ഹരിപ്പാട് ∙ പകൽ ലോട്ടറി കച്ചവടവും രാത്രി മോഷണവും നടത്തി പൊലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ് മോഷണ ശ്രമത്തിനിടെ പിടിയിലായി. മണ്ണാറശാല മുളവന തെക്കതിൽ മുരുകൻ(40) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ടൗൺഹാൾ ജംക്‌ഷനു സമീപമുള്ള ബിജുവിന്റെ പച്ചക്കറി കടയിൽ കയറി സാധനങ്ങൾ മോഷ്ടിച്ചു പുറത്തിറങ്ങിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ പകൽ ലോട്ടറി കച്ചവടവും രാത്രി മോഷണവും നടത്തി പൊലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ് മോഷണ ശ്രമത്തിനിടെ പിടിയിലായി. മണ്ണാറശാല മുളവന തെക്കതിൽ മുരുകൻ(40) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ടൗൺഹാൾ ജംക്‌ഷനു സമീപമുള്ള ബിജുവിന്റെ പച്ചക്കറി കടയിൽ കയറി സാധനങ്ങൾ മോഷ്ടിച്ചു പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. 

നഗരത്തിലെ പച്ചക്കറി കടകൾ, ബേക്കറികൾ, പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ചെറിയ കടകൾ എന്നിവിടങ്ങളിലായിരുന്നു മുരുകൻ  മോഷണം നടത്തുന്നത്.  രണ്ടു മാസത്തിനിടെ മുപ്പതോളം കടകളിലാണ് മോഷണം നടന്നത്. പൊലീസ് നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും  പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടും മോഷണം വർധിക്കുകയായിരുന്നു. ഇതേ തുടർന്ന് മോഷാടാവിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ  നിയോഗിച്ചു.

ADVERTISEMENT

കടകളിൽ നിന്നു വെളിച്ചെണ്ണ, പുളി, മൊട്ട, തൈര്, തേങ്ങ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് മോഷ്ടിക്കുന്നത്. ബേക്കറികളിൽ കയറിയാൽ കൊണ്ടുപോകാൻ കഴിയുന്നിടത്തോളം ബേക്കറി സാധനങ്ങൾ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. കടകളിലുള്ള ചില്ലറ നാണയങ്ങൾ വരെ അപഹരിക്കും.  കടകളിൽ നിന്നു എടുക്കുന്ന ബക്കറ്റ്, ചാക്ക് എന്നിവയിലാണ് സാധനങ്ങൾ മോഷ്ടിച്ചു കടത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി ബിജുവിന്റെ പച്ചക്കറി കടയിൽ കയറി ഒരു ബക്കറ്റ് നിറയെ സാധനങ്ങളുമായി പുറത്തിറങ്ങിയപ്പോൾ വേഷം മാറി പതുങ്ങിയിരുന്ന പൊലീസ് സംഘം മുരുകനെ പിടികൂടുകയായിരുന്നു. രണ്ടു മാസത്തിനിടെ  9 തവണയാണ് മുരുകൻ ബിജുവിന്റെ പച്ചക്കറി കടയിൽ മോഷണം നടത്തിയത്.  എസ്എച്ച്ഒ വി.എസ്. ശ്യംകുമാർ, എസ്ഐമാരായ ഷഫീഖ്, ഷൈജ, രാജേഷ് ഖന്ന, സിപിഒമാരായ സനീഷ് കുമാർ, എ. നിഷാദ്, അൽ അമീൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. 

ADVERTISEMENT

അന്വേഷണത്തെ വഴി തെറ്റിക്കാൻ പല മാർഗങ്ങൾ
ഹരിപ്പാട് ∙ നഗരത്തിൽ മോഷണ പരമ്പര നടത്തിയ മുരുകൻ അന്വേഷണം വഴി തിരിച്ചു വിടാനും ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിരുന്നു. മോഷണം നടത്തുന്ന കടകളിൽ മേശപ്പുറത്ത്  മെബൈൽ ഫോണിന്റെ കവർ, ചെറിയ സ്ക്രൂ ഡ്രൈവർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ  വച്ചിട്ടാണ് പോയിരുന്നത്. മോഷണം നടന്ന 3 കടകളിൽ നിന്നു ലഭിച്ച ഫോട്ടോകളും ഒരു ആളുടെ തന്നെയായിരുന്നു. മോഷണത്തിനിടെ താഴെ വീണതാണെന്നാണ് പൊലീസ് സംശയിച്ചത്. കൊല്ലം സ്വദേശിയായ യുവാവിന്റെതായിരുന്നു ഫോട്ടോ.

പൊലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒരു മാസം മുൻപ് പഴ്സ് കളഞ്ഞ പോയിരുന്നു എന്നും അതിൽ 3 ഫോട്ടോ ഉണ്ടായിരുന്നു എന്നും അറിയുന്നത്. ഇയാൾ കൊല്ലത്തു നിന്നും എടത്വയിൽ പണിക്കു വന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്  പൊലീസ് അന്വേഷണം ഉൗർജിതമാക്കുന്നതിനിടയിലും മുരുകൻ മോഷണം നടത്തി. നഗരത്തിൽ എവിടെയൊക്കെ സിസിടിവി ക്യാമറകൾ ഉണ്ടെന്നു മുരുകൻ മനസ്സിലാക്കിയിരുന്നു.

ADVERTISEMENT

അതിനാൽ രാത്രി ചെറിയ വഴികൾ വഴി നഗരത്തിൽ എത്തിയാണ് മോഷണം നടത്തിയിരുന്നത്. പച്ചക്കറി കടയിൽ മോഷണം നടത്തി പിടിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപ് നഗരത്തിലെ 2 കടകളിലും  മുരുകൻ മോഷണം നടത്തിയിരുന്നു. ഒരു വർഷം മുൻപ് മുരുകനെ മോഷണ കേസിൽ  പിടികൂടിയിരുന്നതായും പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT