ചെങ്ങന്നൂർ ∙ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടുപാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിന്മേൽ സിപിഎം നേതാക്കൾക്കെതിരെയും കേസ്. പാൽ ഒഴിച്ച സംഭവത്തിൽ തിട്ടമേൽ മോഴിയാട്ട് രാഖിക്കെതിരെയാണു പൊലീസ് കേസെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടുപാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിന്മേൽ സിപിഎം നേതാക്കൾക്കെതിരെയും കേസ്. പാൽ ഒഴിച്ച സംഭവത്തിൽ തിട്ടമേൽ മോഴിയാട്ട് രാഖിക്കെതിരെയാണു പൊലീസ് കേസെടുത്തത്. ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു കാട്ടി നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിന്മേലാണ് കേസ്. 

നഗരസഭാ ഓഫിസിനു മുന്നിലെ നടപ്പാത കയ്യേറി രാഖി ചായക്കച്ചവടം നടത്തിയിരുന്നത് ഒഴിപ്പിക്കാനെത്തിയ ഹെൽത്ത് സൂപ്രണ്ട് സി. നിഷയുടെ നേതൃത്വത്തിലുളള സംഘത്തിനു നേരെ അതിക്രമമുണ്ടായത് ശനി വൈകിട്ടാണ് . ഇതിനു പിന്നാലെ തിളച്ച എണ്ണ ഒഴിക്കുമെന്നു ഭീഷണി മുഴക്കിയെങ്കിലും പൊലീസ് ഇടപെട്ടു തടയുകയായിരുന്നു. 

ADVERTISEMENT

ഇതിനിടെ വെള്ളിയാഴ്ച വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ സിപിഎം–സിഐടിയു നേതാക്കൾ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമായ എം.കെ.മനോജ്, നഗരസഭാ വഴിയോരക്കച്ചവട നിയന്ത്രണ കമ്മിറ്റി അംഗം അനീഷ്കുമാർ (അമ്പിളി), പി.രഞ്ജിത്ത് , സുധി എന്നിവർക്കെതിരെയാണ് കേസ്. 

അതേസമയം ഇന്നലെ ഷൈനി ഏബ്രഹാം റോഡിൽ വഴിയോരക്കച്ചവടം ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമം പരാജയപ്പെട്ടു. നാടോടികൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും വൈകാതെ ഇവർ തിരികെയെത്തി. 

ADVERTISEMENT

വീതി കുറവുള്ള റെയിൽവേ സ്റ്റേഷൻ റോഡിലും ഷൈനി ഏബ്രഹാം റോഡിലും ശബരിമല തീർഥാടനകാലത്ത് വഴിയോരക്കച്ചവടം നിരോധിക്കാൻ കൗൺസിൽ തീരുമാനമെടുത്തതാണ്. കച്ചവടക്കാരോട് ഗുരു ചെങ്ങന്നൂർ റോഡരികിൽ  കച്ചവടം തുടരാൻ നിർദേശിച്ചിരുന്നു.

English Summary:

Hot Milk Assault on Chengannur Municipal Employees Sparks Legal Battle Against Vendor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT