വള്ളികുന്നം ആരോഗ്യകേന്ദ്രത്തിൽ കെട്ടിടമുണ്ട്, എക്സ്റേയില്ല; ഉദ്ഘാടനം ചെയ്തിട്ട് 13 വർഷം
വള്ളികുന്നം∙ കൊണ്ടോളിമുകളിൽ പ്രവർത്തിക്കുന്ന വള്ളികുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 13 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. 2009ൽ സി.എസ്.സുജാത എംപിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി ജി.സുധാകരനാണ് എക്‌സ്റേ യൂണിറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 2010

വള്ളികുന്നം∙ കൊണ്ടോളിമുകളിൽ പ്രവർത്തിക്കുന്ന വള്ളികുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 13 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. 2009ൽ സി.എസ്.സുജാത എംപിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി ജി.സുധാകരനാണ് എക്‌സ്റേ യൂണിറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 2010 ഫെബ്രുവരി 25ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി എക്‌സ്റേ യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. എന്നാൽ ആശുപത്രിയിൽ എക്സ്റേ യൂണിറ്റ് പിന്നീട് തുടങ്ങാനായില്ല. എക്‌സ്റേ യൂണിറ്റിനു വേണ്ടി നിർമിച്ച കെട്ടിടത്തിൽ നിലവിൽ ആശുപത്രി ഫാർമസിയും സ്റ്റോറും പ്രവർത്തിക്കുന്നു. വള്ളികുന്നത്തെ ഒട്ടേറെയാളുകൾ ചികിത്സാവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് സർക്കാർ ആരോഗ്യകേന്ദ്രത്തെയാണ്.
അതിഥി തൊഴിലാളികൾക്കും ആശ്രയം കൊണ്ടോളിമുകളിലെ ആരോഗ്യകേന്ദ്രമാണ്. സ്വകാര്യ ആശുപത്രികൾ ഇവിടെ കുറവാണ്. ഒട്ടേറെ വാഹനാപകടങ്ങൾ നടക്കുന്ന പ്രദേശമാണിത്. അപകടത്തിൽ പരുക്കേൽക്കുന്നവർ വള്ളികുന്നത്തെ സ്വകാര്യ ലാബുകളിൽ നിന്നും എക്സ്റേ എടുക്കേണ്ട സ്ഥിതിയാണ്. അതല്ലെങ്കിൽ കിലോമീറ്ററുകൾ യാത്രചെയ്ത് കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലെത്തണം. സ്വന്തം കെട്ടിടം പണിതിട്ടും എക്സ്റേ യൂണിറ്റ് ആരംഭിക്കാത്തതിന് തൃപ്തികരമായ ഉത്തരം അധികൃതർക്കില്ല. അവഗണന അവസാനിപ്പിച്ച് എത്രയും വേഗം എക്‌സ്റേ യൂണിറ്റ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.