൽ കൃഷി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരെ അടക്കം കുട്ടനാട്ടിലെത്തിച്ചു കർഷകർക്ക് ആശ്വാസം പകരുവാൻ മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചു. മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനു സമീപത്തെ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം പൂർത്തീകരിക്കുവാനുള്ള പ്രവർത്തനങ്ങളിൽ നിരന്തര ഇടപെടൽ നടത്തിവരുകയായിരുന്നു. കെ.ഗോപിനാഥന്റെ വസതിയിലെത്തി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
അനുശോചിച്ചു
കുട്ടനാട് ∙ ഗോപിനാഥന്റെ നിര്യാണത്തിൽ തോമസ് കെ.തോമസ് എംഎൽഎ അനുശോചിച്ചു. സാധാരണക്കാന്റെ വിഷയങ്ങളിൽ എന്നും ഇടപെടുന്ന വ്യക്തിത്വമായിരുന്നു ഗോപിനാഥനെന്ന് എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.കെ.അശോകൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴച്ചിറ, സിപിഎം കുട്ടനാട് ഏരിയ സെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാബു തോട്ടുങ്കൽ, ജോസ് കാവനാട്, കേരള കോൺഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതി അംഗം നൈനാൻ തോമസ് മുളപ്പാംമഠം തുടങ്ങിയവർ അനുശോചിച്ചു.
∙കോൺഗ്രസ് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചനയോഗത്തിനു പ്രസിഡന്റ് സി.വി.രാജീവ് അധ്യക്ഷത വഹിച്ചു. ജി.സൂരജ്, ജോഷി കൊല്ലാറ, എം.വിശ്വനാഥപിള്ള, ഡി.ലോനപ്പൻ, പ്രഫ. എം.ജി.രാജഗോപാലൻ, തോമസുകുട്ടി സെബാസ്റ്റ്യൻ, മാത്യൂസ് കൂടാരത്തിൽ, പി.എം.വിനയൻ, എ.കെ.ഷംസുധൻ തുടങ്ങിയവർ പ്രസംഗിച്ചു.
∙പി.ഡി.ലുക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിനു പ്രസിഡന്റ് ബാബു പാറക്കാടൻ അധ്യക്ഷത വഹിച്ചു. പി.പി.മനോഹരൻ, രാരിച്ചൻ മാത്യു ഉമ്പുക്കാട്, നേഹ കയാൽ, കണ്ണൻ പട്ടാണിപ്പറമ്പ്, സജി ചാവറ, പി.ആർ.മനോജ്, പി.ആർ.വിനോദ്, മാത്യൂസ് തെക്കേപ്പറമ്പിൽ, ബിൻസി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.