മാവേലിക്കര ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ വിമാനത്താവളം മാതൃക പദ്ധതി നടപടി. 5.92 കോടി രൂപ ചെലവഴിച്ചാണു പുതിയ പദ്ധതി നടപ്പാക്കുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷന്റെ കെട്ടിടനവീകരണത്തിനായി 3.44 കോടി, വൈദ്യുതി ജോലികൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ വിമാനത്താവളം മാതൃക പദ്ധതി നടപടി. 5.92 കോടി രൂപ ചെലവഴിച്ചാണു പുതിയ പദ്ധതി നടപ്പാക്കുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷന്റെ കെട്ടിടനവീകരണത്തിനായി 3.44 കോടി, വൈദ്യുതി ജോലികൾക്കായി 0.84 ലക്ഷം, പ്ലാറ്റ്ഫോമിൽ കോച്ചുകളുടെ സ്ഥാനം അറിയാനുള്ള ഡിസ്പ്ലേ ബോർഡുകൾ, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ, ഇൻഫർമേഷൻ സെന്റർ എന്നിവയ്ക്കായി 0.94 ലക്ഷം വൺ സ്റ്റേഷൻ വൺ പ്രോജക്ട്, ഫർണിച്ചർ തുടങ്ങിയവയ്ക്കായി 0.29 ലക്ഷം, സ്റ്റേഷന്റെ മുൻ വശത്തു ദേശീയപതാക ഉയർത്തുന്നതിനു സംവിധാനം ഒരുക്കാൻ 0.13 ലക്ഷം രൂപയുമാണ് ആദ്യ ഘട്ട വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.റെയിൽവേ മന്ത്രാലയത്തിലെ പ്രധാനമന്ത്രി ഗതിശക്തി വിഭാഗത്തിനാണ് അമൃത് ഭാരത് പദ്ധതിയുടെ നിർമാണ മേൽനോട്ട ചുമതല.

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ യാഥാർഥ്യമാക്കുന്ന വിമാനത്താവളം മാതൃക പദ്ധതി രൂപരേഖ.

തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കോഓർഡിനേറ്റർ ഉദ്യോഗസ്ഥനാണു കേരളത്തിൽ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. വികസന പ്രവർത്തനങ്ങൾ കർണാടകയിലെ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണു നടപ്പിലാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ് എന്നിവ റെയിൽവേയുടെ പ്രത്യേക ഫണ്ടിൽ നിന്നും തുക ചെലവഴിച്ചു നിർമിക്കും. ഒന്നാം നമ്പർ പ്ലാറ്റ്ഫോം പൂർണമായും ഷെൽട്ടർ പ്ലാറ്റ്ഫോം ആയി മാറ്റും. 10 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും മേൽക്കൂര നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ADVERTISEMENT

ഡിസംബർ ആദ്യ ആഴ്ചയിൽ അമൃത് ഭാരത് പദ്ധതിയുടെ ചുമതല വഹിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർ മാവേലിക്കര റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു ഇപ്പോൾ തയാറാക്കിയിരിക്കുന്ന പദ്ധതി വിശദാംശങ്ങൾ ചർച്ച ചെയ്യും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ചങ്ങനാശേരി, മാവേലിക്കര എന്നീ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. അടുത്ത വർഷം ശാസ്താംകോട്ട, കൊട്ടാരക്കര റെയിൽവേ സ്റ്റേഷനുകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു റെയിൽവേ മന്ത്രാലയം ഉറപ്പു നൽകിയതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.